മാധ്വേമ്മയ്ക്ക് അമ്പതു വയസ്സായി .അമ്പലവും വീടും നിർമാല്യം തൊഴലുമാണ് ദിനചര്യ .ആ ദിനചര്യകൾ തെറ്റിക്കുന്ന പതിവെയില്ല .കാലത്ത് അഞ്ചു മണിന്നുന്ടെങ്കിൽ മാധ്വേമ്മയും സംഘവും മുണ്ടും നേര്യതും ചന്ദന കുറിയും തൊട്ടു നടന്നു വരുന്നത് കാണാം .തിരികെ വന്നു വീടെതുന്നത് വരെ ദൈവമായ ദൈവങ്ങളെയൊക്കെ വിളിച്ചോണ്ട വരവ് അത്രയ്കൊണ്ട് ഭക്തി .
മാധ്വേമ്മയ്കു മക്കൾ മൂന്നാണ് ഹരിദാസൻ , അനന്ദ കൃഷ്ണൻ പിന്നെ തങ്കൂന്നു വിളിക്കുന്ന തങ്കമണി .മൂന്നു മക്കളും വിവാഹം കഴിച്ചു കുട്ടികളും പ്രരാബ്ധവുമയി കഴിഞ്ഞു കൂടുന്നു .ഹരി ദാസൻ അമേരിക്കയിൽ എഞ്ചിനീയർ' ആണ് .കൂടാതെ തികഞ്ഞ വാഗ്മി .ഓഷോയാണ് പ്രിയപ്പെട്ട വാഗ്മി .രണ്ടാമനായ അനന്ദ കൃഷ്ണൻ അമേരിക്കയിൽ വെറ്റിനരി ഡോക്ടർ.പരിഷ്ക്രുതൻ, സാമൂഹ്യ സേവനത്തിൽ തല്പരൻ .പിന്നെയുള്ളത് മകൾ തങ്കമണി .എഴുത്തുകാരിയാണ് .അവൾ ഐ.ടി പ്രൊഫഷണൽ ആയ ഭർത്താവിനോടൊത് ദുബായിൽ .ഇങ്ങനെ കുടുംബം സന്തുഷ്ടം .
ഭർത്താവു മരിച്ച മധ്വേമ്മക്ക് കൂട്ട് മകൾ തങ്കൂനെ പോലെ പ്രിയപെട്ടവളായ ഒരു പൂച്ചകുട്ടിയാണ് .അവളുടെ പേരും തങ്കൂന്നു തന്നെ .മകൾ വിവാഹം കഴിഞ്ഞു ദുബായിലേക്ക് പോയതിന്റെ പിറ്റെന്നാൾ എങ്ങുന്നൊ എത്തിപെട്ടതാണ് .അവളെയും സ്നേഹത്തോടെ അമ്മ തങ്കൂന്നു വിളിച്ചു.
അവർ നിർമാല്യം കഴിഞ്ഞു വരുമ്പോൾ വഴിയെ കൂടാറുള്ള കൃഷ്ണലയത്തിലെ അംബുജക്ഷിയമ്മയും പിന്നെ പ്രഗല്ഭനായ ആയുർവേദ ഡോക്ടർ സഹദേവന്റെ ധർമ പത്നി പദ്മവതിയമ്മയും .മൂവരും നാട്ടിലെ കാര്യങ്ങൾ പറഞ്ഞു തിരികുമ്പോൾ അംബുജക്ഷിയമ്മ ചോദിക്കും ; മാധ്വേമ്മേ കുട്ട്യോളുടെ വിശേഷം പറഞ്ഞില്ലല്ലോ .ഭർത്താവു മരിച്ച നിന്നെ ഇന്നാട്ടില് ഒറ്റയ്ക്കകിട്ടു പോകാനാണോ അവർ നിരീചിരികുന്നത് .മാധ്വേമ്മ ഒരു നിമിഷം നിശബ്ദമായി പിന്നെ പറഞ്ഞു ; ഏയ് ഇല്ല അവരെന്നെ കൊണ്ട് പോവാൻ തയ്യരായിരിക്യ ...ഹരിദാസന് ഞാനില്ലാതെ പറ്റില്ല്യ .പിന്നെ ആനന്ദൂന്റെ കുട്ട്യോൾക്ക് ഞാനെന്നു പറഞ്ഞ ജീവനാ .തങ്കൂൂനെ നാട്ടിൽ വരുമ്പോലാണെങ്കിലും കാണാല്ലോ .
