2015, ഡിസംബർ 13, ഞായറാഴ്‌ച

PENKURUTHI

 ഭൂമിക്കിനി  പെണ്‍കുഞ്ഞുങ്ങളെ  ചുമക്കണം
ഒരു  തുള്ളി  ചോരയിൽ  നിന്നുയര്ന്നു വന്നു  നിര്ഭയയായവൾ
അവൾ  ഹൈന്ദവയോ ,ഇസ്ലാമോ ,
ക്രിസ്ത്യാനിയോ  ,നാടാരോ ,മാർവാടിയോ
എതുമാകിലും  ചില്ലായും ,മുള്ളായും
കല്ലായും  പിറന്നവളാകണം .
ചില്ല്  കൊണ്ട്  ചീളുകളും മുള്ള്  കൊണ്ട്  മുൾ വേലിയും
കല്ല്‌  കൊണ്ട്  കൂര്ത്ത കൽപ്രതിമകളും  തീർത്തവളാകണം
പെണ്കുരുതിയോ  പെണ്‍കടതോ  ഓണ്‍ലൈൻ
പെണ്‍വാണിഭമോ  ഏതു  പെരിലാകിലും  കാലത്തിന്റെ
ചാട്ടവാറടിയെറ്റവരിവർ  മുറിവകളെറ്റവരിവർ
കൊടുംകാറ്റിൽ  തീതുപ്പിയോടുന്ന  കുതിരികളാകേണ്ടവർ
സായയോ ,ജ്യോതിയോ ?ഉണ്മകൾക്ക്  അർത്ഥങ്ങളില്ലാത്ത
വഴികളിൽ  പഥികയായ്  നിഴലായ്  ശയിച്ചവർ
ഭൂമിക്കിനി  പെണ്‍കുഞ്ഞുഞ്ഞുകളെ  ചുമക്കണം
ഒരു  തുള്ളി  ചോരയിൽ  നിന്നുയര്ന്നു  വന്നു  നിര്ഭയയായവൾ
കോടാനുകോടി  കൈ കുടന്നകൾ  നിറയെ
മെഴുകുതിരി  വെട്ടത്തിൽ  പ്രകാശിതമായവർ
ഇരുണ്ട  ഗർത്തങ്ങളിൽ  ചോരക്കളത്തിൽ  നിന്നും
പൂത്തു  പൂവാടിയായി  നന്മ പൂക്കളായ്
നറൂനിലാവെട്ടമായ്   താരകങ്ങലായ്‌
പിന്നെയും  പിന്നെയും  ഭൂമിയിൽ  പിറക്കണം
കല്ലായും  മുള്ളായും  ചില്ലായും
ഉപരോധങ്ങളിൽ  കൊടുകാറ്റായും
ഭൂമിക്കി  മക്കളെ  പിറക്കണം  അവ
പെണ്‍പൂക്കളായ്  വിരിയണം


