2014 ഡിസംബർ 15, തിങ്കളാഴ്‌ച
2014 നവംബർ 21, വെള്ളിയാഴ്‌ച
INNALE VANNA ATHIDHI..........{ORU KERALOLSAVAM 2014 KADHA RACHANA MALSARA DHINATHIL KURICHATHU]
ഒരു മുറികുളിലെ മെഴുകുതിരി വെട്ടത്തിൽ ഞാനും അവനും ചുംബിച്ചിരുന്നതാണ് കലാലയമെന്ന കാൻവാസിൽ ഗൗരിയമ്മക്ക് ഓർമ വരുന്നത് .ബിരിദാനന്തരബിരുദം എടുത്തിരുന്ന കാലത്ത് സാഹിത്യ ക്ലാസ്സുകളിൽ നായക കഥാപാത്രം ആന്റണിയുടെ കിടിലം കൊളളിക്കുന്ന ക്വോടിങ്ങുകൾ കോളിജ് അദ്ധ്യാപകൻ ഉറച്ചു ചൊല്ലുമ്പോൾ ഞാനവനെ നോട്ടം കൊണ്ട് ചൂഴ്നെടുക്കാൻ ശ്രമിച്ചിരുന്നു .അമ്മൂട്ടിയുടെ അമ്മേടെ കോളിജ് കാലത്തെ പ്രണയമെങ്ങിനെയെന്ന ചോദ്യത്തിന് ഒട്ടും ജാള്യതയില്ലാതെ ഗൌരിയമ്മ ഇങ്ങനെയാണ് മറുപടി കൊടുത്തത് .
പ്രഭാകരനെന്ന പ്രഭയ്ക്കു തന്നോട് പ്രിയം തോന്നിയത് അവർക്ക് ബീറ്റില്സിന്റെയും റോളിങ്ങിസ്റ്റൊണിന്റെയും കൗമാര പ്രണയം പോലെ മുകരിതമായിരുന്നു .പഠന കാലത്ത് ജഡ്ജ് ആയിരുന്ന അച്ഛൻ തനിക്കു തന്ന സ്വാതന്ത്രിയം കൊണ്ടവർ പ്രഭയുമൊന്നിചു തന്റെ പഠനമുറിയിൽ മങ്ങിയ മഞ്ഞളിച്ച മെഴുകുതിരി വെട്ടത്തിൽ ചുംബനങ്ങൾ കൈമാറിയിരുന്നത്തവർ മകളോട് വാതോരാതെ സംസാരിച്ചു .നിശ്ചലമായ ചന്ദ്രന്റെ കണ്ണുകളായിരുന്നു അന്ന് പ്രഭക്കു .പണക്കൊഴുപിന്റെ തുലാസിൽ അച്ഛന് പ്രഭയെ മരുമകനായി സങ്കല്പിക്കാൻ പറ്റില്ലായിരുന്നു .അല്ലെങ്കിലും കോളിജ് അടച്ചു പരസ്പരം കാണാതായപോൾ മൃഗ ഡോക്ടറായ അനന്ത കൃഷ്ണനെ ഗൌരിയമ്മക്ക് വിവാഹം കഴികേണ്ടി വന്നു .മൃഗം അറവുശാലയിൽ കീറിമുറിക്കപെടാൻ നില്കുന്നത് പോലെ മംഗല്യ ദിനത്തിൽ ഗൌരിയമ്മയും നിന്നു . പിന്നീടുള്ള ദിനത്തിലും ഗൌരിയമ്മയുടെ ജീവിതവും അങ്ങനെയായിരുന്നു .
ഉത്രാടത്തിൽ അമ്മൂട്ടിയുടെ ജനനം .പിന്നെ അനന്തൻ ഭാര്യയുടെ പ്രണയവും അപാകതയും മറന്നു .സ്നേഹിക്കാൻ തുടങ്ങിയപ്പോൾ അനന്ദൻ ഭാര്യയെയും മകളെയും വിട്ടകന്നു . കന്യാകുമാരിയിൽ സങ്കടിപിച്ച സാഹിത്യ സദസ്സുകളിൽ അമ്മൂട്ടിയെയും കൊണ്ട് പോയപ്പോൾ വിഷണ്ണനായി മദ്യപിച്ചു ലക്ക് കെട്ട് കവിതകൾ ഉച്ചരിച്ചു നടന്നകലുന്ന പ്രഭ ഇന്നും കണ്ണിൽ നില്കുന്നു .ഒരു നഷ്ടപെട്ട ഗഗനചാരിയായിരുന്നു .......പ്രഭ .
അന്ന് അമ്മ പ്രഭായങ്കിളിനോടോന്നും സംസാരിച്ചില്ലേ ; അമ്മൂട്ടി ചോദിച്ചു .പിന്നെ കണ്ട മാത്രയിൽ കുടുംബത്തെകുറിച്ച് തിരിക്കീ .ഭാര്യ ;വത്സല .തനി ഗ്രാമീണ പെണ്ണ് .പിന്നെയൊരാണ്‍ കുട്ടിയും സിദ്ധാർത്ഥൻ .പിരിഞ്ഞപോൾ ഭാര്യമരിചെന്നും സൂചിപ്പിച്ചു .നിശ്ചലമായ ചന്ദ്രശോഭയുള്ള കണ്ണുകളിൽ മഴ നിറഞ്ഞത് അന്ന് ഗൌരിയമ്മ ആദ്യമായിട്ടാ കണ്ടത് .
ഭർത്താവ് മരിച്ച ശേഷം വിധവകളനുസരിക്കേണ്ടാതോന്നും ഗൗരിയമ്മ ശീലിച്ചില്ല .അമ്മൂട്ടിടെ നിർബന്ധത്തിനു വഴങ്ങി നരമുടികൾ കറുപിച്ചും ,ചുണ്ടുകളിൽ ചായം ചാലിച്ചും സാഹിത്യ സദസ്സുകളിൽ സജീവമായി .ദുഖം തോന്നിയപ്പോൾ അമ്മൂട്ടിയെ വാരി പുണർന്നു .കരഞ്ഞ് കലങ്ങിയ കണ്ണുമായി ദിനരാത്രങ്ങൾ മുറിച്ചു കടന്നു.
ബംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ അനിരുദ്ധൻ അമ്മൂട്ടിയെ കെട്ടാൻ ഒരുങ്ങി വന്നത് ഗൗരിയമ്മക്കിതുവരെ തോന്നാത്ത സന്തോഷം തോന്നിച്ച നിമിഷമാണ് .അനിരുദ്ധനും അമ്മുവും തമ്മിലുള്ള വിവാഹ ചടങ്ങുകൾ ആർഭാടത്തോടെ നടത്താൻ ഗൌരിയമ്മയും കാര്യസ്ഥൻ അപ്പുനായരും ശ്രമിചോണ്ടിരിക്കുമ്പോഴാണ് വയനാട്ടുന്നു ഒരു ഫാക്സ് വരുന്നത് .