അമ്പലം വക സ്കൂൾ ആയ ടൌണ്‍ എൽ .പി .എസ് കടന്നപോഴെ മഴയിങ്ങു ചാറി .മഴയേറ്റ് നിവൃതിയില്ലതായപ്പോ മൂവരും പൊതുവാളിന്റെ പീടികയിലെ ഓരത്ത് കേറി നിന്നു .കട തുറക്കരായിട്ടില്ല . ഇതെന്താ ഇപ്പൊ ഒരു മഴ അംബുജാക്ഷിയമ്മ മുറുമുറുത്തു . മഴയിങ്ങു കുറഞ്ഞപ്പോൾ അതുവരെ വിഷ്ണു സഹസ്രനാമം ചൊല്ലികൊണ്ടിരുന്ന പദ്മവതിയമ്മ പറഞ്ഞു .എനിയ്കിപ്പോ ഭര്താവടുതൂള്ളത് കൊണ്ട് തരക്കേടില്ല നിന്റെ അവസ്ഥ അതല്ല .രാജീവനിടയ്ക്കിടയ്ക്കു പറയും അമ്മ നാട് വിട്ടു ഞങ്ങടെ കൂടെ കുവൈറ്റിലെക്കു പോരെന്നു .അങ്ങേർക്കു ആശൂത്രി വിട്ടെങ്ങും പോവാൻ സാധികില്ല അതല്ലേ .അടുത്ത കൊല്ലാകട്ടെ ഞാൻ മോന്ടടുതെക്കു തിരിക്കും .എനിയ്ക്കും അയല്നാടുകലോന്നു കാണണം .വീടിനടുത്തെ വളവെതിയപ്പോ പതമാവതിയമ്മയോടും അംബുജതിനൊടും യാത്ര പറഞ്ഞു മധ്വേമ്മ നടന്നു നീങ്ങി .വളവു തിരിഞ്ഞപ്പോൾ തൊട്ടു പ്രാർത്ഥനകൾ ഉരുവിട്ട് കൊണ്ടവർ വീടിങ്ങെത്തി .
വീടുമുറ്റത്ത് ആഞ്ഞിലിച്ചക്കകൾ വീണു ചതഞ്ഞരഞ്ഞു കിടക്കുന്നു .അംബുജാക്ഷിയമ്മയും പദ്മാവതിയും കുശുമ്പോക്കെ പറഞ്ഞങ്ങു എത്തിട്ടുണ്ടാവും മാധ്വേമ്മ വിചാരിച്ചു .കഴിഞ്ഞ തവണ അമ്പലത്തിൽ പോയിട്ട് തിരികെ വന്നപ്പോൾ തങ്കു കൊടുത്തു വിട്ട ഡി.വി.ഡി. പ്ലയെരിന്റെം മകൻ കൊടുത്തു വിട്ട സെന്റിന്റെം വാഷിംഗ് മെഷീൻറ്റേം എ.സി.യുടെയും കാര്യം പറഞ്ഞപ്പോൾ രണ്ടു പേരും ഞാൻ ഡംപ് പരയ്വാന്നും പറഞ്ഞു പോനോടാരുന്നു മാധ്വേമ്മ ആരോടെന്നില്ലാതെ പറഞ്ഞു .
പ്രാതൽ കഴിഞ്ഞു മാധ്വേമ്മ വാഷിംഗ് മെഷീനിലിട്ടു വസ്ത്രങ്ങൾ കഴുകി .കിറീം ,കിറീം ശബ്ദം കേള്ക്കാം .തുണി അപ്പാടെ കഴുകിയെടുത്ത് മുറ്റത്തെ അയയിലോട്ടു വിരിചിടാൻ പണിക്കരുതി ജനൂട്ടിയോടു പറഞ്ഞു .ഇത് വന്നെ പിന്നെ എളുപന്നു ജോലി കഴിയുനുണ്ട് ഇല്ലെ ജന്വെ .....അവർ ചോദിച്ചു .ഹ്മ്മ് .... കരണ്ടങ്ങ്' കൂട്യാലും കുരഞ്ഞാലുമെന്ത കൊച്ചമ്മേ ഇതിപ്പോള്ളത് കൊണ്ട് കല്ലെലിട്ടടിയ്ക്കാണ്ടാല്ലോ .ജാനു പറഞ്ഞു .മ് ...മ് അല്ലേലും നിനകിപ്പോ ലേശം മടി കൂടുതല മാധ്വേമ്മ ടി .വി കണ്ടോടിരിക്കുന്നതിനിടെ പരാതി പറഞ്ഞു .അയ്യോ കൊച്ചമ്മ്വെ ടി .വി തുറക്കനോക്കെ പഠിച്ചോ ജാനു ഒന്ന് പതപിക്കാൻ നോക്കി .മ് അതീപോ ഓപ്പെടെ മോൻ വിഷ്ണു ഒള്ളതോണ്ടോക്കെ പടികാലോ .ഇനീപ്പോ എപ്പഴ ഹരിദാസാൻ സ്റ്റ്സിലേക്ക് വിളിക്കുആന്നു പറയാനൊക്കില്ല .അവിടെ ചെന്നപിന്നെ ഞാനെന്തു ചെയ്യാനാ ഈ കുന്ത്രാണ്ടാമോക്കെ ഒന്നരിഞ്ഞിരിക്കണ നല്ലതല്ലേ .