2015, നവംബർ 5, വ്യാഴാഴ്‌ച

SILVIYA

ചുവപ്പും  മഞ്ഞയും കലര്ന്ന  ചിത്രശലഭം  തന്റെ  ചെറിമരത്തിൽ  നിന്നും  പറന്നു  പോവുന്നതും  നോക്കി സിൽവിയ  കണ്ണ്  തുറന്നു .വരാന്തയിൽ  നീണ്ടു  മെലിഞ്ഞു  ഭംഗിയാർന്ന  കൈ  കൊണ്ട്  ചെമ്പൻ  കണ്ണുകൾ  പതിയെ  അമര്ത്തി  കിടക്കുകയായിരുന്നു  ആ  കൌമാരക്കാരീീ .കണ്ണടഞ്ഞപോൾ  ചെമപ്പ്  നിറം  കണ്തടത്തിൽ  മുഴുക്കെ  പടര്ന്നു .പതിയെ  ഇരുട്ടിലേക്ക് .പിന്നെ   അവളോരുദ്യാനത്തിലെ  മാലാഖയായി .ചെറിമരത്തിന്റെ   ചുവട്ടിൽ  പതിയെ  പതിയെ  പറക്കാൻ  തുനിഞ്ഞിറങ്ങിയ  ശലഭകുഞ്ഞിന്റെ   മേലായി  അവളുടെ  നോട്ടം .ഒന്ന് പതുക്കെ  തൊടാൻ  ശ്രമിച്ചപ്പോഴേ  പറന്നകന്നു .പിന്നെ  മാലാഖചിറകു  വിടര്ത്തി  സ്വപ്നങ്ങളിലെക്കെന്ന  പോലെ  ശലഭതിനോതവൽ  പറന്നുയർന്നു .കൂര്ത്ത  ചെറിമുല്ലുകൾ തറഞ്ഞു  കയറി  അവളുടെ  ചിരകുകലരിഞ്ഞു  നിലം പതിച്ചു .
           സ്വപ്നത്തിൽ  നിന്ന്  പിടഞ്ഞണീറ്റ  സിൽവിയ  ചിത്രശലഭത്തെ  പരദി  കണ്ടെത്തിയില്ല .പിന്നീടു  അമ്മാമ്മയുടെ  വഴക്ക് പറച്ചിലിൽ  നിന്ന് ഗ്രഹപാഠം  ചെയ്തു  തീര്ക്കാൻ  തെയ്യാറായി .ഓരോന്ന്  ഒന്നേ ,ഒരാണ്ട്  രണ്ടേ ,ഒരു മൂന്നു  മൂന്നേ ...ഒരച്ചേ  ചൊല്ല്  സിലവിയെ  അമ്മാമ്മ  പുണ്യാലനു  സ്തുതി  പറയുന്നതിനിടെ  പറഞ്ഞു .സിൽവീടെ  ശബ്ദം  ഉച്ചത്തിലായി  കുറച്ചു  കഴിഞ്ഞപോ  അമ്മാമ്മ  പരിഭവിച്ചു .പെണ്ണിന്റെ  ഒച്ച  കാരണം  ഒമ്പത്  മണിക്കത്തെ  സയരാൻ  മുഴക്കമരിഞ്ഞില്ല .ഇങ്ങനേമുണ്ടോ  ഒരു പഠിപ്പ് .എന്നതാ  ഈ പെണ്ണിന്  പടിചെന്താകാനിരിക്ക .എന്തായാലും  പെണ്ണായി  പെറന്ന  ഒക്കത്തൊരു  കോച്ചാകും .പിന്നെ  പെണ്ണിന്റെ  കോണം പോലെയത് നാലഞ്ഞെണ്ണം  ആകും .അത്താഴം  കഴിക്കാം വാ പെണ്ണെ .സിൽവിയ അമ്മാമ്മ  പറഞ്ഞത് കേട്ടില്ല .അവൾ രാജകുമാരന്മാരുടെ  കഥകൾ നെയ്തു  കൊണ്ടിരുന്നു .
                                രാജകുമാരന്മാർകെന്നും   നീല  കണ്ണുകളാണോ  അമ്മാമ്മേ .അത്താഴം  കഴികുന്നതിനിടെ  സില്വിയ ചോദിച്ചു .എനിയ്ക്കെങ്ങനരിയാം  പെണ്ണെ ഞാൻ  രാജകുമാരനേം  കുമാരിനേം  കണ്ടിടോന്നുമില്ല .എന്റെ  വേദ പുസ്തകൊത്തില്  ഇതൊന്നും  ഇല്ല .ഈശോയെ  ഈ പെണ്ണ് എന്നതോക്കെയ  ചോദിക്കണേ  തന്തേം  തള്ളേം  മരിച്ചേ   പിന്നെ  ഇത്രകാലം  വളര്തീത്  ഞാനല്ലേ നീ എന്തിനാ പെണ്ണെ  എന്നോട് ഇങ്ങനൊക്കെ ചോദിക്കണേ .നിനക്കിതെന്തോ  പറ്റി .അതമ്മാമ്മെ  അമ്മ്മാമ്മയ്ക്കരിഞ്ഞുടെ  ഞാൻ രാജകുമാരിയല്ലേ  അതാ  അവൾ അമ്മംമാടെ കവിളില്  നുള്ളി .കഥകളിലെ രാജകുമാരന്മാര്  ഉറക്കത്തിൽ വന്നെന്നെ വിളിച്ചുനര്തും  ചിത്ര ഷലഭമായിട്ടാദ്യം  വരണേ പിന്നെ........മുറി മുഴുക്കെ ഇരുട്ടയതോണ്ട്  കണ്ണുകള മങ്ങി നില്ക്കും  .പളാ  പളാ  മിന്നണ  ചെമപ്പുടുപ്പ് ,മഞ്ഞ  ഉടുപ്പ്  മുഴുക്കെ  നിരോള്ളത് .പിന്നെ  കുതിരേം  ടക്ക് ,ടക്ക് ,ടക്ക്  കുതിരേടെ കുളമ്പടി ശബ്ദം  പുരപ്പെടുവിചോണ്ടിരുന്ന്ന  സിവീടെ  തുടെൽ അമ്മാമ്മ  കനതെലടിച്ചു . അവളുടെ കണ്ണുകള  നിറഞ്ഞു .അമ്മാമ്മ  അവളെ ആശ്വസിപിച്ചു  .എയ്ക്കരിയോ  ഇതിനു മറുപടി പറയാൻ. നീ   നാളെ   പള്ളീല് പോവുമ്പോ  കര്താവിനോട് ചോദിക്ക്  ഈശോ  പറയും .സില്വീടെ  അഴകുറ്റ  മുടി തഴുകി  കൊണ്ട് അമ്മാമ്മ  പറഞ്ഞു  .സില്വീടെ മനസ്സ് മുഴുവനും പള്ളി മേടയിലാരുന്നു .പളുങ്ക് ഗോട്ടികൾ  തൂങ്ങുന്ന മേട .നാളെ രോസേമാര്യ്യോടോത്   പല്ലിൽ പോവാം പ്രാർത്ഥനയിൽ ഈഷൊയൊദെ  ചോദിക്കാം .
                           അമ്മമ്മയും സില്വിയയും  കര്താവിനോട് പ്രര്തിച്ചുരങ്ങാൻ കിടന്നു .കന്നടഞ്ഞപോൾ ചെമപ്പ് നിറം പടര്ന്നു പിന്നെ ഇരുട്ടിലേക്ക്.ടക്ക് ,ടക്ക് ,ടക്ക്  ശബ്ദം ചെവിയില ഇരച്ചു വന്നു .സില്വിയ രാജകുമാരന്മാരെ കാണാൻ തുടങ്ങി .പുലര്ച്ചെ അമ്മംമയോടോത് പല്ലേൽ പോവുമ്പോ ത്രെസ്യകുഞ്ഞമ്മേടെ മോല്  റോസേ മര്യ്യേം  കൂട്ടി .വികാരിയച്ചനോട്‌  കുംബസരിക്കുംപോഴും   അവളുടെ ആശങ്ക  രാജകുമാരന്മാരുടെ നീല കണ്ണുകളെ  കുറിച്ചായിരുന്നു കര്താവിനോട് പ്രര്തികുമ്പോൾ അവൾ ചോദിച്ചു ചൊമപ്പ് നിരത്തിലെ മഞ്ഞ നിരതിലേം  രാജകുമാരന്മാരുടെ കണ്ണുകൾക്ക്‌  നീല നിറമാണോ ഈശോയെ ...........................കണ്ണടച്ച്  തുറക്കുന്നതിനിടെ   സില്വിയയുടെ  കണ്ണുകളുടെ കാൻവാസിൽ  വിരിഞ്ഞ ചിത്രങ്ങളില  രാജകുമാരന്മാര്  കണ്പീളികൾ  ചിമ്മിച്ചു തുറക്കുന്നത് പോലെ തോന്നി .നീല നിറം തന്നെ നീല നിറം  ........
                     സില്വിയ  പള്ളി  ഉദ്യാനത്തിലൂടെ  നടന്നു  വീട്ടിലെത്തി .അവളുടെ  ഉദ്യാനത്തിലെ  പൂക്കൾ  വിരിഞ്ഞു .അമ്മാമ്മ  ഒച്ചയിടുന്നതിനു  മുൻപേ  അകത്തേയ്ക്ക്  കയറി  വിശേഷം  പറയാം .പള്ളീലെ   വിശേഷങ്ങൾ  പറയുന്നതിനിടക്ക്    സില്വീടെ  രാജകുമാരന്റെ  നീലകന്നുകളെ   കുറിച്ച്   അവൾ  അമ്മാമ്മയോടു  വാതോരാതെ  സംസാരിച്ചു .പിന്നീടവൾ  പുസ്തകം  അടുക്കി  വെയ്ക്കുന്നതിലേക്ക്‌  തിരിഞ്ഞു .അവളുടെ  ഓർമ്മകൾ  ശാപമേറ്റു  തവളകുഞ്ഞായി  മാറിയ  രാജകുമാരന്റെ  കഥയിലെക്കായി .രാജകുമാരി ച്ചുംബിച്ചപോൾ  തിരികെ  രാജകുമാരനായി  മാറിയത് എന്തധിശയമായിരികുന്നു .പിന്നേം  ഉണ്ട്  രാജകുമാരന്റെം  കുമാരിടെം  കഥ .റോസ്  മരിടെ  പെട്ടീലിരികുന്ന  പുസ്തകങ്ങളില് ധാരാളം  രാജകുമാരന്മാരുടെ  കഥകളുണ്ട് .അതീന്നൊരു  നീലക്കന്നുള്ള  രാജകുമാരനെ  തപ്പിയെടുക്കണം .
                         ഉച്ചയൂണ്  കഴിഞ്ഞു  ഉദ്യാനത്തിലെ  കാറ്റ്  ഉള്ളിലേക്ക്  വീശി .അമ്മാമ്മ  താഴെ  പായ  വിരിച്ചുരങ്ങുകയായിരുന്നു .തലയണയ്ക്കടുത്ത്  വേദപുസ്തകവും  കുരിശുമാലയും  സസൂഷ്മം  ഇരുന്നു .സില്വിയ  ഉദ്യാനത്തിലെ  ചെരിമാരത്തിന്റെ   ചുവട്ടിൽ  നിന്ന്   ദൈസി  പൂക്കളെ  നോക്കി  നിന്ന് .പതിയെ  പതിയെ  രാജകുമാരന്റെ  കുതിര കുളമ്പടി  ശബ്ദം  ചെവിയിലേക്ക് കയറി .ശബ്ദം  ഉച്ചതിലായിട്ടും  ചെവി പൊത്താൻ തോന്നീല  രാജകുമാരന്മാര്  വരട്ടെ എന്ടടുക്കലേക്ക്  .അവൾ ഓർത്തു .ദൈസ്യ്  പൂവിന്റെ  ചുവട്ടിലിരുന്നു .പോക്രോം ,പോക്രോം  കരയുന്ന  തവള കുട്ടനെ  കണ്ടപ്പോൾ സില്വിക്കത്തു  ശപികപെട്ട  രാജകുമാരനായി  തോന്നി . ഒന്നെടുത്തു  മൃദുവായി  ച്ചുംബിചാലോ  അവൾ  ആലോചികാതിരുന്നില്ല .തവളയെ  പിടിക്കാൻ  തുനിജപ്പോ  മുറവിളി കേട്ടെനീട്ട  ദാസനെ  പോലെ അമ്മാമ്മ  വീടുമുട്ടതെതി  .കുരിശു  വരയ്കുന്നതിനിടെ  അമ്മാമ്മയുടെ  അവസാന കൂദാശ  സില്വീീദെ ചെവിയിലെത്തി .നീയാണ് കര്ത്താവിന്റെ മണവാട്ടി .ഞെട്ടിത്തിരിഞ്ഞ  സില്വിയയുടെ  കണ്ണുകള നിറഞ്ഞിരുന്നു .അവളുടെ  കലങ്ങിയ  ചെമ്ബാൻ കണ്ണുകളുടെ കാന്വാസ്സിൽ  ചാലിച്ച  മഞ്ഞയും ചെമപ്പും പട്ടുടുത്ത രാജകുമാരന്മാരുടെ നീലകന്നുകളിൽ നിന്നും  കന്നുനീര്തുള്ളികൾ തുളുമ്പി. 

