2013 ഡിസംബർ 3, ചൊവ്വാഴ്ച

ORU KANNEERU

അമ്മതൻ  അമ്മിഞ്ഞപാലിനായ്  കേഴുന്ന
കുഞ്ഞിളം   പൂവ്  ഞാൻ
ഒന്നിറുമിയാൽ  ഒന്നുരുമിയാൽ
മഴയേറ്റ്‌  മണ്ണിൽ  ലയിച്ചു  ചേരും 

2013 ഡിസംബർ 1, ഞായറാഴ്‌ച

ALARMPOOKKAL

അമ്മേന്നു വിളിക്കുമീ അലാറംപൂക്കൾക്ക്
എന്നമ്മെയേ  തന്നെയാണേറെയിഷ്ടം
ഒന്ന്  കൈനീട്ടിതലോടുന്ന  നേരത്ത്
ആശിക്കുമീ  ഞാൻ  ഞൊടിക്കുവാനായി
ആശയടക്കി  ഉറങ്ങുന്ന  നേരത്ത്
അമ്മ പടിക്കൽ  ഉണർന്നിരിക്കും
പൂക്കൾ  ഉണർത്തുന്ന  അമ്മതപസ്സിന്
പൂക്കൾ  മയങ്ങുന്ന  ദൂരം മാത്രം ........

2013 നവംബർ 27, ബുധനാഴ്‌ച

2013 നവംബർ 26, ചൊവ്വാഴ്ച

THULAATHILE MAZHA

മഴനീർതുള്ളി  പൊഴിക്കുന്ന  തുലാം .....
ഗന്ധർവൻ  കണ്ണീർ  പൊഴിക്കുന്നത്  പോലെ
അന്ന് നഷ്ടമായതാണവൾക്ക്  പ്രണയം
അവൻ  മുത്ത്‌  പൊഴിക്കുന്നത്  പോലെ  ചുംബനമഴ  പൊഴിച്ച്  കൊണ്ടിരുന്നു.
ചഷകം  നിറച്ച  കൂടതിലൂടെ  ഒഴുക്കിയ  മദ്യലഹരി  നുണയുന്നതും  നുരപൊന്തുന്നതും ......
അവൾ  അഴുകാൻ  തുടങ്ങി ......മണൽ  പുരണ്ട  പാവ കൈയിലേന്തി .അതും  അഴുകാൻ  തുടങ്ങി ......
നഷ്ടമായതെന്തോ  തിരികേ  നേടാൻ ......കൈകുമ്പിളിൽ  കോരിയ  ഒരു തുടം  വെള്ളം  അതും മിഴിനീരായ്  ഒഴുക്കി .അന്ത്യചുംബനം ....അവശേഷിച്ചത്  മണൽതരികൾ ............

2013 നവംബർ 24, ഞായറാഴ്‌ച

PRANAYALAHARI

രക്തം  ഊറ്റിയ  ലഹരി..........
രാകി  മിനുക്കിയ  കത്തി  കൊണ്ട്
പിളർന്ന്  ചാറിച്ചത്  താതൻ 

SOUHRUTHAM

മണ്‍  മറഞ്ഞു  പോകയാണ് .......
കൊടുംകാറ്റിൽ  പറക്കുന്ന  മണ്‍തരി  പോലെ
എരിയുകയാണ്  പഠനമുറിയിലെ
മെഴുകുതിരി  പോലെ ......

