2015 ഡിസംബർ 13, ഞായറാഴ്‌ച

PENKURUTHI

 ഭൂമിക്കിനി  പെണ്‍കുഞ്ഞുങ്ങളെ  ചുമക്കണം
ഒരു  തുള്ളി  ചോരയിൽ  നിന്നുയര്ന്നു വന്നു  നിര്ഭയയായവൾ
അവൾ  ഹൈന്ദവയോ ,ഇസ്ലാമോ ,
ക്രിസ്ത്യാനിയോ  ,നാടാരോ ,മാർവാടിയോ
എതുമാകിലും  ചില്ലായും ,മുള്ളായും
കല്ലായും  പിറന്നവളാകണം .
ചില്ല്  കൊണ്ട്  ചീളുകളും മുള്ള്  കൊണ്ട്  മുൾ വേലിയും
കല്ല്‌  കൊണ്ട്  കൂര്ത്ത കൽപ്രതിമകളും  തീർത്തവളാകണം
പെണ്കുരുതിയോ  പെണ്‍കടതോ  ഓണ്‍ലൈൻ
പെണ്‍വാണിഭമോ  ഏതു  പെരിലാകിലും  കാലത്തിന്റെ
ചാട്ടവാറടിയെറ്റവരിവർ  മുറിവകളെറ്റവരിവർ
കൊടുംകാറ്റിൽ  തീതുപ്പിയോടുന്ന  കുതിരികളാകേണ്ടവർ
സായയോ ,ജ്യോതിയോ ?ഉണ്മകൾക്ക്  അർത്ഥങ്ങളില്ലാത്ത
വഴികളിൽ  പഥികയായ്  നിഴലായ്  ശയിച്ചവർ
ഭൂമിക്കിനി  പെണ്‍കുഞ്ഞുഞ്ഞുകളെ  ചുമക്കണം
ഒരു  തുള്ളി  ചോരയിൽ  നിന്നുയര്ന്നു  വന്നു  നിര്ഭയയായവൾ
കോടാനുകോടി  കൈ കുടന്നകൾ  നിറയെ
മെഴുകുതിരി  വെട്ടത്തിൽ  പ്രകാശിതമായവർ
ഇരുണ്ട  ഗർത്തങ്ങളിൽ  ചോരക്കളത്തിൽ  നിന്നും
പൂത്തു  പൂവാടിയായി  നന്മ പൂക്കളായ്
നറൂനിലാവെട്ടമായ്   താരകങ്ങലായ്‌
പിന്നെയും  പിന്നെയും  ഭൂമിയിൽ  പിറക്കണം
കല്ലായും  മുള്ളായും  ചില്ലായും
ഉപരോധങ്ങളിൽ  കൊടുകാറ്റായും
ഭൂമിക്കി  മക്കളെ  പിറക്കണം  അവ
പെണ്‍പൂക്കളായ്  വിരിയണം


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