2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

E - lokathile amma

മാധ്വേമ്മയ്ക്ക്  അമ്പതു  വയസ്സായി .അമ്പലവും വീടും നിർമാല്യം  തൊഴലുമാണ്  ദിനചര്യ .ആ  ദിനചര്യകൾ  തെറ്റിക്കുന്ന പതിവെയില്ല .കാലത്ത്  അഞ്ചു  മണിന്നുന്ടെങ്കിൽ  മാധ്വേമ്മയും   സംഘവും  മുണ്ടും  നേര്യതും  ചന്ദന കുറിയും   തൊട്ടു  നടന്നു  വരുന്നത്  കാണാം .തിരികെ  വന്നു  വീടെതുന്നത്  വരെ  ദൈവമായ ദൈവങ്ങളെയൊക്കെ   വിളിച്ചോണ്ട  വരവ്  അത്രയ്കൊണ്ട്  ഭക്തി .
           മാധ്വേമ്മയ്കു  മക്കൾ  മൂന്നാണ്  ഹരിദാസൻ , അനന്ദ  കൃഷ്ണൻ പിന്നെ  തങ്കൂന്നു  വിളിക്കുന്ന  തങ്കമണി .മൂന്നു  മക്കളും  വിവാഹം  കഴിച്ചു  കുട്ടികളും  പ്രരാബ്ധവുമയി  കഴിഞ്ഞു  കൂടുന്നു .ഹരി ദാസൻ  അമേരിക്കയിൽ  എഞ്ചിനീയർ' ആണ് .കൂടാതെ  തികഞ്ഞ  വാഗ്മി .ഓഷോയാണ്  പ്രിയപ്പെട്ട  വാഗ്മി .രണ്ടാമനായ  അനന്ദ കൃഷ്ണൻ  അമേരിക്കയിൽ  വെറ്റിനരി  ഡോക്ടർ.പരിഷ്ക്രുതൻ, സാമൂഹ്യ സേവനത്തിൽ  തല്പരൻ .പിന്നെയുള്ളത്   മകൾ  തങ്കമണി .എഴുത്തുകാരിയാണ് .അവൾ  ഐ.ടി  പ്രൊഫഷണൽ  ആയ  ഭർത്താവിനോടൊത്  ദുബായിൽ .ഇങ്ങനെ  കുടുംബം  സന്തുഷ്ടം .
                              ഭർത്താവു  മരിച്ച  മധ്വേമ്മക്ക്  കൂട്ട്  മകൾ   തങ്കൂനെ   പോലെ  പ്രിയപെട്ടവളായ  ഒരു  പൂച്ചകുട്ടിയാണ് .അവളുടെ  പേരും  തങ്കൂന്നു  തന്നെ .മകൾ  വിവാഹം   കഴിഞ്ഞു   ദുബായിലേക്ക്   പോയതിന്റെ  പിറ്റെന്നാൾ എങ്ങുന്നൊ  എത്തിപെട്ടതാണ് .അവളെയും   സ്നേഹത്തോടെ   അമ്മ   തങ്കൂന്നു   വിളിച്ചു.
                                അവർ  നിർമാല്യം കഴിഞ്ഞു  വരുമ്പോൾ   വഴിയെ  കൂടാറുള്ള  കൃഷ്ണലയത്തിലെ  അംബുജക്ഷിയമ്മയും  പിന്നെ പ്രഗല്ഭനായ  ആയുർവേദ  ഡോക്ടർ   സഹദേവന്റെ  ധർമ പത്നി  പദ്മവതിയമ്മയും .മൂവരും  നാട്ടിലെ  കാര്യങ്ങൾ  പറഞ്ഞു  തിരികുമ്പോൾ  അംബുജക്ഷിയമ്മ  ചോദിക്കും ; മാധ്വേമ്മേ   കുട്ട്യോളുടെ  വിശേഷം  പറഞ്ഞില്ലല്ലോ .ഭർത്താവു  മരിച്ച  നിന്നെ  ഇന്നാട്ടില്   ഒറ്റയ്ക്കകിട്ടു  പോകാനാണോ  അവർ  നിരീചിരികുന്നത് .മാധ്വേമ്മ  ഒരു  നിമിഷം  നിശബ്ദമായി  പിന്നെ  പറഞ്ഞു ; ഏയ്  ഇല്ല  അവരെന്നെ  കൊണ്ട്  പോവാൻ  തയ്യരായിരിക്യ ...ഹരിദാസന്  ഞാനില്ലാതെ  പറ്റില്ല്യ .പിന്നെ  ആനന്ദൂന്റെ  കുട്ട്യോൾക്ക്  ഞാനെന്നു  പറഞ്ഞ  ജീവനാ .തങ്കൂൂനെ  നാട്ടിൽ  വരുമ്പോലാണെങ്കിലും കാണാല്ലോ .
                                         അമ്പലം  വക  സ്കൂൾ  ആയ  ടൌണ്‍  എൽ .പി .എസ്  കടന്നപോഴെ  മഴയിങ്ങു  ചാറി .മഴയേറ്റ്‌  നിവൃതിയില്ലതായപ്പോ  മൂവരും  പൊതുവാളിന്റെ  പീടികയിലെ  ഓരത്ത്  കേറി  നിന്നു .കട  തുറക്കരായിട്ടില്ല  . ഇതെന്താ  ഇപ്പൊ  ഒരു  മഴ  അംബുജാക്ഷിയമ്മ  മുറുമുറുത്തു . മഴയിങ്ങു  കുറഞ്ഞപ്പോൾ  അതുവരെ  വിഷ്ണു  സഹസ്രനാമം  ചൊല്ലികൊണ്ടിരുന്ന  പദ്മവതിയമ്മ  പറഞ്ഞു .എനിയ്കിപ്പോ  ഭര്താവടുതൂള്ളത്   കൊണ്ട്  തരക്കേടില്ല  നിന്റെ  അവസ്ഥ  അതല്ല .രാജീവനിടയ്ക്കിടയ്ക്കു  പറയും  അമ്മ  നാട്  വിട്ടു  ഞങ്ങടെ  കൂടെ  കുവൈറ്റിലെക്കു  പോരെന്നു .അങ്ങേർക്കു  ആശൂത്രി   വിട്ടെങ്ങും  പോവാൻ  സാധികില്ല  അതല്ലേ .അടുത്ത  കൊല്ലാകട്ടെ  ഞാൻ മോന്ടടുതെക്കു  തിരിക്കും .എനിയ്ക്കും  അയല്നാടുകലോന്നു  കാണണം .വീടിനടുത്തെ  വളവെതിയപ്പോ   പതമാവതിയമ്മയോടും  അംബുജതിനൊടും  യാത്ര  പറഞ്ഞു  മധ്വേമ്മ  നടന്നു  നീങ്ങി .വളവു  തിരിഞ്ഞപ്പോൾ  തൊട്ടു  പ്രാർത്ഥനകൾ  ഉരുവിട്ട്  കൊണ്ടവർ  വീടിങ്ങെത്തി .
                                         വീടുമുറ്റത്ത്   ആഞ്ഞിലിച്ചക്കകൾ  വീണു  ചതഞ്ഞരഞ്ഞു  കിടക്കുന്നു .അംബുജാക്ഷിയമ്മയും  പദ്മാവതിയും  കുശുമ്പോക്കെ  പറഞ്ഞങ്ങു  എത്തിട്ടുണ്ടാവും മാധ്വേമ്മ  വിചാരിച്ചു .കഴിഞ്ഞ  തവണ  അമ്പലത്തിൽ  പോയിട്ട്  തിരികെ വന്നപ്പോൾ   തങ്കു  കൊടുത്തു  വിട്ട  ഡി.വി.ഡി. പ്ലയെരിന്റെം  മകൻ  കൊടുത്തു  വിട്ട  സെന്റിന്റെം  വാഷിംഗ്‌ മെഷീൻറ്റേം   എ.സി.യുടെയും  കാര്യം  പറഞ്ഞപ്പോൾ  രണ്ടു  പേരും  ഞാൻ  ഡംപ്  പരയ്വാന്നും  പറഞ്ഞു  പോനോടാരുന്നു  മാധ്വേമ്മ  ആരോടെന്നില്ലാതെ  പറഞ്ഞു .
                                           പ്രാതൽ  കഴിഞ്ഞു  മാധ്വേമ്മ  വാഷിംഗ്‌  മെഷീനിലിട്ടു  വസ്ത്രങ്ങൾ  കഴുകി .കിറീം ,കിറീം  ശബ്ദം  കേള്ക്കാം .തുണി  അപ്പാടെ  കഴുകിയെടുത്ത്  മുറ്റത്തെ  അയയിലോട്ടു  വിരിചിടാൻ  പണിക്കരുതി  ജനൂട്ടിയോടു  പറഞ്ഞു .ഇത് വന്നെ  പിന്നെ  എളുപന്നു  ജോലി കഴിയുനുണ്ട്  ഇല്ലെ  ജന്വെ .....അവർ  ചോദിച്ചു .ഹ്മ്മ്  ....  കരണ്ടങ്ങ്'  കൂട്യാലും  കുരഞ്ഞാലുമെന്ത   കൊച്ചമ്മേ  ഇതിപ്പോള്ളത്  കൊണ്ട്  കല്ലെലിട്ടടിയ്ക്കാണ്ടാല്ലോ .ജാനു  പറഞ്ഞു .മ് ...മ്  അല്ലേലും  നിനകിപ്പോ   ലേശം  മടി  കൂടുതല  മാധ്വേമ്മ  ടി .വി  കണ്ടോടിരിക്കുന്നതിനിടെ  പരാതി പറഞ്ഞു .അയ്യോ  കൊച്ചമ്മ്വെ  ടി .വി  തുറക്കനോക്കെ  പഠിച്ചോ  ജാനു  ഒന്ന് പതപിക്കാൻ  നോക്കി .മ്  അതീപോ  ഓപ്പെടെ  മോൻ   വിഷ്ണു  ഒള്ളതോണ്ടോക്കെ  പടികാലോ .ഇനീപ്പോ എപ്പഴ  ഹരിദാസാൻ   സ്റ്റ്സിലേക്ക്  വിളിക്കുആന്നു  പറയാനൊക്കില്ല .അവിടെ   ചെന്നപിന്നെ  ഞാനെന്തു  ചെയ്യാനാ  ഈ  കുന്ത്രാണ്ടാമോക്കെ  ഒന്നരിഞ്ഞിരിക്കണ   നല്ലതല്ലേ .
