മഴ ......തണുപ്പ് ,പട്ടിണി തൊട്ടു മരണം വരെ .അന്നൊന്നും മഴയോടവൾകെതിർപ്പു തോന്നിയിരുന്നില്ല .മഴയുടെ പ്രതിനായകൻ പരിവേഷത്തെ അവൾ മനസ്സ് നിറഞ്ഞു സ്നേഹിച്ചു .മഴ അപഹരിച്ചെടുത്ത ദിനങ്ങളിൽ കോളേജ് ഹോസ്റ്റ്ലിന്റെ ഏകാന്തത തളംകെട്ടിയ മുറികളിൽ പുതപ്പിനടിയിലേക്കു കുമിഞ്ഞു കൂടുന്ന പതിവ് എനിക്കും അവിനാഷിനുമുണ്ടായിരുന്നു.ഒന്നിങ്ങു മഴ പെയ്താൽ ഞങ്ങളിൽ ചില മഴപ്രേമികളുടെ നാസികയിലേക്കു അലിഞ്ഞു ചേരുന്ന പുതുമണ്ണിന്റെ വാസനയും നുകർന്ന് ഞങ്ങൾ മൊബൈൽ ചാറ്റിങ്ങിൽ എര്പെടോണ്ടിരിക്കും.
അവിനാഷെന്ന ഞങ്ങളുടെ നാഷിന്റെ കഥ പറച്ചിലിൽ എന്നും നിറഞ്ഞു നില്കാറുള്ള നാട്ടിലെ സുഹൃത്ത് അലക്സ് ചാണ്ടിയും അവന്റെ ഒരേയൊരു ഉടപിറന്നോൾ അന്നചാണ്ടിയും .....മഴ പെയ്തു മനസ്സ് മുഴുവനും കുളിർകുന്ന ദിനങ്ങളിൽ അവളുടെ നനുത്ത മഴ വിരലുകൾ കൊണ്ടുണ്ടാകിയ കട്ടൻ കാപ്പിയും കുടിച്ചു ......അവളുടെ പുഞ്ചിരിയിൽ ലയിച്ചു .......കടത്ത് കയറി വീടെത്തുന്നതും അവന്റെ മഴനൂൽപാതയിൽ അവളുടെ മഴവിരലുകളെ അലെക്സറിയാതെ പ്രണയത്തിന്റെ മായികലോകത്തേക്ക് പര്യടനം നടത്തുന്നതും നാഷ് അത്യുല്ലാസത്തോടെ അവളോട് വിളമ്പി .അവന്റെ പ്രണയം.... അവന്റെ കഥകൾ .......അവനടുതുള്ളപോൾ അത് കേൾക്കുനതവൾകിഷ്ടമാണ് .
അലക്സ് അറിയാതെ അന്നയുടെ മഴ വിരലുകളെ നാഷ് പ്രണയിച്ചിരുന്നത് അവളിൽ ചിരിയുണർത്തി .അവന്റെ ചിരി ......അത് മഴത്തുള്ളികൾ വാടാമലരിൻ പൂക്കളിൽ തട്ടി ചിന്തുന്നത് പോലെ മനോഹരമായിരുന്നു .പ്രത്യേകിച്ചും ക്ലാസ്സ് കട്ട് ചെയ്തു വാകമരത്തിന്റെ ചുവട്ടിലിരുന്നു പത്താം ക്ലാസ്സുകാരിയും പാവാടകാരിയുമായ അന്നയെകുറിച്ചു പറയുമ്പോഴുള്ള ചിരി .വെണ്‍മേഘകൂടുകളിൽ ഒരു കനത്ത കാർമേഘം കടന്നു കയറിയ പോലെയുള്ള അവന്റെ കണ്ണുകൾ ഗ്രഹാതുരത്വതെയോർത്തു കരയുമ്പോൾ ഒരു ചെറു ചാറ്റൽ മഴയുടെ ഇമ്പമാർന്ന ഭംഗി ലയിച്ചിരുന്നു .