"ഞാൻ വരുന്നു സിദ്ധാർത്ഥൻ .അച്ഛന്റെ ഒർമയെ ഒന്ന് കാണാൻ ".ഇത്രമാത്രമേ അതിൽ സൂചിപ്പിച്ചിരുന്നുള്ളൂ .പ്രഭയെ വിവാഹം ചെയ്തിരുനെങ്കിൽ അവനെന്റെ മകനാകുമായിരുന്നു .അതിപ്പോ നന്നായി അമ്മൂട്ടിടെ കല്യാണത്തിന് ഒരു കയ്യായി .അവനെന്റെ മകന് തുല്യമാണല്ലോ .ഫാക്സ് വന്നു കഴിഞ്ഞു മൂന്നാം പക്കം അവനെത്തി .ഗേറ്റ് തുറന്നത് അമ്മൂട്ടിയാണ്.വന്നപാടെയവൻ അമ്മൂട്ടിയെ നോക്കി പുഞ്ചിരിച്ചു ".അവന്റെ ഓഷോയുടെ ഉറക്കറ കണ്ണുകൾ .................".ഗൗരിയമ്മ ആത്മഗതം ചെയ്തു .അത് പ്രഭയുടെതല്ല അവന്റെ കണ്ണുകൾക്ക് ചന്ദ്രന്റെ ശോഭയേയില്ല എല്ലേ അമ്മൂട്ടി .അവന്റെ ബാഗ് മുറിയിൽ കൊണ്ട് വെച്ച് തിരികയെത്തിയ അമ്മൂട്ടിയോടു ഗൗരിയമ്മ പറഞ്ഞു .പക്ഷെ അവന്റെ മൂക്ക്.പരിഭവം നിറഞ്ഞ ചുണ്ടുകൾ ഒക്കെ പ്രഭയുടെത
ഇത്രേം എന്നെ ഞെട്ടിച്ചെത്തിയ അതിഥി .ഹൊ ,വിശ്വസികാനോക്കുനില്ലാ ..............പ്രഭയുടെ പുത്രൻ .അവനത്ര കണ്ടു പരിഷ്കാരിയാരുന്നു .പ്രഭയുടെ ഒരു സ്വഭാവവുമില്ലാത്ത മടിയൻ ചെക്കൻ .മടി പിടിച്ചു കിടക്കാണ്ട് അമ്പലത്തിൽ പോയി വരാൻ അവനോടു പറഞ്ഞത് ഗൗരിയമ്മ തന്നെയാണ് .തിരികയെത്തിയപ്പോൾ അവർ തമ്മിൽ കൂടുതൽ അടുത്തത് പോലെ.ചിരിയും ,കളിയും ..........................ഹാ സന്തോഷികട്ടെ അവൾക്കു സഹോദരന്മാരില്ലാതതല്ലേ .കല്യാണം ഇങ്ങടുക്കാറായി ................അമ്മൂട്ടിയെ സിദ്ധാര്തനോടല്ലാതെ കാണാനില്ലതായി .ഇടയ്ക്കവൾ അവനെ പരിഹസിചോണ്ടിരുന്നു; എന്നാലും നിന്റെ ഓഷോയുടെ ഉറക്കറ കണ്ണുകൾ .വല്ലാത്ത ഉന്മത്തൻ തന്നെ നീ .അവൻ എന്തോ മറുപടി പറഞ്ഞു അത് ഗൗരിയമ്മ കേട്ടില്ല .
ഇടക്കെപ്പോഴോ ഗൗരിയമ്മയറിയാതെ അമ്മൂട്ടിയോടു സിദ്ധൻ പ്രണയം പറയാൻ തുടങ്ങി .ഒട്ടും നാണിക്കാതെ അമ്മൂട്ടി പറഞ്ഞു ."സിദ്ധാർത്ഥൻ ബുദ്ധനായി മാറി ...............വിശ്വസിച്ചു വന്ന യശോധയെന്തായി ...............".അവനർത്ഥം മനസിലാകിയതും ചിരിച്ചു .അവൾ പറഞ്ഞു .വേറെയാരെ കെട്ടിയാലും നിന്നെ വേണ്ട . അവസാനമതൊരു ചിരിയിൽ കലാശിച്ചു .
കല്യാണത്തിന്റെ തലേന്ന് യാത്ര പറയാതെ പോയത് സിദ്ധാർത്ഥൻ കാണിച്ച ഒരു പൊറുക്കാൻ പറ്റാത്ത തെറ്റാന്നു ഗൗരിയമ്മ അമ്മൂട്ടിയോടു പറഞ്ഞു കോണിപ്പടി കയറിയതും .വാഷ് ബാസിനിൽ തികട്ടി വന്ന ശർതിലിനൊപ്പം കിടന്ന ഭക്ഷണ പദാർത്ഥങ്ങളും അമ്മൂട്ടിയുടെ കലങ്ങിയ കണ്ണും .കുത്തഴിഞ്ഞ കിടന്ന വസ്ത്രങ്ങളും പടർന്ന കണ്മഷിയും .അവളുടെ പൊട്ടിച്ചിതറിയ കുപ്പിവളയും .ഗൗരിയമ്മ പകച്ചു .അമ്മൂട്ടി ......മോളേ ...................ഗൗരിയമ്മ വിളിച്ചു .അമ്മേ സിദ്ധാർത്ഥൻ .......അമ്മൂട്ടി വിതുമ്പി .അവളുടെ വയറ്റിലുമുണ്ട് ഇന്നലെ വന്ന ഓഷോയുടെ ഉറക്കറ കണ്ണുകളുള്ള അതിഥി ......
2014 നവംബർ 16, ഞായറാഴ്‌ച
ENTE MALAYALAM [ORU KERALOLSAVAM KAVYARACHANA MALSARATHIL KURICHATHU}
എഴുത്തച്ചൻ തൻ കിളികൊജ്ജലിൽ
നിന്നുരചെയ്തതെൻ മലയാളം
സൂര്യരശ്മികൾ തൻ പ്രഭപോൽ
ശോബ്യമാണെൻ മലയാളം
പുല്ലിൽ വിരിയും പൂക്കളെ പോൽ
ലളിതം സൌമ്യമെൻ മലയാളം
തുന്ജനും കുഞ്ചനും ആശാനും
ഉള്ളൂരും നിറങ്ങൾ ചാലിച്ച വസന്തം പോൽ
രമ്യമാണെൻ മലയാളം
മഹിമ യെറും മലയാളം
തനിമയെറും മലയാളം
അമ്മതൻ അമ്മിഞ്ഞപാല്പോൽ
നന്മ നിറഞ്ഞതെൻ മലയാളം
സുരഭിലമെൻ മലയാളം
സമൃദ്ധിയിൽ വിരിഞ്ഞിതെൻ മലയാളം
ഇന്നോ ................................................
തരിശുനിലം പോൽ
ശൂന്യമെൻ മലയാളം
നിറങ്ങളില്ലാ വസന്തം പോൽ
ശൂന്യമെൻ മലയാളം
ഇതോർത്ത് കേഴുന്ന മലയാളത്തിൻ
വ്യഥിതയാം വേഴാമ്പലേ
പാഴ്നിലങ്ങളിലെ തപ്തയാം തരുണികളെ
നിന്മനം പോൽ താഴ്മയേരിയതെൻ മലയാളം

2014 നവംബർ 10, തിങ്കളാഴ്‌ച
CHITHALUKAL..........................
![]() |
ചിതൽ തണുപ്പ് നെഞ്ചിൽ പേറിയ ദിനങ്ങളിൽ അവ തിന്നൊടുക്കിയ എന്റെ വേദപുസ്തകങ്ങൾ .തണുപ് ഇരചിരച്ചു കയറുന്നു .മങ്ങിയ റാന്തൽ വെളിച്ചം .വെളിച്ചത്തെക്കാൾ തീവ്രമായ മിനാരതീനുള്ള മുക്രി ഉസ്താദിന്റെ ബാങ്ക് വിളി .അല്ലാഹ് അക്ബർ .....ശബ്ദം മന്ത്രണം പോലെയായി .സുബഹി നമസ്കാരത്തിന്റെ തുടക്കം .മുറിയിൽ ചന്ദനതിരീന്റെ മണം.ഉമ്മാന്റെ ഖുറാൻ പാരായണം ."യാസീൻ വൽഖുറുആനിൽ ഹകീം "........അല്ലാഹ് വലിയവനാണ് ഏകനാണ് .നമസ്കാരം കഴിഞ്ഞെത്തിയ ഉപ്പാ പറഞ്ഞു .ഖയീജാ ..............ഉറക്കെ ഓതുന്നു .ഹ്മ്മ് ...ഉമ്മാ മൂളി.
ഓത്തുപള്ളീൽ പോകാനുള്ള തെയ്യരെടുപ്പിൽ ഉറക്കതീന്നെണീറ്റ ജമാലും ആമിനായും തൊടിയിലെത്തി .മുല്ലപൂന്റെ വാസന .മുത്തുറസൂലിന്റെ വിയർപ്പ് .ഒട്ടേറെ സംശയങ്ങൾ .വിയർപീന്നു പൂവുണ്ടാകുമോ ഇക്കാക്ക ....ജമാല് മിണ്ടുന്നില്ല .മുക്രി ഉസ്താദ് പറഞ്ഞൂല്ലോ ;മുത്തുറസൂലിന്റെ വിയർപീന്നു മുല്ലപൂവുണ്ടായെന്നു .നാവു വടികുന്ന ധൃതിയിൽ അവൻ ഗോഷ്ടി കാട്ടി കൊണ്ട് പറഞ്ഞു ;ആഹ് ... ആയിരിക്കും.അവളും തിരിച്ചു കാണിച്ചു .പിന്നെയവൾ അവന്റെ മേലെ വെള്ളം കോരിയൊഴിച്ച് .ഉമ്മാ ഈ ആമി ............കൂടപിറന്നോര് തമ്മിലാ വഴക്ക് .പൂവരശിന്റെ കമ്പോടിചെടുത്തു കൊണ്ട് ഉമ്മാ പറഞ്ഞു രണ്ടിനേം ഞാനടിച്ചു ശെരിപെടുതും.രണ്ടും കുളിക്കാനോടി .ജമാൽ ഉപ്പാന്റെ തകരപെട്ടീന്നു ഖുറാനും നോട്ട്ബുക്കും എടുതൊറ്റയോട്ടം .