                                         വാതുക്കലെക്  ഒരു  സൈക്കിൾ  വന്നു  നിന്നു .നീല  പാന്റും  വെള്ള ഷർട്ടും .സ്കൂൾ യുനിഫോർമാണ് .വന്നപാടെ  അവൻ  വിളിച്ചു .അമ്മായിയെ  ടി .വിയില്  ടെസ്റ്റ്‌  ക്രിക്കറ്റ്‌  ഉണ്ട്  ഒന്നിട്ടേ .നീ  ഇരുന്നു  കണ്ടോട മാധ്വേമ്മ  അവനെ അടിമുടി നോക്കി .അയ്യേ ഷർട്ട്‌ അപ്പിടി ചെളിയണല്ലോ  ചെക്കാ .അത്  പടിക്കല് കേറിപ്പോ ഒരു  പട്ടി  വണ്ടിക്കു വട്ടം ചാടി .ഞാനാ ഒതുക്കിലേക്ക് വീണു   അവിടെ മുഴുക്വേം  ചെളി  ആയിരുന്നു .അവൻ  ഈർഷ്യയോടെ  പറഞ്ഞു .എന്തായാലും  നീ  കളസം  ഊരിയങ്ങു  ജാനുന്റെ കയ്യിലേക്ക്  കൊടുക്ക്‌ .ഒന്ന്   ആ   വാഷിംഗ്‌ മെഷീൻ  തുറന്നു  അലക്കിയാൽ  മതീല്ലോ .അതീലിപ്പൊ ഓണക്കേം  ചെയ്യാലോ .അത്  ശെരിയാ .അവൻ  ചിരിച്ചു  കൊണ്ട്  മറുപടി  പറഞ്ഞു .ടി.വിയിൽ  ടെസ്റ്റ്‌  ക്രിക്കറ്റ്‌  തുടങ്ങി  .വിഷ്ണു  അമ്പരപ്പോടെ  കാണാനിരുന്നു .ജാനു  ഷർട്ട്‌  കഴുകുവാൻ  പോകുന്നതും  നോക്കി  മാധ്വേമ്മ  ടി.വി  കാനുവനിരുന്നു .ഇടയ്ക്ക്  കറന്റ്‌  പോയതറിഞ്ഞില്ല .ഇൻവെർറ്റെർ  ഉണ്ടല്ലോ  വിഷ്ണു പഠിക്കാൻ നില്കുന്നതും  മാധ്വേമ്മെടെ  കൂടെയാണ് .കറന്റ്‌  ഇപ്പോഴും  കാണൂല്ലോ .പഠിക്വേം  ചെയ്യാം  അമ്മായിക്കൊരു  കൂട്ടുമായി .
                                                    ഇടയ്ക്ക്  മാധ്വേമ്മ  പറയും  വിശ്നുകുട്ടനുണ്ടായിട്ടെന്ത  സ്വന്തം  മക്കളെ  പൊലാവുമൊ .അവര്കെന്നെ  വേണ്ടാതായിട്ടുണ്ടോ  ആാവൊ  അറീല്ല . നാഴികയ്ക്ക്  നാല്പതു  വെട്ടവും  ഓരോ  സാമഗ്രികൾ  അയച്ചു തരുന്നുണ്ട് .ഒരു കത്തെഴുതാൻ അറിയാമ്മേല .ഫോണ്‍  ചെയ്യാൻ  അറിയാമ്മേല മൂവരും ആകാര്യത്തിൽ  തുല്യര് തന്നെ .തങ്കൂനെങ്കിലും വിളിക്കരുന്നെല്ലേ  വിഷ്ണു ...അവൻ  ടി .വിയിലെ  ശ്രദ്ധയിൽ  നിന്ന്  ഞെട്ടി തിരിഞ്ഞു  പറഞ്ഞു .ഇതമ്മായി  എപ്പോഴും  പറയണ  കാര്യമല്ലേ .തങ്കുവെട്ടതി  വിളികൂന്നെ  അവൻ  പറഞ്ഞു .ശിവ ,ശിവാ ആർക്കറിയാം .മാധ്വേമ്മ  ആരോടോന്നില്ലാതെ  പറഞ്ഞു .അടുതയഴ്ചയെന്റെ  പെറന്നാള .ഇക്കൊല്ലത്തെ  പെരന്നളിനെങ്കിലും വിളിച്ചില്ലെങ്കിൽ  ഞാൻ  മൂവരോടും  മിണ്ടാൻ  പോണില്ല  നോക്കിക്കോ .
                      ചതയം  ദിനതിലുല്ലാത്ത  മാധ്വേമ്മ .പുലര്ചെയെനീട്ടു  ദിനോം മുടങ്ങാത  പ്രാർത്ഥനകള്  തുടങ്ങി .പിറന്നാൾ  ദിനം  ആയതുകൊണ്ട് കുടുംബംബലത്തിൽ  പ്രത്യേക  പൂജ കഴിച്ചു .മക്കളുടെ ഫോണ്‍ വിളിയും കാതിരുന്നപോ  വീട്ടിലേക്കു മണി  ഓർഡർ എത്തി .വിഷ്ണുനെ  കൊണ്ട്  അഡ്രസ്‌  വായിച്ചപോ  ദുബയിന്നു  തങ്കമണി  അയച്ചു  തന്ന  പണമാന്നു  മനസിലായി .കൂടെയൊരു  കത്തും .ഇത്തവണ  കമ്പ്യൂട്ടർ  വാങ്ങാൻ എല്പിചിരിക്യ .അമ്മ നാടുവിട്ടു  വരണ്ട കമ്പ്യൂട്ടർ  ഉണ്ടേൽ സ്ക്യ്പിലോ  ഫസിബുകിലൂടെയോ കാണാല്ലോ .ഇതാ ഏട്ടന്മാരുടെ തീരുമാനവും   അവൾ കത്തിലൂടെ അറിയിച്ചു .എല്ലാം  സെറ്റ്  ചെയ്യാൻ മാമന്റെ മോൻ  വിഷ്ണുനെ ഏല്പിക്കണമെന്ന് കതിലുണ്ടാരുന്നു .ഒപ്പം  പെരന്നല്  ആശംസകളും .അനന്തനും  ഹരിദാസനും വിളിച്ചതെയില്ല .ഹാ  ജോലി  തിരക്കായിരിക്കും .എന്നാലും  അവര്  മറക്കാൻ  പാടുണ്ടോ .പെറ്റമ്മയല്ലേ .ഒരേയൊരു  വിളി മത്യാരുന്നു .കുട്ടിയോളുടെ  പിറന്നാളിന്  മുടങ്ങാണ്ട്  പൂജ നടതണ അമ്മയല്ലേ .എന്തോരം  നേര്ച്ച കാഴ്ച ചെയ്തിട്ട  മൂന്നിനേം കിട്ടിയത് .അവസാനം ഹാ ...പോട്ടെ എല്ലാം ശെരിയാവും  .
                     യന്ത്രങ്ങൾ  കൊറെയായി  അയച്ചു  തരുന്നു .വീട് നിറയെ  എലെക്ട്രോനിക്സ്  ഉപകരണങ്ങൾ  മാത്രം .മാധ്വേമ്മ  വിരല്തുമ്പു  നീട്ടി കമ്പ്യൂട്ടർ  കീ  ബോർഡിൽ  അമര്ത്തി .സൂര്യൻ അസ്തമയതിനോരുങ്ങുകയാണ് മാധ്വേമ്മ  ഓർത്തു .ഇപ്പോഴൊന്നും നാട്ടിലേക്ക് തിരിക്കനില്ലന്നു മൂവരും പറഞ്ഞു .അവസാനം  മൂവരും ഓരോ യന്ത്ര  മനുഷ്യന്മാരെ എനിയ്ക്കയചു  തരുമോ . ഞാനും യന്ത്രങ്ങളും മാത്രം ആവുമോ .വിഷ്ണു  വീട്ടിലേക്കു തിരികെ  പോവാൻ പടികടന്നു .നായ അവനെ കണ്ടപ്പോൾ കലശലായി കൊരച്ചു .തങ്കൂ  അയച്ചു തന്ന കംപുറെരിനു  മുൻപിൽ  താടിയ്ക്ക് കയ്യും കൊടുത്തു  മധ്വേമ്മ  ഇരുന്നു .കണ്ണുകൾ  നിറഞ്ഞൊഴുഉണ്നുണ്ടയ്യിരുന്നു അമ്പലത്തിൽ  പ്രാര്ത്ഥന  തുടങ്ങി .അമ്പലത്തില പോവാതെ കസാലയിലേക്ക് ചഞ്ഞു .മക്കളെ കുറിച്ചോർത്തു .മിഴികൾ  പിന്നെയും  നിറഞ്ഞു .യന്ത്രങ്ങല്ക് നടുവില ത്രിസന്ധ്യക്ക്  ഒരശ്രു  പൂജ ............
                             