വാതുക്കലെക് ഒരു സൈക്കിൾ വന്നു നിന്നു .നീല പാന്റും വെള്ള ഷർട്ടും .സ്കൂൾ യുനിഫോർമാണ് .വന്നപാടെ അവൻ വിളിച്ചു .അമ്മായിയെ ടി .വിയില് ടെസ്റ്റ് ക്രിക്കറ്റ് ഉണ്ട് ഒന്നിട്ടേ .നീ ഇരുന്നു കണ്ടോട മാധ്വേമ്മ അവനെ അടിമുടി നോക്കി .അയ്യേ ഷർട്ട് അപ്പിടി ചെളിയണല്ലോ ചെക്കാ .അത് പടിക്കല് കേറിപ്പോ ഒരു പട്ടി വണ്ടിക്കു വട്ടം ചാടി .ഞാനാ ഒതുക്കിലേക്ക് വീണു അവിടെ മുഴുക്വേം ചെളി ആയിരുന്നു .അവൻ ഈർഷ്യയോടെ പറഞ്ഞു .എന്തായാലും നീ കളസം ഊരിയങ്ങു ജാനുന്റെ കയ്യിലേക്ക് കൊടുക്ക് .ഒന്ന് ആ വാഷിംഗ് മെഷീൻ തുറന്നു അലക്കിയാൽ മതീല്ലോ .അതീലിപ്പൊ ഓണക്കേം ചെയ്യാലോ .അത് ശെരിയാ .അവൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു .ടി.വിയിൽ ടെസ്റ്റ് ക്രിക്കറ്റ് തുടങ്ങി .വിഷ്ണു അമ്പരപ്പോടെ കാണാനിരുന്നു .ജാനു ഷർട്ട് കഴുകുവാൻ പോകുന്നതും നോക്കി മാധ്വേമ്മ ടി.വി കാനുവനിരുന്നു .ഇടയ്ക്ക് കറന്റ് പോയതറിഞ്ഞില്ല .ഇൻവെർറ്റെർ ഉണ്ടല്ലോ വിഷ്ണു പഠിക്കാൻ നില്കുന്നതും മാധ്വേമ്മെടെ കൂടെയാണ് .കറന്റ് ഇപ്പോഴും കാണൂല്ലോ .പഠിക്വേം ചെയ്യാം അമ്മായിക്കൊരു കൂട്ടുമായി .
ഇടയ്ക്ക് മാധ്വേമ്മ പറയും വിശ്നുകുട്ടനുണ്ടായിട്ടെന്ത സ്വന്തം മക്കളെ പൊലാവുമൊ .അവര്കെന്നെ വേണ്ടാതായിട്ടുണ്ടോ ആാവൊ അറീല്ല . നാഴികയ്ക്ക് നാല്പതു വെട്ടവും ഓരോ സാമഗ്രികൾ അയച്ചു തരുന്നുണ്ട് .ഒരു കത്തെഴുതാൻ അറിയാമ്മേല .ഫോണ്‍ ചെയ്യാൻ അറിയാമ്മേല മൂവരും ആകാര്യത്തിൽ തുല്യര് തന്നെ .തങ്കൂനെങ്കിലും വിളിക്കരുന്നെല്ലേ വിഷ്ണു ...അവൻ ടി .വിയിലെ ശ്രദ്ധയിൽ നിന്ന് ഞെട്ടി തിരിഞ്ഞു പറഞ്ഞു .ഇതമ്മായി എപ്പോഴും പറയണ കാര്യമല്ലേ .തങ്കുവെട്ടതി വിളികൂന്നെ അവൻ പറഞ്ഞു .ശിവ ,ശിവാ ആർക്കറിയാം .മാധ്വേമ്മ ആരോടോന്നില്ലാതെ പറഞ്ഞു .അടുതയഴ്ചയെന്റെ പെറന്നാള .ഇക്കൊല്ലത്തെ പെരന്നളിനെങ്കിലും വിളിച്ചില്ലെങ്കിൽ ഞാൻ മൂവരോടും മിണ്ടാൻ പോണില്ല നോക്കിക്കോ .