ഉമ്മാ പുറകേ പാഞ്ഞു..എടാ ,എടാ ഓത്തുപള്ളി വിട്ട് പയ്യിനെ പോലെയവിടിവിടെ കറങ്ങി നടകാണ്ടിങ്ങെത്തണം .നീ വന്നിട്ട് വേണമിവിടെ പാല് മേങ്ങാൻ .ഇന്ന് ആയിഷാക്കും ചെക്കനും വിരുന്ന .പിന്നേ ....നാരായണൻമാഷ് പറഞ്ഞിട്ടൊണ്ട് ഉസ്കൂളിലെത്തണമെന്ന് .ഓടുന്നതിനിടയിൽ അവൻ പറഞ്ഞു .
മദ്രസയിൽ അരക്ലാസ്സ് .സാകീർ ഉസ്താദ് പടിപികുന്നു .പറയൂ കുട്ടികളെ അഥബുൻ ; അനുസരണ.കുട്ടികളേറ്റു പറയുന്നു .ഉമ്മുൻ ;ഉമ്മാ .കുട്ടികളെല്ലാവരുമൊന്നിച്ചു .ഉമ്മുൻ എന്നാൽ ഉമ്മാ ......ആമിനാടേ മനസ്സു മുഴുവനും കഴിഞ്ഞു പോയ ആയിശാത്തീടെ നിക്കാഹിന്റെ ഓർമകളാരുന്നു.പതിനഞ്ചു വയസുള്ള ആയിശാത്തി .കയ്യിൽ മൈലാഞ്ചി ... അടുക്കള വാതിലിന്നിപ്പുറത്ത് ഉമ്മയേം ഇളാമ്മയും കൂട്ടുകാരിത്തികളും ഒളിച്ചു നില്കുന്നു.നേരിയ ഓർമവരുന്നു .പിന്നെ മണം.പൊരിച്ച കൊഴീന്റെം റോട്ടീന്റെം രുചി .......നാവിൽ വെള്ളമൂറുന്നു .ഞാൻ അന്ജെണ്ണം തിന്നുപ്പാ ......ജമാൽ പറഞ്ഞു .എന്റെ മുത്തുമോളെത്ര തിന്നടീ ......ഉപ്പാന്റെ ചോദ്യം ;'പത്തെണ്ണം' അവൾ കൊജ്ജലോടെ പറഞ്ഞു .റബ്ബേ പെരുവയറി ഉപ്പാ മൂക്കത്ത് കൈ വെച്ചു .പിന്നെ കൂട്ടച്ചിരി .ദേഹത്തു വന്നു പതിച്ച മഴതുള്ളി ആമിന ഓർമകളീന്നു പിടഞ്ഞെണീറ്റു .
ഇത്തീനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെയായി.ഉമ്മാ ഓതൽ കഴിഞ്ഞു അടുക്കളപുറത്ത് പാത്രം കഴുകുന്നു.ഓത്തുപള്ളീന്ന് തിരികെ വന്നു ചായേം അപ്പോം കഴിചോണ്ടിരുന്നപോ ആയിഷാത്തിയും കെട്ടിയോൻ മുസ്തഫായും എത്തി .വാപ്പ ആയിഷാത്തിടെ ചെക്കനോടായി .അസ്സലാമു അലൈക്കും .ചെക്കൻ വ അലൈകും സലാം .ആയിഷാത്തി വന്നതും ഉമ്മാനേം എന്നേം കെട്ടിപിടിച്ചു .ഉമ്മാ എന്തോ ചെവിയിൽ ചോദിച്ചതും നാണം കൊണ്ട് ആയിശാതി മുഖം പൊത്തി .ആയിഷാത്തിം ചെക്കനും തമാശകൾ പറഞ്ഞു പൊട്ടിചിരിച്ചോണ്ടിരുന്നു .എനിക്ക് ആയിശാത്തി പുത്തനുടുപ്പു കൊണ്ട് വന്നു. വെള്ളെല് പുള്ളികളുള്ളത് .ജമലിക്കാക്കു അത് കേട്ടപ്പോൾ പരിഭവം.ഇത്തീ പോയപ്പോ ഉമ്മാനെ കെട്ടിപിടിച്ചു കരഞ്ഞു .ഉമ്മാന്റെ സഹോദര പുത്രിയാണെങ്കിലും ഉമ്മായ്ക്കും ഉപ്പായ്ക്കും സ്വന്തം മകളെ പോലാരുന്നു ആയിശാത്തി .
ഈ ആയിഷാത്തി എന്തിനാ കരയുന്നെ .ഇത്തിക്ക് എല്ലാരും ഉണ്ടല്ലോ .ഉമ്മ ,ഉപ്പ ,ജമാലിക്ക ,ഞാൻ ,പുതിയ മച്ചാ .ആയിഷാ എണ്ണമെടുത്തു കൊണ്ട് പറഞ്ഞു .ആമിനാക്ക് മാത്രം മച്ചാ ഇല്ല എല്ലെ ഇക്കാക്ക .ആമിനാ പരിഭവം പറഞ്ഞു .ആമിനാക്കും വരും മച്ചാ .അപ്പോ കോയിയെറച്ചീം അരിപ്പത്തിരീം നിക്കാഹ് നമ്മള് പൊടിപൊടിക്കും ഇല്ലേ ഉപ്പാ.മ് ..മ് ...എയ്ക്ക് മയിലാഞ്ചി ഇടാല്ലോ ......ആമിനാ കൊഞ്ചി .
മ്.....ഇന്നത്തെ കാലത്ത് പെണ്കുട്യോളെ കൂടുതല് നിർതാനൊകില്ലന്നെ.ഉപ്പാ ഉമ്മായോട് പറഞ്ഞു .പള്ളീലെ ഉസ്താക്കന്മാര് പറെണതും അതാ .ഉച്ച തിരിഞ്ഞപ്പോൾ ഉസ്കൂളിലെ കുട്ടികൾ അവധിയായതിനാൽ ആടിതിമിർത്തു പോണത് കണ്ടു .പുറകെ നാരായണൻ മാഷും ഉണ്ടാവും .മാഷിനെ ഭയന്ന് ജമാല് കുളിമുറി പോയോളിച്ചിരുന്നു.പടിക്കലെത്തിയപ്പോ ആമിനാനെ വിളിച്ചു നാരായണൻ മാഷ് പറഞ്ഞു..ഇക്കാന്റെയടുത്തു മുടങ്ങാതെ ഉസ്കൂളിൽ വരണമെന്ന് പറ ,നീയും ....കേട്ടോ .ആമിന തലയാട്ടി പറഞ്ഞു മ് .....മാഷ് പോയ പിന്നാലെ അവൾ കുളിമുറീടെ ഓരത്ത് ചെന്ന് ജമാലിനെ വിളിച്ചു .ജമാല് ;അമ്പേ ,മാഷ് പോയത് നന്നായി എന്റെ ചെവിയിപ്പോ പോന്നാക്കിയേനെ .മാഷ് സ്നേഹമുള്ള ആളാണല്ലോ ഇക്കാക്ക എന്തിനാ പേടിക്കുന്നെ .എയ്ക്ക് പുളിമുട്ടായിയൊക്കെ തന്നിട്ടുണ്ട് . പോ അവ്ടുന്നു ഇയ്ക്കെന്തറിയാം ആമീ ...അവളെ പിടിച്ചുന്തീട്ടു ജമാൽ മുറിലെക്കൊറ്റൊട്ടം വെച്ച് കൊടുത്തു .ആമിനാ വായ പിളർന്ന് കരച്ചിൽ തുടങ്ങി .