                                                 
                                                   
                                                               
                           
                           

2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ABHISAARIKA....................

ഭൂമിക്കു  കീഴെ  ഈ  പ്രേതകുടീരത്തിൽ
വസിപ്പു  അഭിസാരിക ......
നാവു  പുറത്തേക്കു  തള്ളി
മറുവൻ  തൻ നാവു  കൊണ്ടിടഞ്ഞു
നീർനാഗം  പോൽ  പിണഞ്ഞു
നിശാഗന്ധിയായ്  മറുവനെ
ആലസ്യപെടുത്തി   ജീവിപ്പു  ഈ  അഭിസാരിക ............
                                         മഴയേറ്റ്‌  നില്ക്കുമീ  പ്രേതകുടീരത്തിൽ
                                         ഇടിയേറ്റിളകിയ   മാറിടവും
                                          ചുവന്ന   ചൊടികളും
                                           പൂർണതയിലലിയും   നാഭിയുമായ്
                                           മറുവന്   തുണയായി  അഭിസാരിക
നീർ കുമിളകൾ   പൊന്തിയ   നിശ്ചല തടത്തിൽ
പുലർച്ചെ    കണ്ണുന്തി   പൊന്തിയ  മറുവൻ
സിരകളിൽ  കെട്ടിപിണഞ്ഞ    പായൽ കൂട്ടങ്ങളിൽ
വിറങ്ങലിച്ച   തവളകുഞ്ഞും
ശവമെടുക്കാനെത്തിയ   കുഴിവേട്ടിയോതി
മറുവന്റെ  കണ്ടത്തിൽ  അഭിസാരിക തൻ   ദംഷ്ട്രപാടുകൾ .......

2015, ജൂൺ 30, ചൊവ്വാഴ്ച

ORU MUTHASSHI KADHA











ഒരിക്കൽ  ഒരു  മുത്തശ്ശി  മേഖരൂപങ്ങൾ  കൂട്ടികുഴച്ചു  ഒരു മനുഷ്യനെ  ഉണ്ടാക്കി .പിന്നെ  മഴത്തുള്ളികൾ  ഒന്നിച്ചു  ചാലിച്ച്  ഒരു പെണ്ണിനേയും .മേഖരൂപന്റെ  വശ്യസൗന്ദര്യവും  മഴപെണ്ണിന്റെ   ലാവണ്യവും  മുത്തശ്ശിക്ക്  വർണിക്കാൻ  പറ്റുന്നതിലും  മേലെ  ആയിരുന്നു .മഴപെണ്ണും  മേഖരൂപനും  തമ്മിൽ  കണ്ടുമുട്ടിയിരുന്നില്ല .
                                                             അങ്ങനെയിരിക്കെ മേഘരൂപൻ    കാട്ടിലേക്ക്  വിറകു തേടി  യാത്രയായി .കാറ്റിന്റെ  ശക്തിയിൽ മേഖരൂപൻ  തെന്നി തെന്നി  നീങ്ങി  കൊണ്ടേയിരുന്നു . മാലാഖമാരുടെ   ചിറകുകളായിരുന്നു   കാറ്റ് .അത്  ആവോളം   ശീതളമായി   വീശി  കൊണ്ടേയിരുന്നു .അവസാനം  അവനൊരു  കൊടുക്കാട്ടിലെത്തി .കൊടുക്കാട്ടിൽ  വള്ളികളിൽ  ധാരാളം  പെരുമ്പാമ്പുകൾ  തൂങ്ങി  കിടന്നിരുന്നു .വന്യമൃഗങ്ങളും   ചീവീടുകളും  വനവൃക്ഷങ്ങളും  കാട്ടുസസ്യങ്ങളും   ആകപ്പാടെ കുറ്റാകൂറ്റി രുട്ടു .
                                                             ഇടയ്ക്കിടയ്ക്ക്  ചീർപ്പ് ചീർപ്പ്   എന്ന്  മധുരതരമായി  പാടികൊണ്ട്  പഞ്ചവർണകിളികൾ  പാറി  നടന്നു .ഇതിലൊരുവൻ   മാത്രം നിശ്ചലനായി  നില്കുന്ന  മേഘരൂപനെ  കണ്ടാരാഞ്ഞു '.നീ  എന്താ  ദുഖിതനായി നില്കുന്നത്  '.അവൻ  പറഞ്ഞു;  ഞാൻ  വിറകുകൾ  തേടി  വന്നതാണ്‌ .വിറകുകൾ  ഒന്നിച്ചു  ചേർത്താലേ  എനിക്ക് മേല്ക്കൂര  പണിയാനൊക്കു .ഇത്  കേട്ട്  പഞ്ചവർണകിളി   പറഞ്ഞു .നീയിവിടെ  കുറച്ചുനാൾ  നില് ക്ക്  ഞാൻ  നിനക്ക്  വഴി  കാണിച്ചു  തരാം .മാസങ്ങൾ  കഴിഞ്ഞിട്ടും  പഞ്ചവർണകിളിക്കും  മേഘരൂപനും   വിറകു  കണ്ടെത്താനായില്ല .വിറകെടുക്കാൻ  തുനിഞ്ഞപോളോ   ഉള്ള  വൻമരങ്ങളൊക്കെ  അവറ്റകൾക്ക്  നേരെ  അലറി വിളിച്ചു .
                                                              അങ്ങനെയിരിക്കെ  പഞ്ചവർണകിളി  ഒരു  ദിവസം  വിങ്ങിപൊട്ടാറായി  നിന്ന  മേഘരൂപനടുതെതി   ഒരു  കാഴ്ച  കാണാൻ   വിരുന്നു  വിളിച്ചു .മേഘരൂപൻ  കിളിയുടെ  വിരുന്നു  സ്വീകരിച്ചു  യാത്രയായി .കാറ്റത്ത്‌  തെന്നിതെന്നി   പിന്നേം   തെന്നിത്തെന്നി   കാട്ടുചോലക്കരുകിലെത്തി .വൃക്ഷതലപ്പിനടയിലൂടെ   അവൻ  ചോലയിലെക്കൊളിഞ്ഞു  നോക്കി .
                                                                    അതിമാനോഹരിയായ  പെണ്ണ്   വെള്ളത്തിന്റെ  രൂപത്തിൽ  കുളിച്ചുകയറുന്നു .കാട്ടുചോലയുടെ  നിറമായിരുന്നു  അവൾക്കു .പഞ്ചവർണകിളി  പറഞ്ഞു ;ഇവളെ  മോഹിക്കാതവരായിട്ടരുമില്ല .ഞങ്ങൾ  പലതവണ  ഇവളെ  പിന്തുടർനെങ്കിലും   അവളുടെ  ഭംഗി  ഇത്രയടുത്ത്  കാണാൻ  സാധിച്ചതിന്നാണ് .ഇവളെ  മഴപെണെന്നു  വിളിക്കും .മഴപെണ്ണ്‍  മേഘരൂപൻ  ആകാംഷയോടെ  പറഞ്ഞു .ഈ  പേര്  അതിശയമായിരിക്കുന്നല്ലോ .മഴപെണ്ണി ന്റെ  മഴവർണങ്ങളിൽ  മനസ്സ്  ലയിച്ചു  മേഘരൂപൻ നോക്കി  നിന്ന് .പ്രണയം  കൂടികൂടി  വന്ന  മേഘരൂപൻ  തന്റെ  ശരീരത്തിലെ  മേഘകൂടങ്ങളെ  ഉരുളകളാക്കി  പടുകൂറ്റൻ  വീട്  പണിതു .അതിന്റെ  വാതിൽ  തുറന്നു  കിടന്നു .അത്  മാലാഖമാരുടെ  ചിറകായ  കാറ്റിനാൽ  തത്തികളിച്ചു .കുളികഴിഞ്ഞെത്തിയ  മഴപെന്നു  മേഘവീട്  കണ്ടു  അത്ഭുതം  കൂറി .അവസാനം  അതിലേക്കു  കയറിയ  അവളെ   മേഘരൂപൻ   വാതിലടച്ചു താഴിട്ടു  പൂട്ടി .കരഞ്ഞു  കലങ്ങിയ കണ്ണുകളുമായി  മഴപെന്നു   അവളെ  തുറന്നു വിടാൻ  മേഘരൂപനോട്  സധാ  യാചിച്ചു  കൊണ്ടിരുന്നു .
                                    അലിവു  തോന്നിയ  മേഘരൂപൻ  ഇരുണ്ടു മൂടാൻ  തുടങ്ങി .ചില  ദിക്കുകളിൽ  അവൻ  വാതില്  തുറന്നു  മഴപെന്നിനെ  ലോകം  കാണിച്ചു .അങ്ങനെ  പെണ്ണിന്റെ  കണ്ണീർ മഴയായി  പൊഴിയാൻ  തുടങ്ങി ....................
                                              .......................... ശുഭം ............................ 