2013 നവംബർ 23, ശനിയാഴ്‌ച

KOOTUKAARAN

പണ്ടേ  പറഞ്ഞ  രഹസ്യങ്ങൾക്ക്
പാൽച്ചിരി  നല്കിയ  കൂട്ടുകാരൻ
കുടയൊന്നിൽ  ചേർന്ന്  നടന്നതും
പുത്തനുടുപ്പു നനച്ചതും
പൂവാക  പൂത്തത്
കാത്തതും
ചെമ്പകമണം  നുകർന്നതും
കണ്ണുനീരിൽ  കലർന്നതും 

2013 നവംബർ 22, വെള്ളിയാഴ്‌ച

ISLAMINTE GADGADAM

നീ എൻ കൈകൾ അരിയരുത്
എനിക്ക്  പ്രയത്നിക്കണം  എൻ  നാടിനായി
നീ  എൻ  കാലുകൾ  അരിയരുത്
എനിക്ക്  പ്രവർത്തിക്കണം  നാടിനായി
നീ എൻ  ഭ്രൂണത്തെ  കൊത്തി കീറരുത്
എനിക്കും  നൽകണം  എൻ  നാടിനായി
ഞാൻ  പെറ്റ  മണ്ണിനായി ....
എൻ  നിണം  പുരണ്ട  ഭാരതത്തിനായി ......

PULAMBUNNA BRAANTHI

ഇടതുർന്ന  മുടിയും  ചെമ്പകമണവും
എള്ളിൻ  മൂക്കും  വടിവൊത്ത  മേനിയും
താളത്തിൽ  നടപ്പും
നടനത്തിൽ ചേങ്കില  മേളവും
പ്രണയികാത്തതായിട്ടാരുമില്ലവളെ
പ്രണയം  കുടിയിറക്കാൻ  തുനിഞ്ഞിട്ടില്ലവളും
മുറ്റത്തെ  പൂവാക  പൂത്തതിനാലാവണം
പൂമണം  നുകരാൻ  വന്നതവൻ
പൂത്തതും  കായ്ച്ചതും  നറുമണം
ചുരത്തിയതും  അവളോ അറിഞ്ഞീല
ഒന്ന്  മാത്രം
ഉള്ളിന്റെയുള്ളിലെ  ഇമ്പമാർന്ന നോവ്‌
നോവ്‌  വളർന്നതും  പാകമായതും
കുഞ്ഞികിടവിനെ കൈവെള്ളയെറ്റതും
പൂവാക  കൊഴിഞ്ഞതും  പൂമണം  പോയതും
അവൻ  പോയ്‌  മറഞ്ഞതും
പിന്നെയവൾ  മൂകയായ്‌  നിന്നതും  പുലമ്പിയതും ,പുലമ്പേറ്റതും
അവളിന്ന്  പുലമ്പുന്ന  ഭ്രാന്തി .......... 

2013 നവംബർ 20, ബുധനാഴ്‌ച

COFEEPOOKKAL

എന്റെ  കോഫീപൂക്കൾ  വിരിയരുള്ളത്
ബ്ലൊസ്സോംശവേറ്സ്  നിന്റെ  ചുംബനങ്ങലെട്ടിട്ടയിരുന്നു....
ആർദ്രമാം  പുലരികളിൽ  നിൻ  നനുത്ത
സ്പർശങ്ങളെ  പുല്കിയവൾ  പൂർണതയെ  കാംക്ഷിച്ചു  നിന്നു
ഓ  ബ്ലോസ്സോംശവെര്സ്  ...
നിൻ  വയ്കിയ വരവിനെ ഈറനിൽ  കുതിർതാതെ
വ്യതിതയായി  ഏകിയായി  നിന്നെയും  കാത്തവൾ  നിന്നു
ശയ്ശവത്തിൽ  കൗമാരത്തിൽ
തപ്തമാം  ഹൃദയും  പേറി  നിന്നെയും  കാത്തവൾ  നിന്നു ...
വയ്കിയ  വരവിൽ  നീ  തന്ന  ച്ചുംബനമഴ.....
അവൾതൻ  കപോലങ്ങളിൽ, ചൊടികളിൽ,തനുവിൽ .....
തരളമാം നിൻ  ച്ചുംബനമെൽക്കാതെ  അവൾ  വിടര്നീട്ടില്ല ,
അടര്നീട്ടില്ല,വാടീടുമില്ല .....
ആർദ്രമാം  പുലരിയിൽ  നീ  തരും ചുംബനമഴയേറ്റ്‌
വിരിയുന്നതാണവള് കിഷ്ടം   ....
എന്നിട്ടും  അവളറിഞ്ഞില്ല  നിത്യവും  നീ  അവൾതൻ
തരുണിയാം  പൊന്നനുജതിയെ  ആഴത്തിൽ
ചുംബിക്കുമായിരുനെന്നു ...........