അത്തറിന്റെ മണം ....പള്ളീന്ന് ഉസ്താക്കന്മാര് വന്നിടുണ്ട് .മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന്റെ പണപ്പിരിവ് .അവർ പോയിട്ടും അത്തറിന്റെ മണം മുറ്റതെമ്പാടും തളം കെട്ടി നിന്നു .ഉച്ച തിരിഞ്ഞു നിലക്കാതെ മഴ പെയ്തോണ്ടിരുന്നു .ഉപ്പാന്റെ തകരപെട്ടീൽ ചിതലുകൾക്ക് ജീവൻ .ഇവറ്റകൾക്ക് കയ്യും കാലുമുണ്ടോ ഇതൊക്കെ കീറിമുറിക്കാൻ ആമിനാ പരതുകയായി . പുറത്തു മഴയുടെ നൃത്തം .ഇറയതിരികുന്ന ജമാല് .മഴ പെയ്തു കൊണ്ടേയിരുന്നു .ആകാശം നിലയ്ക്കാതെ കരഞ്ഞു കൊണ്ടേയിരുന്നു .ഇറയത്തു നെരങ്ങി കൊണ്ടിരുന്ന ഉറുമ്പുകളെല്ലാം ഒറ്റ മഴയ്ക്ക് മയ്യതായിടുണ്ടാവും എല്ലെ ഉമ്മാ .ജമാല് പറഞ്ഞു .ഉമ്മാ മിണ്ടീല്ല .ഉച്ച തിരിഞ്ഞു പാതി മയക്കത്തില് .അകത്തു ഉമ്മായുടെ ഞെരക്കം കേൾക്കാം .
ഇരുട്ട് പടർന്നു പടർന്നു കയറുന്നു .നമസ്കാരം കഴിഞ്ഞു .മഴയേറ്റ് കിടന്ന മുറ്റതെക്കും മാനതെക്കുമായി ആമിനാ മാറി മാറി നോക്കുന്നു .ആകാശത്ത് കണ്ണ് തുറന്നിരിക്കുന്ന നക്ഷത്രങ്ങൾ .ഇക്കാക്കയല്ലേ പറഞ്ഞത് മഴ പെയ്യുമ്പോൾ നക്ഷത്രം വീഴും അത് കെട്ടിച്ചു വിടുമ്പോൾ എയ്ക്ക് തരാമെന്നു .ജമാലും ഉമ്മായും ചിരിക്കുന്നു .ഈ പൊട്ടത്തിനെ കൊണ്ട് തോറ്റു .ഉമ്മാ അവളുടെ തലയിൽ പതുക്കെ തലോടി .രാത്രി ഒയിബതു മണി .ഇഷാ നമസ്കാരം കഴിഞ്ഞു ഭക്ഷണം കഴിചോണ്ടിരികുന്നു .അതിനിടയിൽ ജമാലിന് സംശയം .ഉമ്മാ ..ഉമ്മാനെ കേട്ടികുമ്പോ എത്ര വയസുണ്ടാരുന്നു .പന്ത്രണ്ടു .അപ്പൊ ഉമ്മുമ്മാനെ കെട്ടികുമ്പോളൊ ;അയീ ഒയ് മ്പത് .ആയികൊട്ടെ അപ്പൊ ഉമ്മുമ്മാന്റെ ഉമ്മാനെയോ .......നീയൊന്നു മിണ്ടാണ്ടിരി ജമാലേ ....ഉപ്പാ മുരടനക്കി കൊണ്ട് പറഞ്ഞു .ആമീനെ പയി നാറാമത്തെ വയസ്സീ കെട്ടികൂലെ? പിനെ ....അങ്ങനാവണ്ടേ പെണ്‍കുട്ട്യോളെ അധികമാരും നിർത്തില്ല .നാരായണൻ മാഷ് പറേണതു അത് തെറ്റാന്ന .എന്റെ കൂടെ ഉസ്കൂളിലുണ്ടാരുന്ന ശാഹിനാടെ നിക്കഹാരുന്നു .സാറ് ഓളെ കൊറേ വയ ക്ക് പറഞ്ഞു .പെണ്‍കുട്ട്യോള് പടിക്കണംന്നാ അവരൊക്കെ പറേണെ .മ് ......പഠിത്തം ഇടവഴിയിലും ഇടപ്പാതെലും വെച്ച് ഈ പച്ചപരിഷ്കാരികള് പെണ്‍കുട്ട്യോളെ ചീത്തയാക്കാ .ആരാ ഇന്നാട്ടില് ചോയിക്കാനും പറയാനും ....ഉമ്മാ നെടുവീർപിടുന്നു .
ആമിനാ മേല്കൂരയിലേക്ക് നോക്കി .ഓലക്കീറിനിടയിൽ വലിയ തുള .മഴ പെയ്താൽ വെള്ളം വീണു അവിടെയൊക്കെ നനഞ്ഞു നാറും .അതിലൂടെ നക്ഷത്രങ്ങളെയും ചന്ദ്രനെയും കാണാം .രാത്രി ഭയം തോന്നുന്നു .മഞ്ഞു ഇരചിരച്ചു കയറുന്നു .ഉസ്താദ് പറഞ്ഞ ഭീഭൽസരൂപിയായ ദജ്ജാലിന്റെ ഓർമ .ഖിയാമം നാള് .....ആകാശം അവൾക്കു വിരിയിച്ച ലോകത്തിൽ കണ്ണ് തുറന്നിരിക്കുന്ന നക്ഷത്രങ്ങൾ .കോടാനുകോടി നക്ഷത്രങ്ങൾ ഉള്ളപോൾ കോടാനുകോടി കണ്ണുകൾ ഉള്ളപ്പോൾ ഈ രാത്രിയെ ഞാനെന്തിനു ഭയക്കണം .ഈ വീട്ടിലെന്ത് കൊതുകാ .ജമാല് തട്ടിൻപുറതിരുന്ന വിശറിയെടുത്ത് അവയെ ആട്ടിയകറ്റുന്നു .ഒരു മഴ പെയ്താല് വീട് കൊളാകും .പിന്നെ ഉറക്കമുണ്ടാവില്ല .ഉപ്പാ കല്ലായിക്ക് തടിപണിക്കു പോയാ പിന്നെ വീട്ടിലെ കാര്യമൊന്നും അറിയണ്ടാല്ലോ .ജമാലിന്റെ പരിഭവം .ഉപ്പാ അവന്റെ തല തടകി കൊണ്ട് പറഞ്ഞു .അല്ലാനെ മറക്കല്ലേ മക്കളെ .....ഭൂമി നല്കിയ പരവധാനിയിൽ അന്തിയുറങ്ങുന്ന മക്കളുണ്ട് .അവർക്ക് സംരക്ഷണം നിലാവിന്റെയും നക്ഷത്രങ്ങളുടെയും വെളിച്ചം മാത്രമേയുള്ളൂ അതോർക്കണം .ഓൾക്ക് നല്ല ചെക്കനെ നോക്കണം .പൊന്നും പൊടിം വേണ്ടാത്ത ചെക്കൻ ..ഉപ്പാ ....ഒരു നേരത്തേം രണ്ടു നേരത്തേം ഭക്ഷണം ഒഴിവാക്കി നിങ്ങൾക്ക് വേണ്ടി ജീവിക്കാ ....ജമാല് ഉപ്പായെ കെട്ടിപിടിച്ചു കരഞ്ഞു .
