2014 ഏപ്രിൽ 25, വെള്ളിയാഴ്‌ച

ORU IRUTHUMATHI PENNU

പീതാസയഹ്നത്തിൽ  യൂകാലിപ്റ്റുസ്  മരച്ചുവടുകളിൽ അവൾ സന്ധിചെരുന്നത് പതിവായിരുന്നു.അവളുടെ ചെമ്പൻമുടിതുമ്പുകൽക്കു ചെമ്പകത്തിന്റെ ഗന്ധവും വിരൽതുമ്പുകൾക്ക്  വകമാരക്കായകളുടെ മണവും നിറഞ്ഞു നിന്നു.
യൂകാലിപ്റ്റുസ് മരച്ചില്ലകളിൽ ചാഞ്ഞ അവളെ ചുറ്റിപറ്റി ആണ്‍നിഴലുകൾ  പിന്തുടരരുള്ളതും  പതിവായിരുന്നു .അവൾ മരച്ചില്ലകളിൽ  നഖക്ഷതങ്ങൾ ഏല്പിച്ചു  വിനോദം കാണാറുണ്ട്.ഇരുൾ പരക്കുന്നതരിഞ്ഞാവണം അവൾ തിരികെ നടന്നത്  നിഴലുകളിലൊരുവൻ സംസാരിച്ചു.അവൾ നടന്ന വഴികളിൽ  കാല്പാടുകളുടെ  എണ്ണം കൂടി.
ഭയചകിതയായി  അവൾ നിലാവ് പൂകുന്ന തന്റെ ഉധ്യാനതിലെത്തി.നിലാവ് പൂക്കളോട് രഹസ്യം പറയുന്നത് അവൾ ആ ശൂന്യതയിൽ കേട്ടിരുന്നു.ആ  ശൂന്യതയ്ക്കു പ്രണയത്തിന്റെ മർമ്മരങ്ങളെന്നു  പറയും.അവൾ പുലമ്പി .വീണ്ടും പിന്തുടരുന്ന നിഴലുകളെ അവൾ കണ്ടില്ല.നിലവിന്റെയും പൂക്കളുടെയും കിന്നാരങ്ങളിൽ അലിഞ്ഞു  ചെർന്നതാവണം നിഴലുകളുടെ  ചൂളമടിയും പിന്നീടു  അവയിൽ ഒരുവനൊഴികെ  ഓരോന്നായി തിരികെ പോയതും അവളറിഞ്ഞില്ല .തളംകെട്ടിയ  ശൂന്യതയെ ഭേദിച്ചു കൊണ്ട് ഒരു  വലിയ  കാറ്റ്  അവളെ  തലോടി.അശോകപൂക്കളുടെ മണമേറ്റ കാറ്റ്  തന്റെ മുടിയിഴകളെ അലോസരപെടുത്തി .മുടിമാടിയോതുക്കി നില്ക്കവേ മരച്ചില്ലകളുടെ നിഴൽവർണ്ണം അവളെ  വാരിപുണർന്നു.കൂടെയവന്റെ നിഴലും .ബോധമറ്റവൾ മണ്ണിലേക്ക്  നിലംപതിച്ചു .അവളെ  ചുംബിച്ച  നിഴൽ  ഒരു കാറ്റായി  ശൂന്യതയിലേക്ക് ഒഴുകി ലയിച്ചു.നിഴൽമൂടിയ  അവളുടെ ശരീരത്തിലെ ചൂട്  തട്ടിയകറ്റിയത്  ഒരാണ്‍കാറ്റാണ്.അവളുടെ  ശരീരങ്ങളെ  പുല്കിയതും
ഒരാണ്‍കാറ്റാണ്‌.പ്രജ്ഞ നേടിയ നേരം അവൾ  ഒരു ഞരക്കതിന്റെയും മൂളലിന്റെയും ഓർമകളിൽ ഉണർന്നു.നിലാവിന്റെ സല്ലാപങ്ങളിൽ  വിവശയായ അശോകപൂക്കൾ വാടാറായി  നിൽക്കുകയയിരുനെങ്കിലും അവ അവളുടെ കാതുകളിൽ ചുടുകണ്ണീരായി  നിലാവ്  പറഞ്ഞ രഹസ്യം പറഞ്ഞു.നീലാകാശം  പവിത്രതയുടെ നിറമാണ് അവിടെ ചെജ്ജായകൂട്ടുകൾ  ചാലിച്ചത്  ഒരാണ്‍കാറ്റാണ് ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