2014 ഒക്‌ടോബർ 20, തിങ്കളാഴ്‌ച

SOUMYAM NIRBHAYAM {ORU PUNNAPARA VAYALAR SAMARA KAVYA RACHANA MATSARA DHINATHINTHIL KURICHATHU}

SOUMYAM NIRBHAYAM
സൌമ്യമാണീ  ജീവിതം
പാതിരപൂവ്  പോലെ
ധവളിമയാൽ  സുരഭിലമാകും
നാട്  നീളെ........
നിർഭയതാൽ  ജീവിതം
പൂർണമാണീ  രാത്രിയിൽ
നിശാപൂവിന്
മുറവിളികളില്ല,തേങ്ങലില്ല,
കണ്ണീരുമില്ല ....ഈ  നിശയിൽ
എന്നിട്ടും  പാതിരപൂവിൻ
വിപ്ലവം  സൗമ്യം നിർഭയം
വന്നൊരാ  കിരാതകാറ്റ്
സൗമ്യതയില്ലാ  കാറ്റ്
പാതിരാപൂവിനെ  ഭയത്തോടെ
ചുംബിച്ചു .......
പാതിരപൂവിൻ  നീറ്റലിൽ
വിരിഞ്ഞ  ചെന്നിറപൂക്കളിലും
സൗമ്യം  നിർഭയം
പ്രഗേ  കിനിഞ്ഞ  സമീരനാൽ
വിരിഞ്ഞിതാ  ചെന്നിറപൂക്കൾ
എൻ  മനപൂക്കൾ
അതിൻ  നറുമണമോ
സൗമ്യം ! നിർഭയം !






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