കിഴക്ക് വെള്ളകീറുന്നതിനു മുൻപേ ഉമ്മയെണീറ്റു .മുടങ്ങാത ഖുറാൻ പാരായണം .ഉസ്കൂളിലേക്ക് പോകുന്ന വഴി പുളിമുടാ യിയും ചീമ്പി കൊണ്ട് വരികയായിരുന്നു ആമിനായും ജമാലും .ആമീ ഉസ്കൂൾ മണി അടിച്ചിടുണ്ടാവും .പോ ഇക്കാക്ക നല്ല പുളിമുടായി .ഇവള് .....നീ കാരണം നാരായണൻ മാഷെന്റെ ചെവി പൊന്നാക്കും .പൊന്നാകട്ടെ ,പൊന്നാകട്ടെ അപ്പൊ എയ്ക്ക് ചെവി അറുത്തിട്ടു മാല പണിയിക്കാല്ലോ .പോ ആമീ ..... രണ്ടു പേരും തമ്മിൽ പൊരിഞ്ഞ വഴക്ക് .ഉസ്കൂളിൽ സാരെ ജഹാം സെ അച്ഛാ .....മുഴങ്ങി കേൾകാം .ഹാജരെടുതത്തിൽ കുട്ടികളുടെ കുറവ് .ഇങ്ങനെ പോയാൽ ഉസ്കൂളടച്ചു പൂട്ടേണ്ടി വരും .നാരായണൻ മാഷ് ഹെഡ് മാഷിനോട് പറഞ്ഞു .എന്താ ചെയ്യാ ഇവറ്റകൾകൊന്നും വകതിരിവ് വെക്കണില്ലല്ലോ .എല്ലാം ഖിയാമം നാളും കാത്തിരിക്കല്ലേ .ക്ലാസ്സിൽ അദ്ധ്യാപകൻ .ഭൂമി ഉരുണ്ടതാണ് .അത് സൂര്യന് ചുറ്റും വലം വെയ്ക്കുന്നു .ഭൂമിയുടെ ഉല്പതിയെ കുറിച്ച് ക്ലാസ്സെടുകുന്ന മാഷ് .ബെല്ലടിച്ചതും കുട്ടികൾ ഉച്ചകഞ്ഞിക്ക് വേണ്ടി ഓടി .ഉച്ചകഞ്ഞിടെ കൂടെ കിട്ടിയ ലഡ്ഡുവും നുണഞ്ഞു ആമിന ഉസ്കൂൾ മൈദാനത്ത് .ജലജ ടീച്ചറിന്റെ മകളുടെ ജന്മ ദിനം .ആ കുട്ടികെന്താ ഡംബെല്ലെടി ......അമ്മിണി അവളോട് പറഞ്ഞു .ടീച്ചറിന്റെ മോളായത് കൊണ്ട് ഞ മ്മളോടൊന്നും മിണ്ടില്ല .ക്ലാസുകൾ കഴിഞ്ഞു ഉസ്കൂളിലെ വലിയ മണി മുഴങ്ങിയതും .ജമാല് ഒറ്റോട്ടം വെച്ച് കൊടുത്തു .ഉസ്കൂൾ ഗേറ്റിന് സമീപം നിന്ന ആമീനേം കൂട്ടി രണ്ടു പേരും നടന്നു .പോകുന്ന വഴി ആമി ഉറക്കെ ചൊല്ലി ."ഈ വല്ലിയിൽ നിന്ന് ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ ......."കുട്ടികൾ കൈ കൊട്ടി കൂടുന്നു .ജമാലും കൂടുകാരും അവളുടെ പാട്ട് കേട്ട് ഉറക്കെ കൂവുന്നു .ആമീ കരയുന്നു .ഈ ഇക്കാക്ക കൊള്ളത്തില്ല ....വീടിലെത്തിയപോൾ ഉമ്മാ ആശ്വസിപ്പിച്ചു .
കാലം അവളെ ഒരു പെണ്ണാക്കി അഴകുള്ള പെണ്ണ് .മുറ്റത്ത് നിന്ന പുളിമുട്ടായി മരത്തിനു അവളുടെ അത്രേം പ്രായമുണ്ട് .അതെന്നും പൂത്തു നില്ക്കും .അതിൽ നിറയെ ചിത്രശലഭത്തിന്റെ കൂടാ .സ്വർണ നിറത്തില് .ആറാം തരത്തിൽ ജലജ ടീച്ചർ പഠിപിച്ച ചിത്രശലഭത്തിന്റെ സമാധിയെക്കുറിച്ചുള്ള പദ്യം ഓർത്തു .എല്ലാം ഒരോർമ്മ ചിതലരിക്കാത്ത എന്റെ ഓർമ്മ .ബാല്യത്തിന്റെയോ കൌമാരത്തിന്റെയോ ചിതലരിച്ച ചിന്ത .ഈ ശയ്ത്യം മഞ്ഞു കണങ്ങളെ പൊഴിച്ച് കൊണ്ടിരുന്നു .ഉമ്മായുടെ ഖുറാൻ പാരായണം മുഴങ്ങുന്നു .കീറിയ പുതപ്പു കൊണ്ട് തലമൂടി കിടന്നു .കൊടിയ തണുപ്പ് ശരീരം നോവുന്നു .ഉപ്പാന്റെ ചുമ .ഉപ്പാന്റെ നോവ് .ഉമ്മാടെ അടക്കം പറച്ചില് .ആമിനൂനു കല്ലായിന്നൊരു ചെക്കനെതിട്ടുണ്ട് .ഞ മ്മകങ്ങു നടത്താരുന്നു .ഇറാഖില് പട്ടാളത്തിലാ .......ഓൻ ......ആമിനാ വിവരമറിഞ്ഞതും കരച്ചിലുമായി പിഴിചിലുമായി .
ചിതലരിച്ചരിച്ചു കയറുന്നു അവളുടെ വേദപുസ്തകങ്ങളിൽ .അവളുടെ യാസീനിന്റെ ഏടുകളിൽ .അവളുടെ പാഠ പുസ്തകങ്ങളിൽ ......അവസാനം അവളുടെ ജീവിതത്തിലും .മങ്ങിയ റാന്തൽ വെളിച്ചം .ഉമ്മാന്റെ മുറീന്നു ഖുറാൻ പാരായണം .ഉപ്പാന്റെ ചുമ .നമസ്കാരം.ഖുർആന്റെ ഈരടികൾ കേൾകാം .
ഇദസ്വമാഉൻ /ഫത്വരത് ;
ആകാശം പൊട്ടി പിളരുമ്പോൾ {തർജ്ജമ }
വഇ / ദൽ കവകിബുൻ ത / ഥറതു;
സമുദ്രങ്ങൾ പൊട്ടി ഒഴുക്കപെടുകയും ചെയ്യുമ്പോൾ
യവ്മ തർജു / ഫുർറാ ജി/ ഫ ;
കിടിലം കൊള്ളികുന്നത് കിടിലം കൊള്ളിക്കുന്ന ദിവസം .
ബാല വിവാഹം ...........ഉപ്പാന്റെ ബുദ്ധിമുട്ടിനെ ഒരു മറകുട കൊണ്ട് മൂടിവെച്ചു അവൾ അത്തര് പൂശി ഒരുങ്ങി നിന്നു .റാന്തൽ വെളിച്ചത്തിന്റെ മഞ്ഞളിമയിൽ ഒരു മിന്നായം പോലെ കണ്ട അബുബകേർ .താളത്തിൽ ഒപ്പനപാട്ട് .കണ്ണിൽ മഴ നിറഞ്ഞതിനാൽ ആള്ക്കാരെ വ്യക്തമായില്ല .കൂട്ടുകാരിത്തികളുടെയും ഉമ്മയുടെയും ചിരിയും ബഹളവും .ജമാലിക്ക വലിയ ആണോരുതനെ പോലെ മുണ്ടുടുത്ത് എല്ലാരേം സല്ക്കരിക്കുന്നു .രാത്രി ഉമ്മാന്റെ ഭീതി .അള്ളാനെ വിളിക്കുന്നു .ഉപ്പാന്റെ കരച്ചില്. ഖുറാന്റെ ഈരടികൾ കേൾക്കാം .ചന്ദനത്തിരീന്റെ മണമുള്ള മുറി .പുറകിൽ അത്തറിന്റെ മണം .ഇരുമണങ്ങളും ഇഴുകി ചേർന്ന് .കഴുത്തിലേം കാതിലേം സ്വർണത്തിന്റെ പൊലിമ നോക്കുന്ന അബുബകെർ .തണുപ്പിനെ വകവയ്ക്കാത ഉമ്മാന്റെ ഖുറാൻ പാരായണം .അവന്റെ ഉരുക്ക് മുഷ്ടി .
വജ / അൽ നല്ലയ്ല ലിബാസാ
രാത്രി നിങ്ങൾക്ക് വസ്ത്രമാകുകയും .
ഒഴുകിയൊഴുകി അരുവി പോലെ ഒഴുകുന്നു ഖുറാൻ പാരായണം .രാത്രി ...........ഈ രാത്രി ആമിനാ വിവസ്ത്രയാണ് .കലങ്ങിയ കണ്ണുകൾ .ജീവിതത്തിൽ എച്ചിൽ പുരണ്ട മേഖലകൾ.ആമിനാ ,വയസ്സ് 16 .ഇറാഖിൽ ബോംബ് സ്ഫോടനം .മരണ സംഖ്യ .....തെളിവെടുപ്പ് .....തിരികെ വരാത്ത അബൂക്ക .കണ്ണിൽ മഴ നിറച്ചു കൊണ്ടവൾ പടിയിറങ്ങി .
