2014 നവംബർ 21, വെള്ളിയാഴ്‌ച

INNALE VANNA ATHIDHI..........{ORU KERALOLSAVAM 2014 KADHA RACHANA MALSARA DHINATHIL KURICHATHU]

ഒരു  മുറികുളിലെ  മെഴുകുതിരി  വെട്ടത്തിൽ  ഞാനും  അവനും  ചുംബിച്ചിരുന്നതാണ്  കലാലയമെന്ന  കാൻവാസിൽ  ഗൗരിയമ്മക്ക്  ഓർമ  വരുന്നത് .ബിരിദാനന്തരബിരുദം  എടുത്തിരുന്ന  കാലത്ത്  സാഹിത്യ ക്ലാസ്സുകളിൽ  നായക കഥാപാത്രം  ആന്റണിയുടെ  കിടിലം  കൊളളിക്കുന്ന  ക്വോടിങ്ങുകൾ  കോളിജ്  അദ്ധ്യാപകൻ  ഉറച്ചു  ചൊല്ലുമ്പോൾ  ഞാനവനെ  നോട്ടം  കൊണ്ട്  ചൂഴ്നെടുക്കാൻ  ശ്രമിച്ചിരുന്നു .അമ്മൂട്ടിയുടെ  അമ്മേടെ  കോളിജ്  കാലത്തെ പ്രണയമെങ്ങിനെയെന്ന  ചോദ്യത്തിന്  ഒട്ടും  ജാള്യതയില്ലാതെ  ഗൌരിയമ്മ  ഇങ്ങനെയാണ്  മറുപടി  കൊടുത്തത് .


പ്രഭാകരനെന്ന  പ്രഭയ്ക്കു  തന്നോട്  പ്രിയം  തോന്നിയത്  അവർക്ക് ബീറ്റില്സിന്റെയും  റോളിങ്ങിസ്റ്റൊണിന്റെയും   കൗമാര  പ്രണയം  പോലെ  മുകരിതമായിരുന്നു .പഠന  കാലത്ത്  ജഡ്ജ്  ആയിരുന്ന  അച്ഛൻ  തനിക്കു  തന്ന  സ്വാതന്ത്രിയം  കൊണ്ടവർ  പ്രഭയുമൊന്നിചു  തന്റെ  പഠനമുറിയിൽ  മങ്ങിയ  മഞ്ഞളിച്ച  മെഴുകുതിരി  വെട്ടത്തിൽ  ചുംബനങ്ങൾ  കൈമാറിയിരുന്നത്തവർ  മകളോട്  വാതോരാതെ  സംസാരിച്ചു .നിശ്ചലമായ  ചന്ദ്രന്റെ  കണ്ണുകളായിരുന്നു  അന്ന്  പ്രഭക്കു .പണക്കൊഴുപിന്റെ  തുലാസിൽ  അച്ഛന്  പ്രഭയെ  മരുമകനായി  സങ്കല്പിക്കാൻ  പറ്റില്ലായിരുന്നു .അല്ലെങ്കിലും  കോളിജ്  അടച്ചു  പരസ്പരം  കാണാതായപോൾ മൃഗ  ഡോക്ടറായ  അനന്ത കൃഷ്ണനെ  ഗൌരിയമ്മക്ക്  വിവാഹം  കഴികേണ്ടി  വന്നു .മൃഗം  അറവുശാലയിൽ   കീറിമുറിക്കപെടാൻ  നില്കുന്നത്  പോലെ  മംഗല്യ  ദിനത്തിൽ  ഗൌരിയമ്മയും  നിന്നു . പിന്നീടുള്ള  ദിനത്തിലും  ഗൌരിയമ്മയുടെ  ജീവിതവും  അങ്ങനെയായിരുന്നു .

ഉത്രാടത്തിൽ  അമ്മൂട്ടിയുടെ  ജനനം .പിന്നെ  അനന്തൻ  ഭാര്യയുടെ  പ്രണയവും  അപാകതയും  മറന്നു .സ്നേഹിക്കാൻ  തുടങ്ങിയപ്പോൾ  അനന്ദൻ  ഭാര്യയെയും  മകളെയും  വിട്ടകന്നു . കന്യാകുമാരിയിൽ  സങ്കടിപിച്ച  സാഹിത്യ  സദസ്സുകളിൽ  അമ്മൂട്ടിയെയും  കൊണ്ട്  പോയപ്പോൾ  വിഷണ്ണനായി  മദ്യപിച്ചു  ലക്ക്  കെട്ട്  കവിതകൾ  ഉച്ചരിച്ചു  നടന്നകലുന്ന  പ്രഭ  ഇന്നും  കണ്ണിൽ  നില്കുന്നു .ഒരു  നഷ്ടപെട്ട  ഗഗനചാരിയായിരുന്നു .......പ്രഭ .