ഇടവപാതിയിലെ മഴ തിമിർത്തു പെയ്യുന്ന കോളേജ് ഹൊസ്റ്റെലിന്റെ ചാരുപടിയിൽ മഴയെറ്റിരുന്നു ഞാനും അവനും അവന്റെ അടങ്ങാത്ത മഴയോടുള്ള വികാരം തന്റെ ക്യാമറയിൽ ഒപ്പിയെടുത്തു നിർവൃതി കൊള്ളുനതിനെ കുറിച്ച് വാതോരാതെ പറഞൊണ്ടിരുന്നു .ഫോട്ടോഗ്രഫി അവനൊരു അടങ്ങാത്ത ആവേശമായിരുന്നു .ഒരു തരം ഉന്മാദം ഭാധിച്ചവനെ പോലെയവൻ കനത്തമഴയെ അവഗണിച്ചു കൊണ്ട് തന്റെ ടൂവീലെരുകളിൽ എന്നെയും കൊണ്ട് നാഷണൽ ഹൈവേകളിൽ ചുറ്റുക പതിവാണ് .കോളേജിലെ മരമുത്തച്ഛന്റെ ചുവട്ടിൽ മഴ നുകർന്നിരികുന്ന എന്റെ ചിത്രങ്ങൾ അവന്റെ ക്യാമറ ഫ്രെയിമുകൾ പകർത്തുകയും ചെയ്തിരുന്നു .ഇടയ്ക്ക് മഴയുടെ കനത്ത ശബ്തത്തെയും ടൂവീലെറിന്റെ വേഗതെയെയും അവഗണിച്ചു കൊണ്ടവൻ പറഞ്ഞിരുന്നു .നിഷാ .......എനിക്ക് മഴ പെയ്യുമ്പോൾ അന്നയുടെ മഴ വിരലുകൾ ഓർമ വരും.അത്രയേറെ ഭ്രമം ആണെനിക്കാ പെണ്ണിനോട് .അവളുടെ മഴവിരലുകൾ.അതിന്റെ തണുപ്പ് .
പെണ്ണ് ....അത് ഞാനെന്റെ ഷർട്ടിനുള്ളിൽ ഒതുക്കുന്ന മഴത്തുള്ളികൾ പോലെയൊരു മാസ്മരികതയാ .ബിയറിന്റെ മണം തികട്ടി വന്ന അവന്റെ ചുണ്ടുകൾ സാധാരണയിൽ കവിഞ്ഞു സംസാരിക്കാൻ തുടങ്ങിയിരുന്നു .അവനെ ഏറ്റവും കൂടുതൽ ദുക്കിപിച്ചിരുന്നത് കോളേജിലെ പുതിയ തലമുറയായിരുന്നു .മതതീവ്രവാധവും ,വർഗീയതയും ,ജിഹാദിന്റെ പേരിൽ രക്തം ചിന്താൻ തുനിയുന്ന അക്രമരാഷ്ട്രീയവും .അതുകൊണ്ടാവണം അവൻ വളരെ വിഷണ്ണനായി കാറൽ സാന്റ് ബെർഗിന്റെ " എ റിവോൾവെർ" കവിതയിലെ വരികൾ ചൊല്ലി കൊണ്ടിരുന്നു .ഞാനുമവനുമോപ്പം ചൊല്ലി ; എ സിമ്പിൾ, ലിറ്റിൽ ഹുമൻ ഫോർ ഫിന്ഗെർ കാൻ ടെൽ എ ഹൊറിബൾ സ്റ്റോറി വിത്ത് ഇറ്റ് ..............മഴെയുക്കാളുച്ചതിൽ .പിന്നെ അട്ടഹാസം .
കോളേജിലേക്ക് തിരികെയെതിയതറിഞ്ഞില്ല .വന്നപോളെന്നിലും രക്തം ഊറ്റിയ ബിയർ ലഹരി അലിഞ്ഞിരുന്നു .ആരുമറിയാതെ ഹോസ്റ്റൽ മുറിയിൽ കയറി വാതിലടച്ചു.മൊബൈലിലൂടെ എന്റെ നാഷിനോട് സുരക്ഷിതത്തോടെ എത്തിയതറിയിച്ചു .