2013 നവംബർ 4, തിങ്കളാഴ്‌ച

SHESHIPPU


അയാളോടെനിക്ക്  പ്രണയമായിരുന്നു
അയാൾതൻ  നിഴൽ  പോലും  അകലെയായിരുന്നു........
ഞാൻ  പാകിയ  വഴികളിൽ പ്രണയം  തീണ്ടിയിരുന്നു ....
അവസാനം  ഒരു  തരി  കണ്ണീരായ്  ഞാനെന്ന  ശേഷിപ്പ് 

2013 ജൂലൈ 14, ഞായറാഴ്‌ച

VIVECHANAM

കൊടുമ്പിരികൊണ്ട ചര്ച്ചയ്കൊടുവിൽ  നിസ്സഹായതെയെ  ഭേദിച്ചുകൊണ്ട്  കരഞ്ഞു കലങ്ങിയ  കണ്ണുകളുമായി അവൾ പറഞ്ഞു.ഞാനൊരു  സ്ത്രീയാണ്  എന്റെ  കാഴ്ചപാടും  നിന്റെ  കാഴ്ചപാടും തമ്മിൽ വ്യത്യാസമുണ്ട്. ഞാൻ  ആവരണം ചെയ്യുന്ന ചിരിക്കു പിന്നിൽ നിഗൂഡമായ  കണ്ണീരുണ്ട്. തപ്തമായ  മനസ്സുണ്ട് .വ്യതിതമായ  ആത്മാവുണ്ട് .അതൊന്നും  കാണാത്ത  അറിയാത്ത പുരുഷനാണ് നീ .തികട്ടി  വന്ന ചിരിയമർത്തി  കൊണ്ടവൻ  പറഞ്ഞു......കാഴ്ച്ചപടുകളിൽ മാത്രം  വ്യത്യാസം  ആഗ്രഹിക്കുന്ന ചപലയായ  സ്ത്രീ നീ  വെറും  ബുധിശൂന്യയല്ലേ .അവന്റെ  വികൃതവും ,പല്ലിളികപെട്ടതുമായ  മുഖം മങ്ങിയ വെളിച്ചത്തിൽ  അവൾ  കണ്ടതും ബോധമറ്റ്‌  നിലം  പതിച്ചിരുന്നു .........

2013 ജൂലൈ 11, വ്യാഴാഴ്‌ച

NIZHALUKAL.........

എന്റെ  നിഴലുകളെ ഞാൻ  പ്രണയിച്ചിരുന്നു.അതിൽ  ലയിച്ച്  ചേരാൻ  ഞാൻ  ആഗ്രഹിച്ചിരുന്നു .എന്റെ  ശരീരം  കാറ്റിന്റെ  താളത്തിൽ  ആര്തുല്ലസികുന്നത്  ഒപ്പമെതുന്ന  നിഴലുകളിലൂടെ  നോക്കികണ്ട്‌  ആനന്ദികുന്നത്  എന്റെ  ഒഴിച്ചുകൂടാനാകാത്ത  വിനോദങ്ങളിൽ  ഒന്നായിരുന്നു .നിഴൽ  അതെന്റെ  മുറിയിലെ  ദര്പനത്തിൽ  തെളിയുന്ന  പ്രതിചായയെക്കൾ  അത്ഭുദമായിരുന്നു.മഴ  എന്റെ  നിഴലിനെ  അലിയിചിലാതാകുന്നത്  ഞാൻ ദുഖിയയോർതിരുന്നു.എന്നെ  ആരും  പ്രണയിചിരുനില്ല.ഇടവപാതിയിൽ  പെയ്യുന്ന  മഴ  അല്ലാതെ .....അതായിരിക്കണം അവ എന്റ  നിഴലിനെ  ഇല്ലാണ്ടാകിയത് .........

