2013 ജൂലൈ 14, ഞായറാഴ്‌ച

VIVECHANAM

കൊടുമ്പിരികൊണ്ട ചര്ച്ചയ്കൊടുവിൽ  നിസ്സഹായതെയെ  ഭേദിച്ചുകൊണ്ട്  കരഞ്ഞു കലങ്ങിയ  കണ്ണുകളുമായി അവൾ പറഞ്ഞു.ഞാനൊരു  സ്ത്രീയാണ്  എന്റെ  കാഴ്ചപാടും  നിന്റെ  കാഴ്ചപാടും തമ്മിൽ വ്യത്യാസമുണ്ട്. ഞാൻ  ആവരണം ചെയ്യുന്ന ചിരിക്കു പിന്നിൽ നിഗൂഡമായ  കണ്ണീരുണ്ട്. തപ്തമായ  മനസ്സുണ്ട് .വ്യതിതമായ  ആത്മാവുണ്ട് .അതൊന്നും  കാണാത്ത  അറിയാത്ത പുരുഷനാണ് നീ .തികട്ടി  വന്ന ചിരിയമർത്തി  കൊണ്ടവൻ  പറഞ്ഞു......കാഴ്ച്ചപടുകളിൽ മാത്രം  വ്യത്യാസം  ആഗ്രഹിക്കുന്ന ചപലയായ  സ്ത്രീ നീ  വെറും  ബുധിശൂന്യയല്ലേ .അവന്റെ  വികൃതവും ,പല്ലിളികപെട്ടതുമായ  മുഖം മങ്ങിയ വെളിച്ചത്തിൽ  അവൾ  കണ്ടതും ബോധമറ്റ്‌  നിലം  പതിച്ചിരുന്നു .........

2013 ജൂലൈ 11, വ്യാഴാഴ്‌ച

NIZHALUKAL.........

എന്റെ  നിഴലുകളെ ഞാൻ  പ്രണയിച്ചിരുന്നു.അതിൽ  ലയിച്ച്  ചേരാൻ  ഞാൻ  ആഗ്രഹിച്ചിരുന്നു .എന്റെ  ശരീരം  കാറ്റിന്റെ  താളത്തിൽ  ആര്തുല്ലസികുന്നത്  ഒപ്പമെതുന്ന  നിഴലുകളിലൂടെ  നോക്കികണ്ട്‌  ആനന്ദികുന്നത്  എന്റെ  ഒഴിച്ചുകൂടാനാകാത്ത  വിനോദങ്ങളിൽ  ഒന്നായിരുന്നു .നിഴൽ  അതെന്റെ  മുറിയിലെ  ദര്പനത്തിൽ  തെളിയുന്ന  പ്രതിചായയെക്കൾ  അത്ഭുദമായിരുന്നു.മഴ  എന്റെ  നിഴലിനെ  അലിയിചിലാതാകുന്നത്  ഞാൻ ദുഖിയയോർതിരുന്നു.എന്നെ  ആരും  പ്രണയിചിരുനില്ല.ഇടവപാതിയിൽ  പെയ്യുന്ന  മഴ  അല്ലാതെ .....അതായിരിക്കണം അവ എന്റ  നിഴലിനെ  ഇല്ലാണ്ടാകിയത് .........

2013 ജൂലൈ 8, തിങ്കളാഴ്‌ച

SHUDDHI

ചിതയിലെട്ടെരിച്ച  ചിന്ദകളുടെ  അവസാന  ശേഷിപ്പ് മണ്‍കൂടത്തിൽ  തിരുകി  കടൽജലത്തിലെ  കാണാക്കയങ്ങളിലേക്ക്  തെന്നിച്ച്‌  വിടുമ്പോഴും  മോചനം  നേടാതെ  നീയും  പിറവി  ചെയ്ത  സംസ്കാരവും  ആയിരുന്നു  മനസ്സിൽ ......ദൈവം  തന്റെ  സൃഷ്ടികളിൽ  സെക്സിന്റെ  ആനന്ദലബ്ധിക്ക്  മനുഷ്യനൊഴികെ  എല്ലാ  ചരാചരങ്ങൽക്കും  സൂക്ഷ്മമായ  കാലയളവ്  നല്കി .മനുഷ്യഗണത്തിന്  മാത്രം  കാലം ,സമയം ,പ്രായം  എന്നീ  നൂലാമാലകൽ ഇല്ലാതെ  അഴിഞാടാൻ  അവസരവും .ഇവിടെയല്ലെ  മനുഷ്യൻ  നിക്കൃഷ്ടമാക്കപെടുന്നത് .ഈ  തിരക്കേറിയ  സന്ധ്യയയിൽ  ആര്ത്തിരമ്പുന്ന  കടലലകളുടെ  ഒലികളെ  ഭേദിച്ച്  ഒറക്കെ  വിളിച്ചു കൂവാൻ  തോന്നും  മനുഷ്യ  നീ  ഒരു  നികൃഷ്ട  ജന്ൻ മം ...എന്നോ  ചെയ്ത  പാപതിന്റെ  കറ  ഹൃദയത്തിൽ  പറ്റിപിടിച്ചിരിക്കുന്നു .ഈ  പെയ്യുന്ന  മഴ  എന്റെ  മന സ്സിന്റെ  പൊടിപടലങ്ങളെ  കഴുകി  ശുദ്ധിയാകട്ടെ....അതിനാലാവണം  തിമിര്ത്  പെയ്യുന്ന  മഴയിൽ  നനഞ്ഞ്  കുളിച്ച്  ഞാൻ  കടൽക്കര  വിട്ടകന്നത് ................
  

2013 ജൂലൈ 7, ഞായറാഴ്‌ച

SADHACHARAM

ഒന്ന്  കാല്  കൊണ്ട്  ഉയര്തി  ചവിട്ടിയാല്  പൊളിഞ്ഞ്  വീഴാവുന്ന  മണല്ഭിത്തിക്കുള്ളിലാണവരെന്നെ  വളര്ത്തിയത് .എന്നിട്ടും മണനും വെള്ളവും  തുല്യം  ലയിപിച്ച്  അവര്  ഭിത്തികള്  പടുത്തുയര്ത്തി  കൊണ്ടിരുന്നു .....അതിനുള്ളിൽ  സ്മരിതി  മണ്ടപം  പോലെ  അനേകായിരങ്ങൽ........അവസാനം  കൂട്ടികൊഴച്ചുണ്ടാക്കീയ  മണല്ഭിത്തികളെ  നോക്കിയവര്  കൂകി  വിളിച്ചു  വിളിച്ചു ......സദചാരം  ..........SHAHANASHENU9@GMAIL.COM