2014, ഡിസംബർ 15, തിങ്കളാഴ്‌ച

MAZHAYORMA..................{ORU NEHRU TROPHY BOAT RACE KADHARACHANA DHINATHIL KURICHATH}

മഴ ......തണുപ്പ് ,പട്ടിണി  തൊട്ടു  മരണം  വരെ .അന്നൊന്നും  മഴയോടവൾകെതിർപ്പു  തോന്നിയിരുന്നില്ല .മഴയുടെ  പ്രതിനായകൻ  പരിവേഷത്തെ  അവൾ  മനസ്സ്  നിറഞ്ഞു  സ്നേഹിച്ചു .മഴ  അപഹരിച്ചെടുത്ത ദിനങ്ങളിൽ  കോളേജ്  ഹോസ്റ്റ്ലിന്റെ  ഏകാന്തത  തളംകെട്ടിയ  മുറികളിൽ  പുതപ്പിനടിയിലേക്കു  കുമിഞ്ഞു  കൂടുന്ന  പതിവ്  എനിക്കും  അവിനാഷിനുമുണ്ടായിരുന്നു.ഒന്നിങ്ങു  മഴ പെയ്താൽ  ഞങ്ങളിൽ  ചില  മഴപ്രേമികളുടെ  നാസികയിലേക്കു  അലിഞ്ഞു  ചേരുന്ന  പുതുമണ്ണിന്റെ  വാസനയും  നുകർന്ന്  ഞങ്ങൾ  മൊബൈൽ  ചാറ്റിങ്ങിൽ  എര്പെടോണ്ടിരിക്കും.


അവിനാഷെന്ന  ഞങ്ങളുടെ  നാഷിന്റെ  കഥ  പറച്ചിലിൽ  എന്നും  നിറഞ്ഞു  നില്കാറുള്ള   നാട്ടിലെ  സുഹൃത്ത്  അലക്സ്‌ ചാണ്ടിയും   അവന്റെ  ഒരേയൊരു  ഉടപിറന്നോൾ  അന്നചാണ്ടിയും .....മഴ  പെയ്തു  മനസ്സ്  മുഴുവനും  കുളിർകുന്ന  ദിനങ്ങളിൽ  അവളുടെ  നനുത്ത  മഴ  വിരലുകൾ  കൊണ്ടുണ്ടാകിയ  കട്ടൻ  കാപ്പിയും  കുടിച്ചു ......അവളുടെ  പുഞ്ചിരിയിൽ  ലയിച്ചു .......കടത്ത്  കയറി  വീടെത്തുന്നതും  അവന്റെ  മഴനൂൽപാതയിൽ   അവളുടെ  മഴവിരലുകളെ  അലെക്സറിയാതെ  പ്രണയത്തിന്റെ  മായികലോകത്തേക്ക്  പര്യടനം  നടത്തുന്നതും  നാഷ്  അത്യുല്ലാസത്തോടെ  അവളോട്‌  വിളമ്പി .അവന്റെ  പ്രണയം....  അവന്റെ  കഥകൾ .......അവനടുതുള്ളപോൾ  അത്  കേൾക്കുനതവൾകിഷ്ടമാണ് .

അലക്സ്‌  അറിയാതെ  അന്നയുടെ  മഴ  വിരലുകളെ  നാഷ്  പ്രണയിച്ചിരുന്നത്  അവളിൽ  ചിരിയുണർത്തി .അവന്റെ  ചിരി ......അത്  മഴത്തുള്ളികൾ  വാടാമലരിൻ  പൂക്കളിൽ  തട്ടി  ചിന്തുന്നത്  പോലെ  മനോഹരമായിരുന്നു .പ്രത്യേകിച്ചും  ക്ലാസ്സ്‌  കട്ട്‌  ചെയ്തു  വാകമരത്തിന്റെ  ചുവട്ടിലിരുന്നു  പത്താം  ക്ലാസ്സുകാരിയും  പാവാടകാരിയുമായ  അന്നയെകുറിച്ചു  പറയുമ്പോഴുള്ള  ചിരി .വെണ്‍മേഘകൂടുകളിൽ   ഒരു  കനത്ത   കാർമേഘം  കടന്നു  കയറിയ  പോലെയുള്ള  അവന്റെ  കണ്ണുകൾ  ഗ്രഹാതുരത്വതെയോർത്തു  കരയുമ്പോൾ  ഒരു  ചെറു ചാറ്റൽ  മഴയുടെ  ഇമ്പമാർന്ന  ഭംഗി  ലയിച്ചിരുന്നു .

ഇടവപാതിയിലെ  മഴ  തിമിർത്തു  പെയ്യുന്ന  കോളേജ്  ഹൊസ്റ്റെലിന്റെ  ചാരുപടിയിൽ  മഴയെറ്റിരുന്നു  ഞാനും  അവനും  അവന്റെ  അടങ്ങാത്ത  മഴയോടുള്ള  വികാരം തന്റെ  ക്യാമറയിൽ  ഒപ്പിയെടുത്തു  നിർവൃതി  കൊള്ളുനതിനെ  കുറിച്ച്  വാതോരാതെ  പറഞൊണ്ടിരുന്നു .ഫോട്ടോഗ്രഫി  അവനൊരു അടങ്ങാത്ത  ആവേശമായിരുന്നു .ഒരു  തരം  ഉന്മാദം  ഭാധിച്ചവനെ  പോലെയവൻ  കനത്തമഴയെ  അവഗണിച്ചു  കൊണ്ട്  തന്റെ  ടൂവീലെരുകളിൽ  എന്നെയും  കൊണ്ട്  നാഷണൽ  ഹൈവേകളിൽ  ചുറ്റുക  പതിവാണ് .കോളേജിലെ  മരമുത്തച്ഛന്റെ  ചുവട്ടിൽ  മഴ  നുകർന്നിരികുന്ന  എന്റെ  ചിത്രങ്ങൾ  അവന്റെ  ക്യാമറ ഫ്രെയിമുകൾ  പകർത്തുകയും  ചെയ്തിരുന്നു .ഇടയ്ക്ക്  മഴയുടെ  കനത്ത  ശബ്തത്തെയും  ടൂവീലെറിന്റെ  വേഗതെയെയും   അവഗണിച്ചു  കൊണ്ടവൻ  പറഞ്ഞിരുന്നു .നിഷാ .......എനിക്ക്  മഴ  പെയ്യുമ്പോൾ  അന്നയുടെ  മഴ  വിരലുകൾ  ഓർമ  വരും.അത്രയേറെ  ഭ്രമം  ആണെനിക്കാ പെണ്ണിനോട് .അവളുടെ  മഴവിരലുകൾ.അതിന്റെ  തണുപ്പ് . 

പെണ്ണ് ....അത്  ഞാനെന്റെ  ഷർട്ടിനുള്ളിൽ  ഒതുക്കുന്ന  മഴത്തുള്ളികൾ  പോലെയൊരു  മാസ്മരികതയാ .ബിയറിന്റെ  മണം  തികട്ടി  വന്ന  അവന്റെ  ചുണ്ടുകൾ സാധാരണയിൽ  കവിഞ്ഞു  സംസാരിക്കാൻ  തുടങ്ങിയിരുന്നു .അവനെ  ഏറ്റവും  കൂടുതൽ  ദുക്കിപിച്ചിരുന്നത്  കോളേജിലെ  പുതിയ  തലമുറയായിരുന്നു .മതതീവ്രവാധവും ,വർഗീയതയും ,ജിഹാദിന്റെ  പേരിൽ  രക്തം  ചിന്താൻ  തുനിയുന്ന  അക്രമരാഷ്ട്രീയവും  .അതുകൊണ്ടാവണം  അവൻ  വളരെ  വിഷണ്ണനായി  കാറൽ സാന്റ് ബെർഗിന്റെ " എ  റിവോൾവെർ" കവിതയിലെ  വരികൾ  ചൊല്ലി  കൊണ്ടിരുന്നു .ഞാനുമവനുമോപ്പം  ചൊല്ലി ; എ  സിമ്പിൾ, ലിറ്റിൽ   ഹുമൻ  ഫോർ  ഫിന്ഗെർ  കാൻ  ടെൽ  എ ഹൊറിബൾ  സ്റ്റോറി  വിത്ത്‌    ഇറ്റ്‌ ..............മഴെയുക്കാളുച്ചതിൽ .പിന്നെ  അട്ടഹാസം .

കോളേജിലേക്ക്  തിരികെയെതിയതറിഞ്ഞില്ല .വന്നപോളെന്നിലും  രക്തം  ഊറ്റിയ  ബിയർ  ലഹരി  അലിഞ്ഞിരുന്നു .ആരുമറിയാതെ  ഹോസ്റ്റൽ   മുറിയിൽ  കയറി  വാതിലടച്ചു.മൊബൈലിലൂടെ    എന്റെ  നാഷിനോട്  സുരക്ഷിതത്തോടെ  എത്തിയതറിയിച്ചു .