2013 ജൂലൈ 8, തിങ്കളാഴ്‌ച

SHUDDHI

ചിതയിലെട്ടെരിച്ച  ചിന്ദകളുടെ  അവസാന  ശേഷിപ്പ് മണ്‍കൂടത്തിൽ  തിരുകി  കടൽജലത്തിലെ  കാണാക്കയങ്ങളിലേക്ക്  തെന്നിച്ച്‌  വിടുമ്പോഴും  മോചനം  നേടാതെ  നീയും  പിറവി  ചെയ്ത  സംസ്കാരവും  ആയിരുന്നു  മനസ്സിൽ ......ദൈവം  തന്റെ  സൃഷ്ടികളിൽ  സെക്സിന്റെ  ആനന്ദലബ്ധിക്ക്  മനുഷ്യനൊഴികെ  എല്ലാ  ചരാചരങ്ങൽക്കും  സൂക്ഷ്മമായ  കാലയളവ്  നല്കി .മനുഷ്യഗണത്തിന്  മാത്രം  കാലം ,സമയം ,പ്രായം  എന്നീ  നൂലാമാലകൽ ഇല്ലാതെ  അഴിഞാടാൻ  അവസരവും .ഇവിടെയല്ലെ  മനുഷ്യൻ  നിക്കൃഷ്ടമാക്കപെടുന്നത് .ഈ  തിരക്കേറിയ  സന്ധ്യയയിൽ  ആര്ത്തിരമ്പുന്ന  കടലലകളുടെ  ഒലികളെ  ഭേദിച്ച്  ഒറക്കെ  വിളിച്ചു കൂവാൻ  തോന്നും  മനുഷ്യ  നീ  ഒരു  നികൃഷ്ട  ജന്ൻ മം ...എന്നോ  ചെയ്ത  പാപതിന്റെ  കറ  ഹൃദയത്തിൽ  പറ്റിപിടിച്ചിരിക്കുന്നു .ഈ  പെയ്യുന്ന  മഴ  എന്റെ  മന സ്സിന്റെ  പൊടിപടലങ്ങളെ  കഴുകി  ശുദ്ധിയാകട്ടെ....അതിനാലാവണം  തിമിര്ത്  പെയ്യുന്ന  മഴയിൽ  നനഞ്ഞ്  കുളിച്ച്  ഞാൻ  കടൽക്കര  വിട്ടകന്നത് ................
  

2013 ജൂലൈ 7, ഞായറാഴ്‌ച

SADHACHARAM

ഒന്ന്  കാല്  കൊണ്ട്  ഉയര്തി  ചവിട്ടിയാല്  പൊളിഞ്ഞ്  വീഴാവുന്ന  മണല്ഭിത്തിക്കുള്ളിലാണവരെന്നെ  വളര്ത്തിയത് .എന്നിട്ടും മണനും വെള്ളവും  തുല്യം  ലയിപിച്ച്  അവര്  ഭിത്തികള്  പടുത്തുയര്ത്തി  കൊണ്ടിരുന്നു .....അതിനുള്ളിൽ  സ്മരിതി  മണ്ടപം  പോലെ  അനേകായിരങ്ങൽ........അവസാനം  കൂട്ടികൊഴച്ചുണ്ടാക്കീയ  മണല്ഭിത്തികളെ  നോക്കിയവര്  കൂകി  വിളിച്ചു  വിളിച്ചു ......സദചാരം  ..........SHAHANASHENU9@GMAIL.COM