അന്ന്  അമ്മ പ്രഭായങ്കിളിനോടോന്നും  സംസാരിച്ചില്ലേ ; അമ്മൂട്ടി  ചോദിച്ചു .പിന്നെ  കണ്ട  മാത്രയിൽ  കുടുംബത്തെകുറിച്ച്   തിരിക്കീ .ഭാര്യ ;വത്സല .തനി  ഗ്രാമീണ  പെണ്ണ് .പിന്നെയൊരാണ്‍  കുട്ടിയും  സിദ്ധാർത്ഥൻ .പിരിഞ്ഞപോൾ  ഭാര്യമരിചെന്നും  സൂചിപ്പിച്ചു .നിശ്ചലമായ  ചന്ദ്രശോഭയുള്ള  കണ്ണുകളിൽ  മഴ നിറഞ്ഞത്‌  അന്ന്  ഗൌരിയമ്മ  ആദ്യമായിട്ടാ  കണ്ടത് .

ഭർത്താവ്  മരിച്ച  ശേഷം  വിധവകളനുസരിക്കേണ്ടാതോന്നും  ഗൗരിയമ്മ  ശീലിച്ചില്ല .അമ്മൂട്ടിടെ  നിർബന്ധത്തിനു  വഴങ്ങി  നരമുടികൾ  കറുപിച്ചും ,ചുണ്ടുകളിൽ  ചായം  ചാലിച്ചും  സാഹിത്യ  സദസ്സുകളിൽ  സജീവമായി .ദുഖം  തോന്നിയപ്പോൾ  അമ്മൂട്ടിയെ  വാരി  പുണർന്നു .കരഞ്ഞ്  കലങ്ങിയ  കണ്ണുമായി  ദിനരാത്രങ്ങൾ  മുറിച്ചു  കടന്നു.

ബംഗ്ലൂരിൽ  സോഫ്റ്റ്‌വെയർ  എഞ്ചിനീയർ  ആയ  അനിരുദ്ധൻ  അമ്മൂട്ടിയെ  കെട്ടാൻ  ഒരുങ്ങി  വന്നത്  ഗൗരിയമ്മക്കിതുവരെ  തോന്നാത്ത സന്തോഷം  തോന്നിച്ച  നിമിഷമാണ് .അനിരുദ്ധനും  അമ്മുവും  തമ്മിലുള്ള  വിവാഹ  ചടങ്ങുകൾ  ആർഭാടത്തോടെ  നടത്താൻ  ഗൌരിയമ്മയും  കാര്യസ്ഥൻ  അപ്പുനായരും  ശ്രമിചോണ്ടിരിക്കുമ്പോഴാണ്  വയനാട്ടുന്നു  ഒരു  ഫാക്സ്  വരുന്നത് .


"ഞാൻ  വരുന്നു  സിദ്ധാർത്ഥൻ .അച്ഛന്റെ  ഒർമയെ  ഒന്ന്  കാണാൻ ".ഇത്രമാത്രമേ  അതിൽ  സൂചിപ്പിച്ചിരുന്നുള്ളൂ .പ്രഭയെ  വിവാഹം  ചെയ്തിരുനെങ്കിൽ  അവനെന്റെ  മകനാകുമായിരുന്നു .അതിപ്പോ  നന്നായി  അമ്മൂട്ടിടെ കല്യാണത്തിന്  ഒരു  കയ്യായി .അവനെന്റെ മകന്  തുല്യമാണല്ലോ .ഫാക്സ്  വന്നു  കഴിഞ്ഞു  മൂന്നാം  പക്കം  അവനെത്തി .ഗേറ്റ്  തുറന്നത്  അമ്മൂട്ടിയാണ്.വന്നപാടെയവൻ   അമ്മൂട്ടിയെ  നോക്കി  പുഞ്ചിരിച്ചു ".അവന്റെ  ഓഷോയുടെ  ഉറക്കറ  കണ്ണുകൾ .................".ഗൗരിയമ്മ  ആത്മഗതം  ചെയ്തു .അത്  പ്രഭയുടെതല്ല  അവന്റെ  കണ്ണുകൾക്ക്‌  ചന്ദ്രന്റെ  ശോഭയേയില്ല  എല്ലേ  അമ്മൂട്ടി .അവന്റെ  ബാഗ്‌  മുറിയിൽ  കൊണ്ട്  വെച്ച്  തിരികയെത്തിയ  അമ്മൂട്ടിയോടു  ഗൗരിയമ്മ  പറഞ്ഞു .പക്ഷെ  അവന്റെ  മൂക്ക്.പരിഭവം  നിറഞ്ഞ  ചുണ്ടുകൾ  ഒക്കെ  പ്രഭയുടെത