ഒരു വയസ്സൻ ബാങ്ക് വിളി .മുക്രി ഉസ്താദിന്റെ വിറയാർന്ന ശബ്ദം .....ഉമ്മാന്റെ ഖുറാൻ പാരായണം .......ഉപ്പാന്റെ മരണം.......ആകാശത്തിൽ കൊളടുകുമ്പോൾ അരിച്ചരിച്ചു കയറുന്ന തണുപ്പ് .തണുപ്പ് ജീവൻ വെപ്പിച്ച ചിതൽ .അവ തിന്നു തീർത്ത എന്റെ വേദ പുസ്തകങ്ങൾ .അവറ്റകളുടെ വിശപ്പ് .കാറ്റിനു ശക്തി .കാറ്റടിച്ചടിച്ചു ഇല്ലാതാക്കിയ പ്രളയം മുക്കി കളഞ്ഞ ഉമ്മാടെ ഖുറാൻ പാരായണം .....ഒഴുകുന്നു .
ഉപ്പാന്റെ തകരപെട്ടി .കൂടെ ചിതലരിച്ച ഓർമകളും .ചിതലരിച്ച ആറാം തരത്തിലെ പുസ്തകങ്ങൾ ,ചിതലരിച്ച വേദ പുസ്തകങ്ങൾ ,ചിതലരിച്ച ഉമ്മാന്റെ ഖുറാൻ പാരായണം .മരണം പോലും വയ്കി അഴുകികുന്ന ഗർഭ പാത്രം .അവൻ നല്കിയ പാപത്തിന്റെ വിത്ത് .ഗർഭം ......അഴുകാത്ത ഗർഭം ....നോവുന്ന മനസ്സ് . നോവുന്ന വയറു .ആത്മ പീഡനം ....ചിതലരിക്കാത്ത വിത്ത് ...ചിതലരിക്കാത്ത നോവ് ......പള്ളിമണികൾ .
2014 ഒക്‌ടോബർ 30, വ്യാഴാഴ്‌ച
MISSED CALL{ORU PUNNAPARA VAYALAR SMARANA CHERUKADHA RACHANA DHINATHIL KURICHATHU}
ഒരു പ്രജ്ഞ കെട്ട ദിനത്തിലായിരുന്നു രവി .പ്രാവൃടമഴയുടെ താളം നിറഞ്ഞ മുറി .മഴപൊട്ടുകളെട്ടു മഞ്ഞളിച്ച ജനല്ച്ചില്ലുകളിൽ ബീടിപുകയുടെ കറപുരണ്ട ചുണ്ടുകൾ കൊണ്ട് ഉരസി .തലേനാളിൽ മദ്യലഹരിക്കിടെ വന്ന മിസ്ട്കാളിലെ കാൾഗാൾ ആയിരുന്നു മനസ്സിൽ .
മൊബൈൽ റിംഗ് .........കാറൽ സാൻ ട്ബെർഗിന്റെ കവിതയുടെ വരികൾ മുഴങ്ങുന്ന മൊബൈൽ റിംഗ് .അടികട്ടേ ........ബീഡി പുകയേറ്റ ജനൽചില്ലുകളിലെ പുകമറയിലൂടെ പുറത്തേക്കു നോക്കി .ഈ മഴത്തുള്ളികളിൽ അമ്മയുടെ തേങ്ങൽ ഉള്ള പോലെ . നാട്ടിലെ പയ്യും കറവയും.... പിന്നെ മഴ പെയ്താൽ എന്റെ കുട്ടികാലമൊർതു കരയുന്ന്ന അമ്മ .അല്ലേലും മുംബൈ നഗരത്തിൽ കൂടുകൂട്ടാമെന്നു വെച്ചാൽ ഒരു മിസ്ട്കാൾ പോലുമെതാത്ത മൊബൈൽ ഉടമസ്ഥൻ ഉണ്ടാവില്ല .ഇന്നലത്തെ ഒരു മിസ്ട്കാളിലാണ് ഞാനും റിമയും തമ്മിലുള്ള ബന്ധം .ഒരു കാൾ .......ആംഗലേയ ചുവ കലർന്ന മലയാളം .നമ്മുടെ നാടൻ ചെക്കന്മാരുടെ ഭാഷയിൽ പറഞ്ഞാൽ മംഗ്ലീഷ് .നല്ല പരിചിതമായ സംസാരമായിരുന്നു .എങ്ങനെ നമ്പർ അവൾക്കു ലഭിച്ചുവെന്ന ചിന്ദയിലാരുന്നു ഞാൻ .പശ്ചാത്യകാരന്റെ തട്ടിപ്പേ ............കുരുക്കി പെണ്ണ് .വാട്സ്ആപ്പ് അപ്ലിക്കേഷനുകളിൽ നിന്നു ചുരണ്ടിയ നമ്പരാണെന്ന് നിമിഷങ്ങൾ കൊണ്ടെനിക്ക് മനസിലായി .പിന്നെ അവളെ കാണാനുള്ള തിരക്കിലായിരുന്നു .
പതിവ് വണ്ടിപുകയിലാത്ത റോഡിലേക്കിറങ്ങി .മഴയേറ്റു വൃത്തിയാകപെട്ട താറിട്ട റോഡ് .ടു വീലെർ സ്റ്റാർട്ട് ചെയുമ്പോൾ അവളെ കാണണോ വേണ്ടയോ എന്ന് തിരിഞ്ഞും മറിഞ്ഞും ആലോചിച്ചു .അവളുടെ ശബ്ദത്തിലെ മാധുര്യം ..........കാണാം .ഒരു നിമിഷം പങ്കിടാം .അവസാനം വന്ന മെസ്സേജിൽ അവളുടെ ഹോട്ടൽ മുറിയും നമ്പറും .അതുകൂടായപ്പോൾ രവിക്ക് ഉത്സാഹം കൂടി .തിരിച്ചു മെസ്സേജ് അയച്ചു ."വീ കാൻ മീറ്റ് അറ്റ് സ്വീറ്റ് പാർക്ക് " .യെപ് ; അവളുടെ മറുപടി .പിന്നീട് കത്തിച്ചു വിട്ടതുപോലെയയിരുന്നു സ്വീറ്റ് പാർകിലേക്ക് .
നിശകളിൽ തെളിഞ്ഞു കിടക്കുന്ന ചുവന്ന ലൈറ്റ് കൊണ്ട് സ്വാഗതം ചെയ്യുന്ന സ്വീറ്റ് പാർക്ക് .പകൽ അണഞ്ഞു കിടന്നിരുന്നു .ടു വീലെർ നിർത്തിയതും മൊബൈലിൽ അവളുടെ നമ്പർ പരതി ."റിമ ദി ചിക്ക് "എന്ന് ഞാൻ വിളിപേരിട്ടിരുന്ന നമ്പർ കാളിങ്ങിലേക്ക് പോയി .ഹലോ ! പറഞ്ഞതും ഇങ്ങോട്ട് ചോദ്യം .നീ ഏതു വേഷമാ ഇട്ടിരികുന്നത് .സ്യൂട്ട് ഓർ ജീൻസ് ആൻഡ് ഷർട്ട് .പിന്നെ വസ്ത്രത്തിന്റെ നിറം പറഞ്ഞു .അവളുടെയൊപ്പം ആരൊക്കെയോ ഉള്ള പോലെ ഒരു പഞ്ചാബി കലർന്ന സംസാരം അവളുടെ ശബ്തങ്ങൾകിടയിൽ കേൾകാം .ഒന്ന് പതറി....എന്നാലും മുന്നോട്ടു വെച്ച കാൽ പിന്നോട്ടില്ല .ഒഴിഞ്ഞ മേഘലയിൽ ബ്ലാക്ക് കര്രെന്റും നുണഞിരികുന്ന പെണ്കുട്ടികിടെ ഒരു സിക്കുകാരനുമുണ്ടായിരുന്നു.അവളെന്നെ കണ്ടതും അടുത്തേക്ക് വന്നു .