ഒരറക്കത്തിൽ  നിന്ന്   ഞെട്ടലോടെ  എണീറ്റ്‌  ഫേസ്ബുക്ക്‌  അപ്പ്‌ഡേറ്റ്കളിൽ  മഴയൊർമ്മ  കുത്തിനിരക്കുന്നതിനിടെ നോടിഫികാഷൻസ്  കോളംതിൽ  അവൻ  ടാഗ്   ചെയ്ത  എന്റെ  മഴ  ഫോട്ടോകൾ കണ്ടു  ഒട്ടും  നിറവു  ചോരാതെ  അവനതെടുത്തിരിന്നു ."ബോറിംഗ്  ഡേ  എഹെഡ്  കെന്നെത്ത് . ആർ .ക്രൈൻ  ലൈസ്  ഓപ്പണ്‍  ഓണ്‍  മൈ  ടേബിൾ" .ഞാൻ  ഫേസ്ബുക്ക്‌   അപ്പ്‌ ഡേറ്റ്സ്  അയച്ചു  കൊണ്ടിരുന്നു .പുസ്തകത്തിന്റെ  മണം .കേന്നെതിന്റെ  തിയരീസ്  പഠിക്കുന്ന  വ്യഗ്രതയിലാരുന്ന   ഞാൻ  ഫോണ്‍  റിംഗ്  അടിച്ചതറിഞ്ഞതെയില്ല .താഴെ  ഹോസ്റ്റൽ  വരാന്തയിൽ  കൂകിവിളിയും  ബഹളവും കേട്ടു .അത്  ഞാൻ  ശ്രദ്ധിച്ചില്ല .അവസാനം  വന്ന  ഫോണ്‍ മെസ്സേജ്കളിലും  ഫേസ് ബുക്ക്‌  മെസ്സേജ്കളിലും  ബി .എ  ഇംഗ്ലീഷിലെ   നോബൽ   ജോണ്‍  ഇങ്ങനെ  എഴുതി .നിഷാ ......നാഷ്  ഈസ്‌  മിസ്സിംഗ്‌ മഴയുടെ  ചിത്രങ്ങൾ  എടുക്കാൻ  പോയതാ .പിന്നീട്  വന്ന  കാലെനിക്ക്  അറ്റൻഡ്  ചെയ്യാൻ  പറ്റിയില്ല .അത്രെയേറെ  ഞാൻ  തകര്ന്നിരുന്നു . ഹോസ്റ്റൽ  വാതായനിതിലെ   മഴപോട്ടുകൾ  എന്റെ  കണ്ണീരായിരുന്നു .അവന്റെ  ചോരപുരണ്ട  ക്യാമറ  മുകളിലെതിയപോൾ  എന്റെ  കണ്ണ്  നനഞ്ഞിരുന്നു .മഴയോടുള്ള   അവന്റെ    അടങ്ങാത്ത ആവേശം  മരണത്തിലെകെതിച്ചു .അവന്റെ  ടെസ്റ്റിനാഷൻ  ഹോ !കൊടും  ക്രൂരത .അവനു  അന്ത്യ ചുംബനങ്ങൾ  നല്കിയത്  എന്റെ  മഴകണ്ണ് നീരുകളായിരുന്നു .കൊടിയ  മഴ തണ്പേറ്റു  ഘനീഭവിച്ച  എന്റെ  ഹൃദയം  സ്പന്ദിക്കാൻ  തുടങ്ങിയപോൾ  ഞാൻ  ഗോവണിയിറങ്ങി  കോളേജ്  അങ്കണത്തിലെത്തി.അവന്റെ  കണ്ണടഫ്രെയിമുകൾ  കണ്ട  അവസാന  ചിത്രങ്ങളില്ല  പകരം  അലമുറയിടുന്ന  കുറെ  സുഹൃത്തുകൾ  മാത്രം .

മഴ  വെള്ളാരം  കല്ലുകൾ  പോലെ  പൊഴിഞ്ഞു  കൊണ്ടിരുന്നു .ഞാൻ  പറഞ്ഞു ....നാഷ് .....ഞങ്ങളുടെ  മഴപ്രേമി  നീയൊരു  മഴയോർമയാണ് .മഴതുള്ളി  മണ്ണിലേക്ക്  ലയിച്ച  പോലെ  മരണമടഞ്ഞവൻ.മഴ വേരുകൾ  തേടിയലഞ്ഞവൻ .....മഴകാറ്റെറ്റു  അലിഞ്ഞവൻ ..മഴ ......അതൊരപൂർവതയാണ് .ആ  അപൂർവത  പോലെ  മരണമടഞ്ഞവൻ .അതോ  അന്നയുടെ  മഴവിരലുകളാകുമോ  അവനന്ദ്യ   ചുംബനം  നല്കിയത് .എന്തോ ......അറിയില്ല .എന്റെ  കണ്ണീരും  മഴയിൽ  ലയിച്ചു .ഞാൻ  കരഞ്ഞത്  അവന്റെ  മഴ  മാത്രം  അറിഞ്ഞു .  





2014, നവംബർ 21, വെള്ളിയാഴ്‌ച

INNALE VANNA ATHIDHI..........{ORU KERALOLSAVAM 2014 KADHA RACHANA MALSARA DHINATHIL KURICHATHU]

ഒരു  മുറികുളിലെ  മെഴുകുതിരി  വെട്ടത്തിൽ  ഞാനും  അവനും  ചുംബിച്ചിരുന്നതാണ്  കലാലയമെന്ന  കാൻവാസിൽ  ഗൗരിയമ്മക്ക്  ഓർമ  വരുന്നത് .ബിരിദാനന്തരബിരുദം  എടുത്തിരുന്ന  കാലത്ത്  സാഹിത്യ ക്ലാസ്സുകളിൽ  നായക കഥാപാത്രം  ആന്റണിയുടെ  കിടിലം  കൊളളിക്കുന്ന  ക്വോടിങ്ങുകൾ  കോളിജ്  അദ്ധ്യാപകൻ  ഉറച്ചു  ചൊല്ലുമ്പോൾ  ഞാനവനെ  നോട്ടം  കൊണ്ട്  ചൂഴ്നെടുക്കാൻ  ശ്രമിച്ചിരുന്നു .അമ്മൂട്ടിയുടെ  അമ്മേടെ  കോളിജ്  കാലത്തെ പ്രണയമെങ്ങിനെയെന്ന  ചോദ്യത്തിന്  ഒട്ടും  ജാള്യതയില്ലാതെ  ഗൌരിയമ്മ  ഇങ്ങനെയാണ്  മറുപടി  കൊടുത്തത് .


പ്രഭാകരനെന്ന  പ്രഭയ്ക്കു  തന്നോട്  പ്രിയം  തോന്നിയത്  അവർക്ക് ബീറ്റില്സിന്റെയും  റോളിങ്ങിസ്റ്റൊണിന്റെയും   കൗമാര  പ്രണയം  പോലെ  മുകരിതമായിരുന്നു .പഠന  കാലത്ത്  ജഡ്ജ്  ആയിരുന്ന  അച്ഛൻ  തനിക്കു  തന്ന  സ്വാതന്ത്രിയം  കൊണ്ടവർ  പ്രഭയുമൊന്നിചു  തന്റെ  പഠനമുറിയിൽ  മങ്ങിയ  മഞ്ഞളിച്ച  മെഴുകുതിരി  വെട്ടത്തിൽ  ചുംബനങ്ങൾ  കൈമാറിയിരുന്നത്തവർ  മകളോട്  വാതോരാതെ  സംസാരിച്ചു .നിശ്ചലമായ  ചന്ദ്രന്റെ  കണ്ണുകളായിരുന്നു  അന്ന്  പ്രഭക്കു .പണക്കൊഴുപിന്റെ  തുലാസിൽ  അച്ഛന്  പ്രഭയെ  മരുമകനായി  സങ്കല്പിക്കാൻ  പറ്റില്ലായിരുന്നു .അല്ലെങ്കിലും  കോളിജ്  അടച്ചു  പരസ്പരം  കാണാതായപോൾ മൃഗ  ഡോക്ടറായ  അനന്ത കൃഷ്ണനെ  ഗൌരിയമ്മക്ക്  വിവാഹം  കഴികേണ്ടി  വന്നു .മൃഗം  അറവുശാലയിൽ   കീറിമുറിക്കപെടാൻ  നില്കുന്നത്  പോലെ  മംഗല്യ  ദിനത്തിൽ  ഗൌരിയമ്മയും  നിന്നു . പിന്നീടുള്ള  ദിനത്തിലും  ഗൌരിയമ്മയുടെ  ജീവിതവും  അങ്ങനെയായിരുന്നു .

ഉത്രാടത്തിൽ  അമ്മൂട്ടിയുടെ  ജനനം .പിന്നെ  അനന്തൻ  ഭാര്യയുടെ  പ്രണയവും  അപാകതയും  മറന്നു .സ്നേഹിക്കാൻ  തുടങ്ങിയപ്പോൾ  അനന്ദൻ  ഭാര്യയെയും  മകളെയും  വിട്ടകന്നു . കന്യാകുമാരിയിൽ  സങ്കടിപിച്ച  സാഹിത്യ  സദസ്സുകളിൽ  അമ്മൂട്ടിയെയും  കൊണ്ട്  പോയപ്പോൾ  വിഷണ്ണനായി  മദ്യപിച്ചു  ലക്ക്  കെട്ട്  കവിതകൾ  ഉച്ചരിച്ചു  നടന്നകലുന്ന  പ്രഭ  ഇന്നും  കണ്ണിൽ  നില്കുന്നു .ഒരു  നഷ്ടപെട്ട  ഗഗനചാരിയായിരുന്നു .......പ്രഭ .