ചതയം ദിനതിലുല്ലാത്ത മാധ്വേമ്മ .പുലര്ചെയെനീട്ടു ദിനോം മുടങ്ങാത പ്രാർത്ഥനകള് തുടങ്ങി .പിറന്നാൾ ദിനം ആയതുകൊണ്ട് കുടുംബംബലത്തിൽ പ്രത്യേക പൂജ കഴിച്ചു .മക്കളുടെ ഫോണ്‍ വിളിയും കാതിരുന്നപോ വീട്ടിലേക്കു മണി ഓർഡർ എത്തി .വിഷ്ണുനെ കൊണ്ട് അഡ്രസ് വായിച്ചപോ ദുബയിന്നു തങ്കമണി അയച്ചു തന്ന പണമാന്നു മനസിലായി .കൂടെയൊരു കത്തും .ഇത്തവണ കമ്പ്യൂട്ടർ വാങ്ങാൻ എല്പിചിരിക്യ .അമ്മ നാടുവിട്ടു വരണ്ട കമ്പ്യൂട്ടർ ഉണ്ടേൽ സ്ക്യ്പിലോ ഫസിബുകിലൂടെയോ കാണാല്ലോ .ഇതാ ഏട്ടന്മാരുടെ തീരുമാനവും അവൾ കത്തിലൂടെ അറിയിച്ചു .എല്ലാം സെറ്റ് ചെയ്യാൻ മാമന്റെ മോൻ വിഷ്ണുനെ ഏല്പിക്കണമെന്ന് കതിലുണ്ടാരുന്നു .ഒപ്പം പെരന്നല് ആശംസകളും .അനന്തനും ഹരിദാസനും വിളിച്ചതെയില്ല .ഹാ ജോലി തിരക്കായിരിക്കും .എന്നാലും അവര് മറക്കാൻ പാടുണ്ടോ .പെറ്റമ്മയല്ലേ .ഒരേയൊരു വിളി മത്യാരുന്നു .കുട്ടിയോളുടെ പിറന്നാളിന് മുടങ്ങാണ്ട് പൂജ നടതണ അമ്മയല്ലേ .എന്തോരം നേര്ച്ച കാഴ്ച ചെയ്തിട്ട മൂന്നിനേം കിട്ടിയത് .അവസാനം ഹാ ...പോട്ടെ എല്ലാം ശെരിയാവും .
യന്ത്രങ്ങൾ കൊറെയായി അയച്ചു തരുന്നു .വീട് നിറയെ എലെക്ട്രോനിക്സ് ഉപകരണങ്ങൾ മാത്രം .മാധ്വേമ്മ വിരല്തുമ്പു നീട്ടി കമ്പ്യൂട്ടർ കീ ബോർഡിൽ അമര്ത്തി .സൂര്യൻ അസ്തമയതിനോരുങ്ങുകയാണ് മാധ്വേമ്മ ഓർത്തു .ഇപ്പോഴൊന്നും നാട്ടിലേക്ക് തിരിക്കനില്ലന്നു മൂവരും പറഞ്ഞു .അവസാനം മൂവരും ഓരോ യന്ത്ര മനുഷ്യന്മാരെ എനിയ്ക്കയചു തരുമോ . ഞാനും യന്ത്രങ്ങളും മാത്രം ആവുമോ .വിഷ്ണു വീട്ടിലേക്കു തിരികെ പോവാൻ പടികടന്നു .നായ അവനെ കണ്ടപ്പോൾ കലശലായി കൊരച്ചു .തങ്കൂ അയച്ചു തന്ന കംപുറെരിനു മുൻപിൽ താടിയ്ക്ക് കയ്യും കൊടുത്തു മധ്വേമ്മ ഇരുന്നു .കണ്ണുകൾ നിറഞ്ഞൊഴുഉണ്നുണ്ടയ്യിരുന്നു അമ്പലത്തിൽ പ്രാര്ത്ഥന തുടങ്ങി .അമ്പലത്തില പോവാതെ കസാലയിലേക്ക് ചഞ്ഞു .മക്കളെ കുറിച്ചോർത്തു .മിഴികൾ പിന്നെയും നിറഞ്ഞു .യന്ത്രങ്ങല്ക് നടുവില ത്രിസന്ധ്യക്ക് ഒരശ്രു പൂജ ............

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