ഒരിക്കൽ ഒരു മുത്തശ്ശി മേഖരൂപങ്ങൾ കൂട്ടികുഴച്ചു ഒരു മനുഷ്യനെ ഉണ്ടാക്കി .പിന്നെ മഴത്തുള്ളികൾ ഒന്നിച്ചു ചാലിച്ച് ഒരു പെണ്ണിനേയും .മേഖരൂപന്റെ വശ്യസൗന്ദര്യവും മഴപെണ്ണിന്റെ ലാവണ്യവും മുത്തശ്ശിക്ക് വർണിക്കാൻ പറ്റുന്നതിലും മേലെ ആയിരുന്നു .മഴപെണ്ണും മേഖരൂപനും തമ്മിൽ കണ്ടുമുട്ടിയിരുന്നില്ല .
അങ്ങനെയിരിക്കെ മേഘരൂപൻ കാട്ടിലേക്ക് വിറകു തേടി യാത്രയായി .കാറ്റിന്റെ ശക്തിയിൽ മേഖരൂപൻ തെന്നി തെന്നി നീങ്ങി കൊണ്ടേയിരുന്നു . മാലാഖമാരുടെ ചിറകുകളായിരുന്നു കാറ്റ് .അത് ആവോളം ശീതളമായി വീശി കൊണ്ടേയിരുന്നു .അവസാനം അവനൊരു കൊടുക്കാട്ടിലെത്തി .കൊടുക്കാട്ടിൽ വള്ളികളിൽ ധാരാളം പെരുമ്പാമ്പുകൾ തൂങ്ങി കിടന്നിരുന്നു .വന്യമൃഗങ്ങളും ചീവീടുകളും വനവൃക്ഷങ്ങളും കാട്ടുസസ്യങ്ങളും ആകപ്പാടെ കുറ്റാകൂറ്റി രുട്ടു .
ഇടയ്ക്കിടയ്ക്ക് ചീർപ്പ് ചീർപ്പ് എന്ന് മധുരതരമായി പാടികൊണ്ട് പഞ്ചവർണകിളികൾ പാറി നടന്നു .ഇതിലൊരുവൻ മാത്രം നിശ്ചലനായി നില്കുന്ന മേഘരൂപനെ കണ്ടാരാഞ്ഞു '.നീ എന്താ ദുഖിതനായി നില്കുന്നത് '.അവൻ പറഞ്ഞു; ഞാൻ വിറകുകൾ തേടി വന്നതാണ് .വിറകുകൾ ഒന്നിച്ചു ചേർത്താലേ എനിക്ക് മേല്ക്കൂര പണിയാനൊക്കു .ഇത് കേട്ട് പഞ്ചവർണകിളി പറഞ്ഞു .നീയിവിടെ കുറച്ചുനാൾ നില് ക്ക് ഞാൻ നിനക്ക് വഴി കാണിച്ചു തരാം .മാസങ്ങൾ കഴിഞ്ഞിട്ടും പഞ്ചവർണകിളിക്കും മേഘരൂപനും വിറകു കണ്ടെത്താനായില്ല .വിറകെടുക്കാൻ തുനിഞ്ഞപോളോ ഉള്ള വൻമരങ്ങളൊക്കെ അവറ്റകൾക്ക് നേരെ അലറി വിളിച്ചു .
അങ്ങനെയിരിക്കെ പഞ്ചവർണകിളി ഒരു ദിവസം വിങ്ങിപൊട്ടാറായി നിന്ന മേഘരൂപനടുതെതി ഒരു കാഴ്ച കാണാൻ വിരുന്നു വിളിച്ചു .മേഘരൂപൻ കിളിയുടെ വിരുന്നു സ്വീകരിച്ചു യാത്രയായി .കാറ്റത്ത് തെന്നിതെന്നി പിന്നേം തെന്നിത്തെന്നി കാട്ടുചോലക്കരുകിലെത്തി .വൃക്ഷതലപ്പിനടയിലൂടെ അവൻ ചോലയിലെക്കൊളിഞ്ഞു നോക്കി .
അതിമാനോഹരിയായ പെണ്ണ് വെള്ളത്തിന്റെ രൂപത്തിൽ കുളിച്ചുകയറുന്നു .കാട്ടുചോലയുടെ നിറമായിരുന്നു അവൾക്കു .പഞ്ചവർണകിളി പറഞ്ഞു ;ഇവളെ മോഹിക്കാതവരായിട്ടരുമില്ല .ഞങ്ങൾ പലതവണ ഇവളെ പിന്തുടർനെങ്കിലും അവളുടെ ഭംഗി ഇത്രയടുത്ത് കാണാൻ സാധിച്ചതിന്നാണ് .ഇവളെ മഴപെണെന്നു വിളിക്കും .മഴപെണ്ണ്‍ മേഘരൂപൻ ആകാംഷയോടെ പറഞ്ഞു .ഈ പേര് അതിശയമായിരിക്കുന്നല്ലോ .മഴപെണ്ണി ന്റെ മഴവർണങ്ങളിൽ മനസ്സ് ലയിച്ചു മേഘരൂപൻ നോക്കി നിന്ന് .പ്രണയം കൂടികൂടി വന്ന മേഘരൂപൻ തന്റെ ശരീരത്തിലെ മേഘകൂടങ്ങളെ ഉരുളകളാക്കി പടുകൂറ്റൻ വീട് പണിതു .അതിന്റെ വാതിൽ തുറന്നു കിടന്നു .അത് മാലാഖമാരുടെ ചിറകായ കാറ്റിനാൽ തത്തികളിച്ചു .കുളികഴിഞ്ഞെത്തിയ മഴപെന്നു മേഘവീട് കണ്ടു അത്ഭുതം കൂറി .അവസാനം അതിലേക്കു കയറിയ അവളെ മേഘരൂപൻ വാതിലടച്ചു താഴിട്ടു പൂട്ടി .കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മഴപെന്നു അവളെ തുറന്നു വിടാൻ മേഘരൂപനോട് സധാ യാചിച്ചു കൊണ്ടിരുന്നു .
അലിവു തോന്നിയ മേഘരൂപൻ ഇരുണ്ടു മൂടാൻ തുടങ്ങി .ചില ദിക്കുകളിൽ അവൻ വാതില് തുറന്നു മഴപെന്നിനെ ലോകം കാണിച്ചു .അങ്ങനെ പെണ്ണിന്റെ കണ്ണീർ മഴയായി പൊഴിയാൻ തുടങ്ങി ....................
.......................... ശുഭം ............................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