ഓ നിന്റ്റെ നീല ലെവിൻ ജീന്സും ചെക്ക്ട് ഷർട്ടും എനിക്ക് മനസിലാകാൻ ബുദ്ധിമുട്ടുണ്ടായില്ല.ഹസ്തദാനം തരുന്നതിനിടെ അവൾ മധുരമായി പറഞ്ഞു .പിന്നെ എന്റെ തോൾസൈടിൽ ചുംബിച്ചു .അവളുടെ ചുവന്ന ചുണ്ടുകൾ ......ലിപ്സ്ടിക്ക് പാടെറ്റ ഷർട്ട് ഞാൻ ഇളിഭ്യത കൊണ്ട് തൂവാലയാൽ തുടച്ചു .അവളുടെ മുഖതൊരു ചിരി പടര്ന്നു .എന്നാലും മനസിലൊരു വൈദ്യുത പ്രവാഹം .ഒരു സ്പര്ശം.ഞാൻ അവളെ പ്രണയിച്ചു പോയി .കുറെ നേരത്തെ പരിചയപെടലിനോടുവിൽ അവൾ അവളുടെ കൂടെയുള പുരുഷന്മാരെ പരിജയപെടുത്തി.അവളുടെ സുഹൃത്തുക്കളായ ഹര്നെക് സിംഗ് ആൻഡ് മാത്യൂസ് .മാത്യൂസ് മലയാളിയാണ് .
അവർ പോയപ്പോൾ അവൾ ഹോട്ടലിലേക്ക് പോകുന്നതിനെ കുറിച്ച് സൂചിപിച്ചു .അവളുടെ റേറ്റ് പറയാൻ തുടങ്ങി .അവളുടെ മാസ്മരിക ഗന്ധത്തിൽ നാട്ടില് വില്പനച്ചരകാകുന്ന പെണ്കുട്ടികള്ക്ക് വേണ്ടി വാദിക്കുന്ന അച്ഛൻ സഖാവ് ഗോപാലനെ അവൻ മറന്നു .....അച്ഛന്റെ കുഴമ്പ് മണം മറന്നു ..... റൂമീനിറങ്ങുമ്പോൾ അവളുടെ ബ്രൂറ്റിന്റെ മണമാരുന്നു ശരീരത്തിൽ .കിടക്കയിൽ വെച്ചവൾ പഞ്ചാബിലെ ബത്തിന്ധായിൽ നിന്നും രാജസ്ഥാനിലേ ബിക്കാനീരിലേക്ക് ഒരു ട്രെയിൻ സെർവിസുന്ടെന്നു പറഞ്ഞത് ഓർമയുണ്ട് .എന്നാലും വൻ മിസ്ഡ് കാൽ ,ഉന്മാധമായ ദിനം ,ഐ മിസ്ഡ് ദി ഗാൾ ,ഐ ലോസ്റ്റ് ഹെർ ,റ്റ്സ് ......ഹോര്രിബ്ൾ മിസ്സിംഗ് .....പിന്നീട് ഐ ആം ഓൾറെഡി ഡെഡ് .രക്തപരിശോധനയിൽ എച് .ഐ .വീ പൊസിറ്റിവെന്നു ഡോക്ടറിന്റെ ഓർമപെടുത്തൽ .അമ്മയുടെ തേങ്ങൽ ,അച്ഛന്റെ കുഴമ്പ് മണം ,അച്ഛന്റെ വിപ്ലവം തലച്ചുറ്റുന്നത് പോലെ തോന്നി .പിന്നെയും കാറൽ സാൻഡ്ബർഗിന്റെ വിപ്ലവ താളം .........മിസ്ഡ് കാൾസ് .....ഒരു മരണമണി പോലെ .......മനസ്സ് പറഞ്ഞു ;ഇത് കാൽ ഗേൾസിന്റെ ശപിക്കപെട നഗരം ..........................

2014 ഒക്‌ടോബർ 20, തിങ്കളാഴ്‌ച
SOUMYAM NIRBHAYAM {ORU PUNNAPARA VAYALAR SAMARA KAVYA RACHANA MATSARA DHINATHINTHIL KURICHATHU}
SOUMYAM NIRBHAYAM
സൌമ്യമാണീ ജീവിതം
പാതിരപൂവ് പോലെ
ധവളിമയാൽ സുരഭിലമാകും
നാട് നീളെ........
നിർഭയതാൽ ജീവിതം
പൂർണമാണീ രാത്രിയിൽ
നിശാപൂവിന്
മുറവിളികളില്ല,തേങ്ങലില്ല,
കണ്ണീരുമില്ല ....ഈ നിശയിൽ
എന്നിട്ടും പാതിരപൂവിൻ
വിപ്ലവം സൗമ്യം നിർഭയം
വന്നൊരാ കിരാതകാറ്റ്
സൗമ്യതയില്ലാ കാറ്റ്
പാതിരാപൂവിനെ ഭയത്തോടെ
ചുംബിച്ചു .......
പാതിരപൂവിൻ നീറ്റലിൽ
വിരിഞ്ഞ ചെന്നിറപൂക്കളിലും
സൗമ്യം നിർഭയം
പ്രഗേ കിനിഞ്ഞ സമീരനാൽ
വിരിഞ്ഞിതാ ചെന്നിറപൂക്കൾ
എൻ മനപൂക്കൾ
അതിൻ നറുമണമോ
സൗമ്യം ! നിർഭയം !
സൌമ്യമാണീ ജീവിതം
പാതിരപൂവ് പോലെ
ധവളിമയാൽ സുരഭിലമാകും
നാട് നീളെ........
നിർഭയതാൽ ജീവിതം
പൂർണമാണീ രാത്രിയിൽ
നിശാപൂവിന്
മുറവിളികളില്ല,തേങ്ങലില്ല,
കണ്ണീരുമില്ല ....ഈ നിശയിൽ
എന്നിട്ടും പാതിരപൂവിൻ
വിപ്ലവം സൗമ്യം നിർഭയം
വന്നൊരാ കിരാതകാറ്റ്
സൗമ്യതയില്ലാ കാറ്റ്
പാതിരാപൂവിനെ ഭയത്തോടെ
ചുംബിച്ചു .......
പാതിരപൂവിൻ നീറ്റലിൽ
വിരിഞ്ഞ ചെന്നിറപൂക്കളിലും
സൗമ്യം നിർഭയം
പ്രഗേ കിനിഞ്ഞ സമീരനാൽ
വിരിഞ്ഞിതാ ചെന്നിറപൂക്കൾ
എൻ മനപൂക്കൾ
അതിൻ നറുമണമോ
സൗമ്യം ! നിർഭയം !
2014 സെപ്റ്റംബർ 11, വ്യാഴാഴ്‌ച
KARUTHA MARUKU.......
എന്റെ പ്രണയത്തിനു
വെളുത്ത മുഖത്ത് കറുത്ത മറുക്
അന്ന് ഞാൻ ചാരിയ നിർജ്ജിവമായ
തൂണുകൾ പോലും ശ്രുതി മീട്ടി കൊണ്ടിരുന്നു
എന്റെ കാവ്യം അവന്റെ മുടിയിഴകളിൽ
ഒരു നനുത്ത സ്പർശമായി ...
അവസാനം എനിക്ക് വേണ്ടി കണ്ണീർ പൊഴിക്കാത്ത
അവന്
ഞാനൊരു കൊഴിഞ്ഞ ആലിലയായി അവശേഷിച്ചു ......................

2014 ഓഗസ്റ്റ് 31, ഞായറാഴ്‌ച
CHILA BUDHIJEEVIKAL
ഇവർ രണ്ടും കറപുരണ്ട ആത്മാക്കളാണ്
വാലെന്റിനും അവന്റെ കാമുകിയും
കാലങ്ങളായി തീച്ചൂളയിലിട്ടു വരട്ടി
പുച്ചിക്കുന്ന നവുകൾക്ക്
അവരുടെ പിണിയാളുകളുടെ
സ്മിതം വെറും മഞ്ഞളിച്ച
മുഖങ്ങളാണ് .......
വാലെന്റിനും അവന്റെ കാമുകിയും
കാലങ്ങളായി തീച്ചൂളയിലിട്ടു വരട്ടി
പുച്ചിക്കുന്ന നവുകൾക്ക്
അവരുടെ പിണിയാളുകളുടെ
സ്മിതം വെറും മഞ്ഞളിച്ച
മുഖങ്ങളാണ് .......
INNALE PIRANNA MOONNU KAVITHAKAL
.....കുഞ്ഞ്........
എന്റെ ബ്ലോഗിലൂടെ
E-ലോകത്തേക്ക് പിറന്ന കുഞ്ഞിനു
വിശപടക്കാൻ മുലപാലില്ല
പൊഴിക്കാൻ ചുടുകണ്ണീരില്ല,
ചിന്താൻ ഒരു തുള്ളി രക്തവുമില്ല
എന്നിട്ടും
വിപ്ളവാധർഷങ്ങളും മതതീവ്രവാതവും
ആരുടേയും വിശപടകില്ലെന്ന്ർത്തവൻ
സദാ വാപിളർന്നു കരന്ജോണ്ടിരുന്നു
.............---------------.........................