ഒരറക്കത്തിൽ നിന്ന് ഞെട്ടലോടെ എണീറ്റ് ഫേസ്ബുക്ക് അപ്പ്‌ഡേറ്റ്കളിൽ മഴയൊർമ്മ കുത്തിനിരക്കുന്നതിനിടെ നോടിഫികാഷൻസ് കോളംതിൽ അവൻ ടാഗ് ചെയ്ത എന്റെ മഴ ഫോട്ടോകൾ കണ്ടു ഒട്ടും നിറവു ചോരാതെ അവനതെടുത്തിരിന്നു ."ബോറിംഗ് ഡേ എഹെഡ് കെന്നെത്ത് . ആർ .ക്രൈൻ ലൈസ് ഓപ്പണ്‍ ഓണ്‍ മൈ ടേബിൾ" .ഞാൻ ഫേസ്ബുക്ക് അപ്പ് ഡേറ്റ്സ് അയച്ചു കൊണ്ടിരുന്നു .പുസ്തകത്തിന്റെ മണം .കേന്നെതിന്റെ തിയരീസ് പഠിക്കുന്ന വ്യഗ്രതയിലാരുന്ന ഞാൻ ഫോണ്‍ റിംഗ് അടിച്ചതറിഞ്ഞതെയില്ല .താഴെ ഹോസ്റ്റൽ വരാന്തയിൽ കൂകിവിളിയും ബഹളവും കേട്ടു .അത് ഞാൻ ശ്രദ്ധിച്ചില്ല .അവസാനം വന്ന ഫോണ്‍ മെസ്സേജ്കളിലും ഫേസ് ബുക്ക് മെസ്സേജ്കളിലും ബി .എ ഇംഗ്ലീഷിലെ നോബൽ ജോണ്‍ ഇങ്ങനെ എഴുതി .നിഷാ ......നാഷ് ഈസ് മിസ്സിംഗ് മഴയുടെ ചിത്രങ്ങൾ എടുക്കാൻ പോയതാ .പിന്നീട് വന്ന കാലെനിക്ക് അറ്റൻഡ് ചെയ്യാൻ പറ്റിയില്ല .അത്രെയേറെ ഞാൻ തകര്ന്നിരുന്നു . ഹോസ്റ്റൽ വാതായനിതിലെ മഴപോട്ടുകൾ എന്റെ കണ്ണീരായിരുന്നു .അവന്റെ ചോരപുരണ്ട ക്യാമറ മുകളിലെതിയപോൾ എന്റെ കണ്ണ് നനഞ്ഞിരുന്നു .മഴയോടുള്ള അവന്റെ അടങ്ങാത്ത ആവേശം മരണത്തിലെകെതിച്ചു .അവന്റെ ടെസ്റ്റിനാഷൻ ഹോ !കൊടും ക്രൂരത .അവനു അന്ത്യ ചുംബനങ്ങൾ നല്കിയത് എന്റെ മഴകണ്ണ് നീരുകളായിരുന്നു .കൊടിയ മഴ തണ്പേറ്റു ഘനീഭവിച്ച എന്റെ ഹൃദയം സ്പന്ദിക്കാൻ തുടങ്ങിയപോൾ ഞാൻ ഗോവണിയിറങ്ങി കോളേജ് അങ്കണത്തിലെത്തി.അവന്റെ കണ്ണടഫ്രെയിമുകൾ കണ്ട അവസാന ചിത്രങ്ങളില്ല പകരം അലമുറയിടുന്ന കുറെ സുഹൃത്തുകൾ മാത്രം .
മഴ വെള്ളാരം കല്ലുകൾ പോലെ പൊഴിഞ്ഞു കൊണ്ടിരുന്നു .ഞാൻ പറഞ്ഞു ....നാഷ് .....ഞങ്ങളുടെ മഴപ്രേമി നീയൊരു മഴയോർമയാണ് .മഴതുള്ളി മണ്ണിലേക്ക് ലയിച്ച പോലെ മരണമടഞ്ഞവൻ.മഴ വേരുകൾ തേടിയലഞ്ഞവൻ .....മഴകാറ്റെറ്റു അലിഞ്ഞവൻ ..മഴ ......അതൊരപൂർവതയാണ് .ആ അപൂർവത പോലെ മരണമടഞ്ഞവൻ .അതോ അന്നയുടെ മഴവിരലുകളാകുമോ അവനന്ദ്യ ചുംബനം നല്കിയത് .എന്തോ ......അറിയില്ല .എന്റെ കണ്ണീരും മഴയിൽ ലയിച്ചു .ഞാൻ കരഞ്ഞത് അവന്റെ മഴ മാത്രം അറിഞ്ഞു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