ഇത്രേം  എന്നെ  ഞെട്ടിച്ചെത്തിയ  അതിഥി .ഹൊ ,വിശ്വസികാനോക്കുനില്ലാ ..............പ്രഭയുടെ  പുത്രൻ .അവനത്ര  കണ്ടു  പരിഷ്കാരിയാരുന്നു .പ്രഭയുടെ  ഒരു  സ്വഭാവവുമില്ലാത്ത  മടിയൻ  ചെക്കൻ .മടി പിടിച്ചു  കിടക്കാണ്ട്  അമ്പലത്തിൽ  പോയി  വരാൻ  അവനോടു  പറഞ്ഞത്  ഗൗരിയമ്മ  തന്നെയാണ് .തിരികയെത്തിയപ്പോൾ  അവർ  തമ്മിൽ  കൂടുതൽ  അടുത്തത്  പോലെ.ചിരിയും ,കളിയും ..........................ഹാ  സന്തോഷികട്ടെ  അവൾക്കു  സഹോദരന്മാരില്ലാതതല്ലേ .കല്യാണം  ഇങ്ങടുക്കാറായി ................അമ്മൂട്ടിയെ  സിദ്ധാര്തനോടല്ലാതെ  കാണാനില്ലതായി .ഇടയ്ക്കവൾ  അവനെ  പരിഹസിചോണ്ടിരുന്നു; എന്നാലും  നിന്റെ  ഓഷോയുടെ  ഉറക്കറ  കണ്ണുകൾ .വല്ലാത്ത  ഉന്മത്തൻ  തന്നെ  നീ .അവൻ  എന്തോ  മറുപടി  പറഞ്ഞു  അത്  ഗൗരിയമ്മ  കേട്ടില്ല .

ഇടക്കെപ്പോഴോ  ഗൗരിയമ്മയറിയാതെ  അമ്മൂട്ടിയോടു  സിദ്ധൻ  പ്രണയം  പറയാൻ  തുടങ്ങി .ഒട്ടും  നാണിക്കാതെ  അമ്മൂട്ടി  പറഞ്ഞു ."സിദ്ധാർത്ഥൻ  ബുദ്ധനായി  മാറി ...............വിശ്വസിച്ചു  വന്ന  യശോധയെന്തായി ...............".അവനർത്ഥം  മനസിലാകിയതും  ചിരിച്ചു .അവൾ  പറഞ്ഞു .വേറെയാരെ  കെട്ടിയാലും  നിന്നെ  വേണ്ട . അവസാനമതൊരു  ചിരിയിൽ  കലാശിച്ചു .

കല്യാണത്തിന്റെ  തലേന്ന്  യാത്ര  പറയാതെ  പോയത്  സിദ്ധാർത്ഥൻ  കാണിച്ച  ഒരു  പൊറുക്കാൻ  പറ്റാത്ത  തെറ്റാന്നു  ഗൗരിയമ്മ  അമ്മൂട്ടിയോടു  പറഞ്ഞു  കോണിപ്പടി  കയറിയതും .വാഷ്‌  ബാസിനിൽ  തികട്ടി  വന്ന ശർതിലിനൊപ്പം  കിടന്ന  ഭക്ഷണ  പദാർത്ഥങ്ങളും  അമ്മൂട്ടിയുടെ   കലങ്ങിയ  കണ്ണും .കുത്തഴിഞ്ഞ  കിടന്ന  വസ്ത്രങ്ങളും പടർന്ന  കണ്മഷിയും .അവളുടെ പൊട്ടിച്ചിതറിയ  കുപ്പിവളയും .ഗൗരിയമ്മ  പകച്ചു .അമ്മൂട്ടി ......മോളേ ...................ഗൗരിയമ്മ  വിളിച്ചു .അമ്മേ  സിദ്ധാർത്ഥൻ .......അമ്മൂട്ടി  വിതുമ്പി .അവളുടെ  വയറ്റിലുമുണ്ട്  ഇന്നലെ  വന്ന  ഓഷോയുടെ  ഉറക്കറ  കണ്ണുകളുള്ള  അതിഥി ......


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