അന്ന്  അമ്മ പ്രഭായങ്കിളിനോടോന്നും  സംസാരിച്ചില്ലേ ; അമ്മൂട്ടി  ചോദിച്ചു .പിന്നെ  കണ്ട  മാത്രയിൽ  കുടുംബത്തെകുറിച്ച്   തിരിക്കീ .ഭാര്യ ;വത്സല .തനി  ഗ്രാമീണ  പെണ്ണ് .പിന്നെയൊരാണ്‍  കുട്ടിയും  സിദ്ധാർത്ഥൻ .പിരിഞ്ഞപോൾ  ഭാര്യമരിചെന്നും  സൂചിപ്പിച്ചു .നിശ്ചലമായ  ചന്ദ്രശോഭയുള്ള  കണ്ണുകളിൽ  മഴ നിറഞ്ഞത്‌  അന്ന്  ഗൌരിയമ്മ  ആദ്യമായിട്ടാ  കണ്ടത് .

ഭർത്താവ്  മരിച്ച  ശേഷം  വിധവകളനുസരിക്കേണ്ടാതോന്നും  ഗൗരിയമ്മ  ശീലിച്ചില്ല .അമ്മൂട്ടിടെ  നിർബന്ധത്തിനു  വഴങ്ങി  നരമുടികൾ  കറുപിച്ചും ,ചുണ്ടുകളിൽ  ചായം  ചാലിച്ചും  സാഹിത്യ  സദസ്സുകളിൽ  സജീവമായി .ദുഖം  തോന്നിയപ്പോൾ  അമ്മൂട്ടിയെ  വാരി  പുണർന്നു .കരഞ്ഞ്  കലങ്ങിയ  കണ്ണുമായി  ദിനരാത്രങ്ങൾ  മുറിച്ചു  കടന്നു.

ബംഗ്ലൂരിൽ  സോഫ്റ്റ്‌വെയർ  എഞ്ചിനീയർ  ആയ  അനിരുദ്ധൻ  അമ്മൂട്ടിയെ  കെട്ടാൻ  ഒരുങ്ങി  വന്നത്  ഗൗരിയമ്മക്കിതുവരെ  തോന്നാത്ത സന്തോഷം  തോന്നിച്ച  നിമിഷമാണ് .അനിരുദ്ധനും  അമ്മുവും  തമ്മിലുള്ള  വിവാഹ  ചടങ്ങുകൾ  ആർഭാടത്തോടെ  നടത്താൻ  ഗൌരിയമ്മയും  കാര്യസ്ഥൻ  അപ്പുനായരും  ശ്രമിചോണ്ടിരിക്കുമ്പോഴാണ്  വയനാട്ടുന്നു  ഒരു  ഫാക്സ്  വരുന്നത് .


"ഞാൻ  വരുന്നു  സിദ്ധാർത്ഥൻ .അച്ഛന്റെ  ഒർമയെ  ഒന്ന്  കാണാൻ ".ഇത്രമാത്രമേ  അതിൽ  സൂചിപ്പിച്ചിരുന്നുള്ളൂ .പ്രഭയെ  വിവാഹം  ചെയ്തിരുനെങ്കിൽ  അവനെന്റെ  മകനാകുമായിരുന്നു .അതിപ്പോ  നന്നായി  അമ്മൂട്ടിടെ കല്യാണത്തിന്  ഒരു  കയ്യായി .അവനെന്റെ മകന്  തുല്യമാണല്ലോ .ഫാക്സ്  വന്നു  കഴിഞ്ഞു  മൂന്നാം  പക്കം  അവനെത്തി .ഗേറ്റ്  തുറന്നത്  അമ്മൂട്ടിയാണ്.വന്നപാടെയവൻ   അമ്മൂട്ടിയെ  നോക്കി  പുഞ്ചിരിച്ചു ".അവന്റെ  ഓഷോയുടെ  ഉറക്കറ  കണ്ണുകൾ .................".ഗൗരിയമ്മ  ആത്മഗതം  ചെയ്തു .അത്  പ്രഭയുടെതല്ല  അവന്റെ  കണ്ണുകൾക്ക്‌  ചന്ദ്രന്റെ  ശോഭയേയില്ല  എല്ലേ  അമ്മൂട്ടി .അവന്റെ  ബാഗ്‌  മുറിയിൽ  കൊണ്ട്  വെച്ച്  തിരികയെത്തിയ  അമ്മൂട്ടിയോടു  ഗൗരിയമ്മ  പറഞ്ഞു .പക്ഷെ  അവന്റെ  മൂക്ക്.പരിഭവം  നിറഞ്ഞ  ചുണ്ടുകൾ  ഒക്കെ  പ്രഭയുടെത

ഇത്രേം  എന്നെ  ഞെട്ടിച്ചെത്തിയ  അതിഥി .ഹൊ ,വിശ്വസികാനോക്കുനില്ലാ ..............പ്രഭയുടെ  പുത്രൻ .അവനത്ര  കണ്ടു  പരിഷ്കാരിയാരുന്നു .പ്രഭയുടെ  ഒരു  സ്വഭാവവുമില്ലാത്ത  മടിയൻ  ചെക്കൻ .മടി പിടിച്ചു  കിടക്കാണ്ട്  അമ്പലത്തിൽ  പോയി  വരാൻ  അവനോടു  പറഞ്ഞത്  ഗൗരിയമ്മ  തന്നെയാണ് .തിരികയെത്തിയപ്പോൾ  അവർ  തമ്മിൽ  കൂടുതൽ  അടുത്തത്  പോലെ.ചിരിയും ,കളിയും ..........................ഹാ  സന്തോഷികട്ടെ  അവൾക്കു  സഹോദരന്മാരില്ലാതതല്ലേ .കല്യാണം  ഇങ്ങടുക്കാറായി ................അമ്മൂട്ടിയെ  സിദ്ധാര്തനോടല്ലാതെ  കാണാനില്ലതായി .ഇടയ്ക്കവൾ  അവനെ  പരിഹസിചോണ്ടിരുന്നു; എന്നാലും  നിന്റെ  ഓഷോയുടെ  ഉറക്കറ  കണ്ണുകൾ .വല്ലാത്ത  ഉന്മത്തൻ  തന്നെ  നീ .അവൻ  എന്തോ  മറുപടി  പറഞ്ഞു  അത്  ഗൗരിയമ്മ  കേട്ടില്ല .

ഇടക്കെപ്പോഴോ  ഗൗരിയമ്മയറിയാതെ  അമ്മൂട്ടിയോടു  സിദ്ധൻ  പ്രണയം  പറയാൻ  തുടങ്ങി .ഒട്ടും  നാണിക്കാതെ  അമ്മൂട്ടി  പറഞ്ഞു ."സിദ്ധാർത്ഥൻ  ബുദ്ധനായി  മാറി ...............വിശ്വസിച്ചു  വന്ന  യശോധയെന്തായി ...............".അവനർത്ഥം  മനസിലാകിയതും  ചിരിച്ചു .അവൾ  പറഞ്ഞു .വേറെയാരെ  കെട്ടിയാലും  നിന്നെ  വേണ്ട . അവസാനമതൊരു  ചിരിയിൽ  കലാശിച്ചു .

കല്യാണത്തിന്റെ  തലേന്ന്  യാത്ര  പറയാതെ  പോയത്  സിദ്ധാർത്ഥൻ  കാണിച്ച  ഒരു  പൊറുക്കാൻ  പറ്റാത്ത  തെറ്റാന്നു  ഗൗരിയമ്മ  അമ്മൂട്ടിയോടു  പറഞ്ഞു  കോണിപ്പടി  കയറിയതും .വാഷ്‌  ബാസിനിൽ  തികട്ടി  വന്ന ശർതിലിനൊപ്പം  കിടന്ന  ഭക്ഷണ  പദാർത്ഥങ്ങളും  അമ്മൂട്ടിയുടെ   കലങ്ങിയ  കണ്ണും .കുത്തഴിഞ്ഞ  കിടന്ന  വസ്ത്രങ്ങളും പടർന്ന  കണ്മഷിയും .അവളുടെ പൊട്ടിച്ചിതറിയ  കുപ്പിവളയും .ഗൗരിയമ്മ  പകച്ചു .അമ്മൂട്ടി ......മോളേ ...................ഗൗരിയമ്മ  വിളിച്ചു .അമ്മേ  സിദ്ധാർത്ഥൻ .......അമ്മൂട്ടി  വിതുമ്പി .അവളുടെ  വയറ്റിലുമുണ്ട്  ഇന്നലെ  വന്ന  ഓഷോയുടെ  ഉറക്കറ  കണ്ണുകളുള്ള  അതിഥി ......