.....അടിമത്തം.......
എന്റെ ചുമരുകൾക്കു
അടിമത്തത്തിന്റെ മഞ്ഞ നിറമായിരുന്നു
ചോക്കുകലെറിഞ്ഞു ഞാനെന്റെ
ചുമരുകളെ എതിർത്ത് കൊണ്ടിരുന്നു
പിന്നീടോ............
ഞാനെന്റെ കാല്പോന്തിച്ചു ചുമരുകളെ
പൊളിച്ചു പുറത്തേക്കു വന്നു
..............................-------.......................
.......ഈടിപസിന്റെ അനധ്യം .........
ഇതാ വിഡ്ഢികോമരങ്ങൽ അരുളിയത് ....
പിറവിതൊട്ടെ അമ്മയുടെ മുലപാൽ
SEXന്റെ അളവാണെന്നോതിയതാവണം
അവൻ അഞ്ജനായത്
അമ്മേ നീ ഒരു പനിനീര്പൂവാണ്
എന്നതിരച്ചറിവിൽ അവന്റെ അന്ധ്യം .

2014 ഓഗസ്റ്റ് 23, ശനിയാഴ്‌ച
PENNU
പടചോനെ ......
നിൻ മഴ സ്പർശമെറ്റ ചെടിയാണ് ഞാൻ
അതിൽ ആത്മാവ് വസിച്ചതോ
പെണ്ണായി മാറി .......
ഓ കാറ്റേ നീയാണാത്മാവ്....
എന്നതവളുടെ സ്വകാര്യം .............
ഓ കാറ്റേ നീയാണാത്മാവ്....
എന്നതവളുടെ സ്വകാര്യം .............
2014 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച
MANALBHITHIKAL: 3 SAHODHARANMAAR...
MANALBHITHIKAL: 3 SAHODHARANMAAR...: ഒരിക്കൽ നമ്മൾ വിധൂരതയിലേക്ക് യാത്ര തിരിക്കും ഒരു മധ്യവേനലവതിക്ക് അന്ന് നിന്റെ കരങ്ങൾ എന്റെ കരങ്ങളിൽമര്നിരിക്കും നിന് ഇമക...
3 SAHODHARANMAAR...
ഒരിക്കൽ നമ്മൾ വിധൂരതയിലേക്ക്
യാത്ര തിരിക്കും
ഒരു മധ്യവേനലവതിക്ക്
അന്ന് നിന്റെ കരങ്ങൾ
എന്റെ കരങ്ങളിൽമര്നിരിക്കും
നിന് ഇമകൾ ചെന്നിറപൂക്കളുടെ
കാറ്റെട്ടറ്റഞ്ഞിരിക്കും.....
എന്റെ മഴനീർ എന്റെ നിഴൽ മാത്രമറിയും
ഞാൻ സൂര്യാസ്തമനതിനായ് കാത്ത് നില്ക്കും .........
എന്റെ സ്നേഹം എൻ കൈകുമ്പിളിൽ
മിന്നാമിനുങ്ങിൻ കൂട്ടതെ തരും
അരുതെന്ന രഹസ്യം മെല്ലെയോതി
മിഴിനീർ നിറച്ചു പോകും
എന്നിട്ടും ഞാൻ സൂര്യാസ്തമനതിനായി കാത്ത് നില്ക്കും .........
എന്റെ നൊമ്പരം എൻ കവിൾത്തടങ്ങളിൽ
നനവാർന്ന ചുംബനം തരും
പിന്നെയും ഞാൻ സൂര്യാസ്തമനതിനായി കാത്ത് നിൽക്കും ...........
റബ്ബർപന്തുകൾ ,റിബെണുകൾ,പുഞ്ചിരിക്കും പാവകൾ ,
ചെഞ്ചായകൂട്ടുകൾ........ഒന്നുമേ വേണ്ട ....
ഞാനെൻ സൂര്യനോടൊത് അസ്തമിക്കും ..............................
..................................---------------------...................................
2014 ഏപ്രിൽ 25, വെള്ളിയാഴ്‌ച
ORU IRUTHUMATHI PENNU
പീതാസയഹ്നത്തിൽ യൂകാലിപ്റ്റുസ് മരച്ചുവടുകളിൽ അവൾ സന്ധിചെരുന്നത് പതിവായിരുന്നു.അവളുടെ ചെമ്പൻമുടിതുമ്പുകൽക്കു ചെമ്പകത്തിന്റെ ഗന്ധവും വിരൽതുമ്പുകൾക്ക് വകമാരക്കായകളുടെ മണവും നിറഞ്ഞു നിന്നു.
യൂകാലിപ്റ്റുസ് മരച്ചില്ലകളിൽ ചാഞ്ഞ അവളെ ചുറ്റിപറ്റി ആണ്‍നിഴലുകൾ പിന്തുടരരുള്ളതും പതിവായിരുന്നു .അവൾ മരച്ചില്ലകളിൽ നഖക്ഷതങ്ങൾ ഏല്പിച്ചു വിനോദം കാണാറുണ്ട്.ഇരുൾ പരക്കുന്നതരിഞ്ഞാവണം അവൾ തിരികെ നടന്നത് നിഴലുകളിലൊരുവൻ സംസാരിച്ചു.അവൾ നടന്ന വഴികളിൽ കാല്പാടുകളുടെ എണ്ണം കൂടി.
ഭയചകിതയായി അവൾ നിലാവ് പൂകുന്ന തന്റെ ഉധ്യാനതിലെത്തി.നിലാവ് പൂക്കളോട് രഹസ്യം പറയുന്നത് അവൾ ആ ശൂന്യതയിൽ കേട്ടിരുന്നു.ആ ശൂന്യതയ്ക്കു പ്രണയത്തിന്റെ മർമ്മരങ്ങളെന്നു പറയും.അവൾ പുലമ്പി .വീണ്ടും പിന്തുടരുന്ന നിഴലുകളെ അവൾ കണ്ടില്ല.നിലവിന്റെയും പൂക്കളുടെയും കിന്നാരങ്ങളിൽ അലിഞ്ഞു ചെർന്നതാവണം നിഴലുകളുടെ ചൂളമടിയും പിന്നീടു അവയിൽ ഒരുവനൊഴികെ ഓരോന്നായി തിരികെ പോയതും അവളറിഞ്ഞില്ല .തളംകെട്ടിയ ശൂന്യതയെ ഭേദിച്ചു കൊണ്ട് ഒരു വലിയ കാറ്റ് അവളെ തലോടി.അശോകപൂക്കളുടെ മണമേറ്റ കാറ്റ് തന്റെ മുടിയിഴകളെ അലോസരപെടുത്തി .മുടിമാടിയോതുക്കി നില്ക്കവേ മരച്ചില്ലകളുടെ നിഴൽവർണ്ണം അവളെ വാരിപുണർന്നു.കൂടെയവന്റെ നിഴലും .ബോധമറ്റവൾ മണ്ണിലേക്ക് നിലംപതിച്ചു .അവളെ ചുംബിച്ച നിഴൽ ഒരു കാറ്റായി ശൂന്യതയിലേക്ക് ഒഴുകി ലയിച്ചു.നിഴൽമൂടിയ അവളുടെ ശരീരത്തിലെ ചൂട് തട്ടിയകറ്റിയത് ഒരാണ്‍കാറ്റാണ്.അവളുടെ ശരീരങ്ങളെ പുല്കിയതും
ഒരാണ്‍കാറ്റാണ്.പ്രജ്ഞ നേടിയ നേരം അവൾ ഒരു ഞരക്കതിന്റെയും മൂളലിന്റെയും ഓർമകളിൽ ഉണർന്നു.നിലാവിന്റെ സല്ലാപങ്ങളിൽ വിവശയായ അശോകപൂക്കൾ വാടാറായി നിൽക്കുകയയിരുനെങ്കിലും അവ അവളുടെ കാതുകളിൽ ചുടുകണ്ണീരായി നിലാവ് പറഞ്ഞ രഹസ്യം പറഞ്ഞു.നീലാകാശം പവിത്രതയുടെ നിറമാണ് അവിടെ ചെജ്ജായകൂട്ടുകൾ ചാലിച്ചത് ഒരാണ്‍കാറ്റാണ് ......

2014 ഏപ്രിൽ 22, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)
.jpg)

.jpg)