ഭൂമിക്കു കീഴെ ഈ പ്രേതകുടീരത്തിൽ
വസിപ്പു അഭിസാരിക ......
നാവു പുറത്തേക്കു തള്ളി
മറുവൻ തൻ നാവു കൊണ്ടിടഞ്ഞു
നീർനാഗം പോൽ പിണഞ്ഞു
നിശാഗന്ധിയായ് മറുവനെ
ആലസ്യപെടുത്തി ജീവിപ്പു ഈ അഭിസാരിക ............
മഴയേറ്റ് നില്ക്കുമീ പ്രേതകുടീരത്തിൽ
ഇടിയേറ്റിളകിയ മാറിടവും
ചുവന്ന ചൊടികളും
പൂർണതയിലലിയും നാഭിയുമായ്
മറുവന് തുണയായി അഭിസാരിക
നീർ കുമിളകൾ പൊന്തിയ നിശ്ചല തടത്തിൽ
പുലർച്ചെ കണ്ണുന്തി പൊന്തിയ മറുവൻ
സിരകളിൽ കെട്ടിപിണഞ്ഞ പായൽ കൂട്ടങ്ങളിൽ
വിറങ്ങലിച്ച തവളകുഞ്ഞും
ശവമെടുക്കാനെത്തിയ കുഴിവേട്ടിയോതി
മറുവന്റെ കണ്ടത്തിൽ അഭിസാരിക തൻ ദംഷ്ട്രപാടുകൾ .......
വസിപ്പു അഭിസാരിക ......
നാവു പുറത്തേക്കു തള്ളി
മറുവൻ തൻ നാവു കൊണ്ടിടഞ്ഞു
നീർനാഗം പോൽ പിണഞ്ഞു
നിശാഗന്ധിയായ് മറുവനെ
ആലസ്യപെടുത്തി ജീവിപ്പു ഈ അഭിസാരിക ............
മഴയേറ്റ് നില്ക്കുമീ പ്രേതകുടീരത്തിൽ
ഇടിയേറ്റിളകിയ മാറിടവും
ചുവന്ന ചൊടികളും
പൂർണതയിലലിയും നാഭിയുമായ്
മറുവന് തുണയായി അഭിസാരിക
നീർ കുമിളകൾ പൊന്തിയ നിശ്ചല തടത്തിൽ
പുലർച്ചെ കണ്ണുന്തി പൊന്തിയ മറുവൻ
സിരകളിൽ കെട്ടിപിണഞ്ഞ പായൽ കൂട്ടങ്ങളിൽ
വിറങ്ങലിച്ച തവളകുഞ്ഞും
ശവമെടുക്കാനെത്തിയ കുഴിവേട്ടിയോതി
മറുവന്റെ കണ്ടത്തിൽ അഭിസാരിക തൻ ദംഷ്ട്രപാടുകൾ .......

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